അധ്യായം മൂന്ന്
ഹാക്കിമിയ്യത്ത്: ജമാഅത്ത് വീക്ഷണം സലഫികളുടേതില്‍നിന്ന് വ്യത്യസ്തമോ? പണ്ഡിതന്മാര്‍ എന്തുപറയുന്നു?
ഹാക്കിമിയ്യത്ത് സംബന്ധമായി പൌരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ പറഞ്ഞുവെച്ച കാര്യങ്ങൾ തന്നെയാണ് ഇമാം മൌദൂദി, ശഹീദ് ഹസനുൽ ബന്ന ശഹീദ് സയ്യിദ് ഖുതുബ് തുടങ്ങിയ ആധുനിക ഇസ്‌ലാമിക പ്രസ്ഥാന നായകന്മാർ ഊന്നിപ്പറഞ്ഞിട്ടുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ നടന്ന ശക്തമായ സാംസ്കാരിക യുദ്ധത്തിന്റെ ഫലമായി ശത്രുക്കൾ ലക്ഷ്യംവെച്ചവിധം മുസ്‌ലിം മനസ്സുകളില്‍നിന്ന് മേല്‍പറഞ്ഞ യാഥാര്‍ഥ്യങ്ങൾ മാഞ്ഞുപോകാന്‍ തുടങ്ങുകയും ഇസ്‌ലാമില്‍നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിയെടുക്കാന്‍ നടന്ന ശ്രമങ്ങള്‍ക്ക് മുസ്‌ലിംകൾ തന്നെ നിന്നുകാടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സയ്യിദ് അബുൽ അഅ്ലാ മൌദൂദി, ഇമാം ഹസനുൽ ബന്ന തുടങ്ങിയ നവോത്ഥാന നായകന്മാർ രംഗത്തുവരികയും ഇസ്‌ലാമിക രാഷ്ട്രീയത്തെ ഊന്നിപ്പറയുകയും ചെയ്തത്. തീര്‍ത്തും വിസ്മരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യത്തെ ഗൗരവപൂര്‍വം വീണ്ടും അരക്കിട്ടുറപ്പിക്കാന്‍, തീവ്രമായും ശക്തമായും അതേകുറിച്ച് പറയേണ്ടിവരും. സയ്യിദ് മൌദൂദിയും ഇമാം ഹസനുൽ ബന്നയും പ്രവര്‍ത്തന രംഗത്തെത്തുമ്പോഴുണ്ടായിരുന്ന സാഹചര്യം പഠിക്കുമ്പോൾ ആ മഹാരഥന്മാർ ഇസ്‌ലാമിക രാഷ്ട്രീയത്തിന് നല്‍കിയ ഊന്നലിനെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ലോകത്ത് ഉത്തരവാദപ്പെട്ട ഒരു പണ്ഡിതനും വിമര്‍ശിച്ചിട്ടുമില്ല. തൗഹീദും ഹാക്കിമിയ്യത്തുമായി ബന്ധപ്പെട്ട വിഷയത്തിലും, ലാഇലാഹ ഇല്ലല്ലാഹ് യുടെ വിവക്ഷയുടെ കാര്യത്തിലും കഴിഞ്ഞകാല പണ്ഡിതന്മാർ സമര്‍ത്ഥിച്ച കാര്യങ്ങളെന്തോ അതു മാത്രമേ ജമാഅത്തെ ഇസ്‌ലാമിയും പറഞ്ഞിട്ടുള്ളൂ. മുജാഹിദുകൾ ആരോപിക്കാറുള്ളതുപോലെ അതൊരിക്കലും ഖവാരിജികളുടെ വാദമല്ല; ലോക സലഫി വീക്ഷണവുമായി നൂറുശതമാനവും യോജിക്കുന്ന കാര്യങ്ങൾ മാത്രമാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിൽ ആദര്‍ശം വിശദീകരിച്ച ഭാഗം പരിശോധിച്ചാൽ ഇക്കാര്യം ഏവര്‍ക്കും അനായാസം ബോധ്യമാവും. അതിങ്ങനെയാണ്: 'ഈ ആദര്‍ശത്തിലെ (ലാഇലാഹ ഇല്ലല്ലാഹ്) ആദ്യഭാഗത്തിന്റെ, അതായത്, അല്ലാഹു ഏക ഇലാഹ് (ദൈവം) ആണെന്നും മറ്റാരും (ദൈവം) അല്ലെന്നും ഉള്ളതിന്റെ വിവക്ഷയിതാണ്: ഏതൊരുവന്‍ നമ്മുടേയും അഖില ലോകത്തിന്റേയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തിൽ നമ്മുടെയെല്ലാം സാക്ഷാൽ മഅ്ബൂദും (വഴിപ്പെടലിനര്‍ഹന്‍) സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തിൽ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല.
ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് മൂലം താഴെ പറയുന്ന സംഗതികൾ മനുഷ്യന്റെ മേൽ നിര്‍ബന്ധമാകുന്നതാണ്:
1) അല്ലാഹുവെ അല്ലാതെ മറ്റാരേയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകൾ തീര്‍ക്കുന്നവനോ സങ്കടങ്ങൾ കള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം മറ്റാരുടെ പക്കലും യഥാര്‍ഥത്തിൽ യാതൊരു അധികാര ശക്തിയും ഇല്ലതന്നെ.
2) അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങൾ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തികാണിക്കാതിരിക്കുക; മറ്റാരേയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താന്‍ അര്‍പ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകൾ ബന്ധപ്പെടുത്താതിരിക്കുക; കാരണം സകല അധികാരങ്ങളുടേയും ഉടമസ്ഥന്‍ വാസ്തവത്തിൽ അല്ലാഹു മാത്രമാകുന്നു.
3) അല്ലാഹുവെ അല്ലാതെ മറ്റാരേയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തലകുനിക്കാതിരിക്കുക. ചുരുക്കത്തിൽ ബഹുദൈവ വിശ്വാസികൾ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍.
4) അല്ലാഹുവോടല്ലാതെ മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക; മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരേയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്ന വിധം ദൈവിക നിയന്ത്രണങ്ങളിൽ പ്രവേശനവും സ്വാധീനശക്തിയുമുള്ളവരായി ആരേയും ഗണിക്കാതിരിക്കുക. കാരണം സകലരും-മലക്കുകളോ പ്രവാചകന്മാരോ പുണ്യാത്മാക്കളോ ആരുതന്നെയായാലും ശരി-അല്ലാഹുവിന്റെ സാമ്രാജ്യത്തിൽ അധികാരമില്ലാത്ത പ്രജകൾ മാത്രമാകുന്നു.
5) അല്ലാഹുവെ ഒഴിച്ച് മറ്റാരേയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാര പ്രകാരം കല്‍പ്പിക്കുവാനും നിരോധിക്കുവാനും അര്‍ഹരായി മറ്റാരേയും അംഗീകരിക്കാതിരിക്കുക.; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിന് വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളേയും ശരിയെന്ന് അംഗീകരിക്കുന്നതിനെ നിഷേധിക്കുക. കാരണം തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാര്‍ക്കുമില്ലതന്നെ. പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാൽ മനുഷ്യന്റെ മേൽ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു.
6) തന്റെ സ്വാധികാരത്തെ കയൊഴിക്കുകയും സ്വേഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുകയും തന്റെ ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി വര്‍ത്തിക്കുകയും ചെയ്യുക.
7) താന്‍ വല്ലതിന്റേയും സ്വതന്ത്ര ഉടമസ്ഥനെന്ന് കരുതാതിരിക്കുകയും സര്‍വതും –തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും കൂടി- അല്ലാഹുവിനുടമപ്പെട്ടതും അവങ്കൽ നിന്നുള്ള 'അമാനതും' ആയി വിചാരിക്കുകയും ചെയ്യുക.
8)താന്‍ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുകയും തന്റെ കഴിവുകൾ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലുമൊക്കെ, അന്ത്യനാളിൽ അല്ലാഹുവിന്റെ മുമ്പാക അവയെ കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നും ഉള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുകയും ചെയ്യുക. 9) തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തേയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തേയും, മാനദണ്ഡമായി സ്വീകരിക്കുക.
10) അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും തന്റെ മുഴു ശ്രമങ്ങളുടെ ലക്ഷ്യമായും മുഴുജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11) തന്റെ സ്വഭാവത്തിൽ, ചര്യയിൽ, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളിൽ, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിര്‍ദ്ദേശത്തെ മാത്രം തനിക്കു നിര്‍ദ്ദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായതോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ ശരീഅത്തിനു വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക. (ജമാഅത്തെ ഇസ്ലാമി ഭരണഘടന: ഖണ്ഡിക 3)
സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി എഴുതുന്നു: ദൈവം കേവലം ആരാധ്യന്‍ മാത്രമായിരിക്കെ രാഷ്ട്രീയ ഹാക്കിമിയ്യത്ത് കൂടി അവന് കല്‍പ്പിച്ചുകാടുക്കാന്‍ എവിടെനിന്നാണ് നിങ്ങൾക്ക് തെളിവ് കിട്ടിയതെന്നാണ് ചിലരുടെ ചോദ്യം. 'രാഷ്ട്രീയ ഹാക്കിമിയ്യത്ത് അല്ലാഹുവിന് മാത്രം പ്രത്യേകമാക്കുകയും മനുഷ്യന്റെ പരമാധികാരത്തെ നിഷേധിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ശുദ്ധ ഖാരിജിയ്യത്താണ്. എന്തുകാണ്ടെന്നാൽ നിങ്ങളെപോലെ ഖാരിജികളും പറഞ്ഞത് വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലെന്നാണ്. -അവർ ഉല്‍ഘോഷിക്കുന്നു. ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ അവകാശം കവലം ആരാധനയും പൂജയും മാത്രമല്ല, മറിച്ച് അനുസരണവും അടിമത്തവും കൂടിയാണ്. അവയിൽ ഏതെങ്കിലും അവകാശത്തിൽ ദൈവേതരരെ കൂടി പങ്കാളിയാക്കിയാൽ അത് ശിര്‍ക്കാകും. സൃഷ്ടികളിൽ ആരെയെങ്കിലും അനുസരിക്കണമെങ്കിൽ അത് അല്ലാഹുവിന്റെ അനുവാദപ്രകാരവും അവന്‍ നിശ്ചയിച്ച പരിധിക്കുള്ളിലും മാത്രമേ ആകാവൂ. അല്ലാഹുവിന്റെ അഭീഷ്ഠത്തിന് വിരുദ്ധമായി നിരുപാധികം അനുസരിക്കപ്പെടുക എന്നത് പ്രവാചകന്റെ പോലും അവകാശമല്ലെങ്കിൽ പിന്നെങ്ങനെയാണ് സാധാരണ മനുഷ്യര്‍ക്കും അവർ രൂപകല്‍പ്പന ചെയ്യുന്ന നാഗരിക-രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കും അത് വകവെച്ച് കൊടുക്കുക?. അല്ലാഹുവിന്റെ ഗ്രന്ഥത്തേയും അവന്റെ പ്രവാചകന്റെ സുന്നത്തിനേയും പ്രമാണമായി അംഗീകരിക്കാതെ സാമൂഹിക ജീവിതത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളിൽ നിയമങ്ങളും തത്വങ്ങളും ആവിഷ്കരിക്കാന്‍ മനുഷ്യന് അവകാശമുണ്ടെന്ന തത്വത്തിൽ രൂപം കാള്ളുന്ന നിയമങ്ങളേയും ചട്ടങ്ങളേയും നിര്‍ബന്ധിതാവസ്ഥയിൽ അനുസരിക്കുന്നതിന് മാത്രമെ ഖുര്‍ആനിലും ഹദീസിലും തെളിവ് ലഭിക്കുകയുള്ളൂ. ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തെ ഉപേക്ഷിച്ച് നാഗരിക-രാഷ്ട്രീയ-സാമ്പത്തിക തത്വങ്ങളും നിയമങ്ങളും ആവിഷ്കരിക്കാന്‍ മനുഷ്യന് അധികാരമുണ്ടെന്ന് ഒരാൾ താത്വികമായി അംഗീകരിച്ചാൽ, അയാള്‍ക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടെങ്കിൽ അത് ശിര്‍ക്കാണ്. മറിച്ചാണെങ്കിൽ നിരീശ്വരത്വവും. നമ്മു ടെ ഈ വീക്ഷണത്തെ ഖാരിജിയ്യത്തായി മുദ്രയടിക്കുന്നവർ ഇവ്വിഷയകമായി അഹ്‌ലുസുന്നത്തിൽ വിരചിതമായ നിദാനശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇഷ്ടമുള്ളത് എടുത്ത് മറിച്ചുനോക്കട്ടെ. അപ്പോൾ നിയമമാവിഷ്കരിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണെന്ന് അതിൽ എഴുതിവെച്ചത് നിങ്ങള്‍ക്ക് കാണാം. ഉദാഹരണത്തിന് അല്ലാമാ ആമൂദി الإحكام في أصول الأحكام ല്‍ എഴുതുന്നു: 'അറിയുക. വിധികര്‍ത്താവ് അല്ലാഹുവല്ലാതെ ആരുമില്ല. അല്ലാഹു നൽകിയതല്ലാത്ത മറ്റൊരു വിധിയുമില്ല'. ശൈഖ് ഖുള്രി തന്റെ أصول الفقه ല്‍ എഴുതുന്നു: 'യഥാര്‍ഥ നിയമമെന്നത് അല്ലാഹുവിന്റെ ആജ്ഞയുടെ പേരാണ്. അതിന്റെ അര്‍ഥം നിയമം നൽകാനുള്ള അവകാ ശം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലെന്നാണ്. സകല മുസ്‌ലിംകള്‍ക്കും യോജിപ്പുള്ള ഒരു കാര്യമാണിത്'. കവലം രണ്ട് 'ഖാരിജി'കളുടെ വാക്കുകൾ മാത്രമാണ് നാമിവിടെ ഉദ്ധരിച്ചത്. വേണമെങ്കിൽ ഇത്തരം നിരവധി 'ഖാരിജി'കളുടെ പട്ടിക തന്നെ നമുക്ക് നല്‍കാനാവും. (തഹ്രീക് ഔര്‍ കാര്‍കൂന്‍ മലയാള പരിഭാഷ. പേജ്: 26,27). ആദ്യകാല ജമാഅത്ത് നേതാക്കളില്‍ പ്രമുഖനായിരുന്ന സദ്റുദ്ദീന്‍ ഇസ്‌ലാഹി എഴുതുന്നു: അല്ലാഹുവിന്റെ അടിസ്ഥാന ഗുണവിശേഷങ്ങളിൽ ഒന്ന് പരമാധികാരമത്രെ. തദ്വിഷയകമായി ഖുര്‍ആന്‍ പറയുന്നത് കാണുക:
قل أعوذ برب الناس, ملك الناس, اله الناس(الناس), الا له الخلق والأمر
(الأعراف), ان الحكم الا لله (يوسف)
അല്ലാഹു മനുഷ്യരുടെ നാഥനും ദൈവവും മാത്രമല്ല, നിയമദാതാവും ഭരണകര്‍ത്താവും കൂടിയാണെന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. അതായത് മനുഷ്യരുടെ നാഥനും ദൈവവുമായ അല്ലാഹുവിന്റെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അധീശത്വം, നിയമനിര്‍മാണം, ഭരണകാര്യം എന്നിവകൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്നര്‍ഥം. മനുഷ്യന്റെ യഥാര്‍ഥ ശാസനാധികാരിയും വിധികര്‍ത്താവും പരമാധികാരിയും നിയമനിര്‍മാതാവും അല്ലാഹുമാത്രമായിരിക്കുക എന്നതാണ് അതിന്റെ വ്യക്‌തമായ താല്‍പര്യം. ഇതവന്റെ സുസമ്മതവും മൌലികപ്രധാനവുമായ ഗുണങ്ങളിലൊന്നത്രെ. അല്ലാഹുവിന്റെ ഈ ഗുണങ്ങളിൽ വിശ്വാസമില്ലാത്തവനെ കുറിച്ച് ദൈവവിശ്വാസിയെന്ന് പറയാവതല്ല. മനുഷ്യന്റെ സാക്ഷാൽ ഭരണാധികാരിയും അധീശാധിപതിയും നിയമനിര്‍മാതാവും അല്ലാഹുവാണെന്നത് ഒരു സുസമ്മത യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുന്നപക്ഷം രാഷ്ട്രീയ ജീവിതത്തിന്റെ നിര്‍മാണം അല്ലാഹുവിന്റെ മാത്രം പരമാധികാരത്തിലധിഷ്ഠിതമായിരിക്കണം. എന്നത്രെ മറ്റൊരു ഭാഷയിൽ അതിന്റെ ശരിയായ വിവക്ഷ. പരമാധികാരത്തിന്റെ പ്രശ്നമാണ് രാഷ്ട്രമീമാംസയിൽ മൌലിക പ്രധാന വശം. ആ പ്രശ്നത്തിനുള്ള ശരിയായ പരിഹാരം അല്ലാഹുവിന്റെ ഹാക്കിമിയ്യത്ത് എന്ന ഗുണത്തിൽ അടങ്ങിയിരിക്കുന്നു.അല്ലാഹുവിന്റെ മൌലിക ഗുണവിശേഷങ്ങളിലൊന്നാണ് അധീശാധികാരം. രാഷ്ട്രീയ ജീവിതത്തിന്റെ സംസ്ഥാപനം അവന്റെ പരമാധികാരത്തിലധിഷ്ഠിതമായിരിക്കേണ്ടത് ആ ഗുണത്തിന്റെ തന്നെ വ്യക്തമായ താല്‍പര്യമാണ്. അതിനാൽ രാഷ്ട്രീയ ജീവിതത്തെ ഒരു നിലക്കും മതത്തിന്റെ പരിധിയിൽ നിന്ന് പുറത്ത് നിറുത്താവതല്ല. പുറത്തു നിറുത്തുന്നതായാൽ അല്ലാഹുവിന്റെ അധീശത്വത്തിൽ വിശ്വാസമുണ്ടെന്ന വാദം നിരര്‍ത്ഥകമായി തീരുന്നതാണ്.
لااله الا الله (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല) എന്നതാണ് ഓരോ നബിയുടേയും മുദ്രാവാക്യം എന്ന കാര്യത്തിൽ തര്‍ക്കമില്ല. എന്നാല്‍ ലാഇലാഹ ഇല്ലല്ലാഹുവിന്റെ അര്‍ഥവ്യാപ്തിയില്‍ لا حاكم الا اللهí ഉള്‍പ്പെട്ടിരിക്കുന്നു എന്നത് അനിഷേധ്യമാണ്. ഉലൂഹിയ്യത്തിന്റെ അവിഭാജ്യ ഘടകമാണ് ഹാക്കിമിയ്യത്ത്. അല്ലാഹുവിനെ കൂടാതെ ഒരു ദൈവവുമില്ല എന്നു പറഞ്ഞാൽഅല്ലാഹുവിനെ കൂടാതെ ഒരു അധീശാധിപതിയുമില്ല എന്നുകൂടി അര്‍ഥമാണ്. ഇലാഹിനെ കവലം ഹാക്കിം എന്ന് മനസ്സിലാക്കുന്നത് തെറ്റുതന്നെ. എന്നാല്‍ അതിലും വലിയ തെറ്റാണ് ഇലാഹിന്റെ അര്‍ഥത്തിൽ ഹാക്കിമിയ്യത്തിന്റെ വിഭാവനയില്ല എന്നു ധരിക്കുന്നത്. (ഇസ്‌ലാം ഏക് നസര്‍മേ, മലയാള പരിഭാഷ, പേജ്: 148,149,150)
ഹാക്കിമിയ്യത്തിനെ കുറിച്ച ത്വാത്വികമായ വിശകലനമാണ് ഇതുവരെ വായിച്ചത്. ഇനി അതിന്റെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി എന്തുപറയുന്നു?, നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രമാണെങ്കിൽ മനുഷ്യർ അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിൽ എന്ത് സമീപനം സ്വീകരിക്കും?, ഏതെങ്കിലും രൂപത്തിലുള്ള നിയമങ്ങളുണ്ടാക്കാന്‍ അല്ലാഹു മനുഷ്യര്‍ക്ക് അനുവാദം നൽകിയിട്ടുണ്ടോ?, ഇക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടേയും ലോക ഇസ്‌ലാമിക പണ്ഡിതന്മാരുടേയും വീക്ഷണങ്ങൾ തമ്മിൽ വല്ല അന്തരവുമുണ്ടോ?, മുജാഹിദുകൾ ആരോപിക്കാറുള്ളതുപോലെ ഒരു കാര്യത്തിലും ഒരുനിലക്കും മനുഷ്യര്‍ക്ക് നിയമം നിര്‍മിക്കാനുള്ള അവകാശമില്ലെന്ന് സയ്യിദ് മൌദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ പറഞ്ഞിട്ടുണ്ടോ?, ഖവാരിജികളുടെ വാദഗതികളുമായി ജമാഅത്ത് വീക്ഷണത്തിന് വല്ല ബന്ധവുമുണ്ടോ? അതല്ല, ശരീഅത്തിന്റെ ഖണ്ഡിത വിധികൾ വന്നിട്ടില്ലാത്ത കാര്യങ്ങളിൽ നിബന്ധനകള്‍ക്ക് വിധേയമായി നിയമം നിര്‍മിക്കാനുള്ള അധികാരം മനുഷ്യര്‍ക്കുണ്ടെന്നുതന്നെയാണോ ജമാഅത്ത് വീക്ഷണം? -നമുക്ക് പരിശോധിക്കാം.
ആദ്യം മൌദൂദി തന്നെ പറയട്ടെ. 'ശരീഅത്തില്‍ വ്യക്തമായ വിധികൾ വന്നുകഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണെങ്കിൽ നിയമനിര്‍മാണസഭക്ക് അതുസംബന്ധിച്ച് പുതിയനിയമങ്ങൾ ഉണ്ടാക്കാവുന്നതാണ്. എന്നാൽ അത് ദീനിലെ പൊതുതത്വങ്ങൾ പരിഗണിച്ചുകാണ്ടായിരിക്കണം. അല്ലെങ്കിൽ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നിയമങ്ങളിൽ നിന്നും അനുയോജ്യമായത് തെരഞ്ഞെടുത്തുകാണ്ടുമാവാം. ശറഇൽ അടിസ്ഥാന തത്വങ്ങൾ തന്നെ വന്നുകഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണെങ്കിലോ?. അതിന്റെ അര്‍ഥം തന്നെ അവയിൽ നിയമനിര്‍മാണം നടത്താനുള്ള അധികാരം അല്ലാഹു നമുക്ക് നൽകിയിരിക്കുന്നു എന്നാണ്. അവയിൽ നിയമനിര്‍മാണസഭക്ക് ജനങ്ങളൂടെ ഉത്തമതാല്‍പര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് കാണുന്ന നിയമങ്ങളുണ്ടാക്കാനധികാരമുണ്ട്. ശറഇയ്യായ വല്ല അടിസ്ഥാന തത്വത്തിനോ വിധിക്കോ എതിരായിപോകരുതെന്നുമാത്രം. നിരോധിക്കപ്പെടാത്തതൊക്കെയും അനുവദനീയമാണ് എന്ന തത്വമാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
ഇവക്കെല്ലാം പുറമെ ശരീഅത്ത് പൂര്‍ണമായും മൌനമവലംബിച്ച മാനവിക കാര്യങ്ങളുടെ വലിയൊരു മേഖല വേറെയുമുണ്ട്. ഇക്കാര്യത്തിൽ ശരീഅത്ത് നേര്‍ക്കുനേരെ ഒരു ചട്ടം ഏര്‍പ്പെടുത്തുകയോ നമുക്ക് നിയമനിര്‍മാണം സാധിക്കത്തക്കവിധം സമാനമോ സദൃശമോ ആയ സാഹചര്യങ്ങളിൽ യുക്തമായ മാര്‍ഗദര്‍ശനം നൽകുകയോ ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളെ സ്വന്തം വിവേചനവും വിധിന്യായവുമനുസരിച്ച് തീരുമാനിക്കാന്‍ മനുഷ്യരെ പരമോന്നത വിധികര്‍ത്താവ് അനുവദിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് ഈ മൌനം സ്വയംതന്നെ സൂചിപ്പിക്കുന്നത്. അതിനാൽ ഈവക കാര്യങ്ങളിൽ സ്വതന്ത്രമായ നിയമനിര്‍മാണം ആകാവുന്നതാണ്. പക്ഷെ അത് ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യത്തിനും സാമാന്യ തത്വങ്ങൾക്കും അനുഗുണമായിരിക്കണം. അതൊരിക്കലും ഇസ്‌ലാമിന്റെ പ്രകൃതിക്കും രീതിക്കും വിരുദ്ധമായിരിക്കരുത് എന്നതാണ് ഏറെ പ്രധാനം. അത് സ്വാഭാവികവും ഉചിതവുമായ രീതിയിൽ ഇസ്‌ലാമിക ദര്‍ശനത്തിന്റെ പൊതുവ്യവസ്ഥക്ക് ചേര്‍ന്നതായിരിക്കണം.(ഇസ്‌ലാമിക് ലോ ആന്റ് കാണ്‍സ്റ്റിറ്റ്യൂഷന്‍. പേജ്:72)
ഇതാണ് ജമാഅത്തെ ഇസ്‌ലാമി സമൂഹസമക്ഷം സമര്‍പ്പിക്കുന്ന ഹാക്കിമിയ്യത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങൾ. പ്രിയ മുജാഹിദ് സുഹൃത്തെ മേൽ കാര്യങ്ങളിൽ ഏതാണ് ലോകസലഫികളുടെയോ സലഫുസ്സ്വാലിഹുകളുടേയോ വീക്ഷണങ്ങളുമായി ഏറ്റുമുട്ടുന്നത്?. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ വ്യക്തമാക്കുക. ഇല്ലെങ്കിൽ 'ജമാഅത്തെ ഇസ്‌ലാമി ആദര്‍ശത്തിൽ പിഴച്ച കക്ഷിയാണെന്ന, രാഷ്ട്രീയകണ്ണൂള്ള മതപ്രവര്‍ത്തകരുടെ കൂട്ടായ്മയാണെന്ന, ശിആ ആശയക്കാരാണെന്ന, ഖവാരിജുകളുടെ പിന്മുറക്കാരാണെന്ന' സംഘടനാ സങ്കുചിതത്വം തലക്കുപിടിച്ച മുജാഹിദ് നേതാക്കന്മാർ ഉന്നയിക്കുന്ന ദുരാരോപണങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങാതിരിക്കുക. സംഘടന ഇസ്‌ലാമിനേക്കാൾ വലുതാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇനി ജമാഅത്തെ ഇസ്‌ലാമിയുടെ ഹാക്കിമിയ്യത്തീ വീക്ഷണവുമായി ബന്ധപ്പെട്ട് ഭുവനപ്രശസ്തരായ സലഫി-ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാര്‍ എന്തുപറയുന്നു എന്നുകാണുക:
ഡോ. യൂസുഫുല്‍ ഖറദാവി തന്റെ كيف نتعامل مع القرآن എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:
فمبدأ الحاكمية مبدأ مسلّم به, ثابت بالنصوص القرآنية
الصريحة, وهو جزء أو عنصر من عناصر التوحيد, التي تحدثت عنها سورة الانعام- وهي
سورة التوحيد- وهي ألا تبغي غير الله ربا, ولا تتخذ غير الله وليا, ولا تبغي غير
الله حكما, كما قال تعالى:(أفغير الله أبتغي حكما وهو الذي أنزل اليكم الكتاب
مفصلا - الأنعام:114), ولذا أجمع الأصوليون- وهم يبحثون عن الحكم في مقدمات علم
أصول الفقه- على أن الحاكم هو الله, لا خلاف في ذلك بين سني ولا معتزلي, فما يقوله
بعض المتسرعين المتطاولين من المعاصرين - من أن القول بمبدإ الحاكمية من اختراع
أبي الأعلى المودودي وسيد قطب- قول صادرعن قلة العلم, وعدم استيعاب الموضوع من
مصادره الأصلية. (صفحة: 317)
(അല്ലാഹുവിന് മാത്രമാണ് നിയമനിര്‍മാണാധികാരം(ഹാക്കിമിയ്യത്ത്) എന്നത് സര്‍വാംഗീകൃത അടിസ്ഥാനമാണ്. ഖുര്‍ആന്റെ വ്യക്തമായ പ്രമാണങ്ങളിലൂടെ സ്ഥാപിതമാണത്. തൌഹീദിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണത്. സൂറത്തുൽ അന്‍ആമിൽ അത് പ്രതിപാദിച്ചിരിക്കുന്നു. അല്ലാഹുവിനെ കൂടാതെ മറ്റാരേയും റബ്ബാക്കരുത്. അവനെയല്ലാതെ മറ്റാരേയും രക്ഷാകര്‍ത്താവാക്കരുത്. വിധികര്‍ത്താവാക്കരുത്.(അൽ അന്‍ ആം:114). അതിനാൽ ഉസ്വൂലുൽ ഫിഖ്ഹിന്റെ ചര്‍ച്ചകളിൽ ഹുക്‌മി(നിയമം)നെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഉസ്വൂലികൾ ഏകാപിച്ചു പറയുന്നു 'നിയമദാതാവ് അല്ലാഹുമാത്രമാണ്' എന്ന്. സുന്നികൾക്കോ മുഅ്തസിലികള്‍ക്കോ അതിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ സമകാലീനരായ ചില വിവര ദോഷികൾ 'ഹാക്കിമിയ്യത്ത്' സിദ്ധാന്തം അബുൽ അഅ്ലാ മൌദൂദിയുടേയും സയ്യിദ് ഖുത്ബിന്റേയും കണ്ടുപിടുത്തമാണെന്ന് ഒട്ടും ആലോചിക്കാതെ പറയുന്നത് അവരുടെ അറിവുകട് കാണ്ടുമാത്രമാണ്. അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വിഷയം പഠിക്കാത്തത് കൊണ്ടാണിത് സംഭവിക്കുന്നത്.)
'തൌഹീദും നിയമനിര്‍മാണാധികാരവും' എന്ന തലക്കെട്ടിൽ ഖറദാവി എഴുതുന്നു: 'നിര്‍ബന്ധമായും അല്ലാഹുവിന് മാത്രമായിരിക്കേണ്ടതും അവന്റെ സൃഷ്ടികളിൽ ആര്‍ക്കും അംഗീകരിച്ചുകാടുക്കാന്‍ പാടില്ലാത്തതുമായ നിയമനിര്‍മാണാധികാരം അത്യുന്നതവും നിരുപാധികവുമായ അധികാരമത്രെ. അതിന് യാതൊരു പരിധിയും പരിമിതിയുമില്ല. തൌഹീദിന്റെ അനിവാര്യ താല്‍പര്യങ്ങളിൽ ഒന്നത്ര അത്. ഈ അര്‍ഥത്തിൽ നിയമനിര്‍മാണാധികാരം അല്ലാഹുവിനാണെന്നത് അല്ലാഹു അനുവദിച്ച അളവിൽ മനുഷ്യർക്ക് നിയമനിര്‍മാണാധികാരം ഉണ്ടായിരിക്കുന്നതിന് എതിരല്ല. അല്ലാഹു അനുവദിച്ചതല്ലാത്ത നിയമനിര്‍മാണത്തിനുള്ള സ്വാതന്ത്ര്യത്തെ മാത്രമേ അത് നിഷേധിക്കുന്നുള്ളൂ. കേവലം മതപരമായ വിഷയത്തിലുള്ള നിയമങ്ങൾ ഇത്തരത്തിലുള്ളതത്രെ. സ്വന്തമായി ഇബാദത്തുകളും മതചിഹ്നങ്ങളും ചമച്ചുണ്ടാക്കുക, അല്ലാഹു നിര്‍മിച്ച നിയമത്തിൽ തന്നിഷ്ടപ്രകാരം എണ്ണത്തിലോ വണ്ണത്തിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യുക, അല്ലാഹു നിയമിച്ച കാര്യത്തിന്റെ സ്ഥലകാല രൂപങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്തുക -ഇത്തരത്തിലുള്ള ഇബാദത്തുകളുടെ കാര്യത്തിൽ നിയമനിര്‍മാണം നടത്തുന്നത് ഇതിന് (കേവലം മതപരമായ നിയമനിര്‍മാണത്തിന്) ഉദാഹരണമത്രെ. അല്ലാഹു ഹലാലാക്കിയത് ഹറാമാക്കിയും ഹറാമാക്കിയത് ഹലാലാക്കിയും നിയമനിര്‍മാണം നടത്തുക, നിഷിദ്ധമായ കാര്യങ്ങള്‍ക്ക് അംഗീകാരം നൽകുക, പ്രത്യക്ഷമോ പരോക്ഷമോ ആയ നീചവൃത്തികള്‍ക്ക് പ്രചാരം നൽകുക, നിര്‍ബന്ധമായ മതബാധ്യതകള്‍ക്ക് മുടക്കം വരുത്തുന്നതോ ഖണ്ഡിതമായ ഇസ്‌ലാമിക ശിക്ഷാവിധികൾ റദ്ദ് ചെയ്യുന്നതോ അല്ലാഹുവിന്റെ നിശ്ചിത പരിതികൾ അതിലംഘിക്കുന്നതോ ആയ നിയമനിര്‍മാണങ്ങൾ നടത്തുക തുടങ്ങിയവയെല്ലാം ഇതിനുദാഹരണമത്രെ.
എന്നാല്‍ ഇതൊന്നുമല്ലാത്ത കാര്യങ്ങളിൽ നിയമം നിര്‍മിക്കാന്‍ അവകാശമുണ്ട്. ഖണ്ഡിതമായ മതനിയമങ്ങളില്ലാത്ത മേഖലയിലത്രെ അത്. അങ്ങനെയുള്ള വിഷയങ്ങൾ ധാരാളമുണ്ട്. മതം മൌനമവലംബിച്ച കാര്യങ്ങളത്രെ അവ. സൂക്ഷ്മവും വിശദവുമായ വിധികൾ വിവരിക്കാതെ മൂലതത്വങ്ങളും പൊതു നിയമങ്ങളും മാത്രം പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങളും അതുപോലെ തന്നെ. അത്തരം കാര്യങ്ങളിൽ ഇജ്തിഹാദിന് അര്‍ഹതയുള്ളവർ അടിസ്ഥാന തത്വങ്ങള്‍ക്കും നിശ്ചിത നിയമങ്ങളുക്കുമനുസരിച്ച് ഇജ്തിഹാദ് നടത്തുകയാണ് വേണ്ടത്. അതിനാൽ അല്‍പം മുമ്പ് നാം വിവരിച്ച പരിധികള്‍ക്കുള്ളിൽ നിന്നുകാണ്ട് മതത്തിന്റെ അനുവാദത്തോടെ തന്നെ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ വിശാലമായ മേഖലകളിൽ സ്വന്തമായി നിയമം നിര്‍മിക്കാന്‍ സാധിക്കുന്നു. വ്യക്തികളെന്ന നിലക്കും സമൂഹങ്ങളെന്ന നിലക്കും ജനങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കുക, കുഴപ്പങ്ങൾ തടയുക, ആവശ്യങ്ങൾ കണക്കിലെടുക്കുക അതാണ് ഇതിലെല്ലാം പരിഗണിക്കേണ്ടത്. സൂക്ഷ്മമായ സമകാലീന നിയമങ്ങളൂടെ മിക്കവശങ്ങളും ശരീഅത്തിന്റെ പൊതുലക്ഷ്യങ്ങള്‍ക്കോ മതവിധികളുടെ വിശദാംശങ്ങള്‍ക്കോ വിരുദ്ധമാകുന്നില്ല.... ട്രാഫിക് നിയമങ്ങൾ, നാവിക-വ്യോമയാന നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ നിയമാധിഷ്ഠിത ഭരണത്തിന്റെ ഭാഗമായി വരുന്ന മറ്റു നിയമങ്ങൾ -ഇവയെല്ലാം ഇതിനുദാഹരണമാണ്'.
'ഉസ്താദ് മൌദൂദിയുടെ അഭിപ്രായത്തിൽ -ഹാക്കിമിയ്യത്ത് വാദികളിൽ ഏറ്റവും പ്രസിദ്ധനും അതിൽ വളരെ ശക്തമായി നിലകാണ്ടയാളുമാണദ്ദേഹം- ജനങ്ങള്‍ക്ക് നിയമനിര്‍മാണം നടത്താവുന്ന ഒരു ഭാഗം അവശേഷിക്കുന്നുണ്ട്. ഖണ്ഡിതമായി വന്ന പ്രമാണങ്ങള്‍ക്കും സ്ഥിരപ്പെട്ട വിധികള്‍ക്കും അംഗീകരിക്കപ്പെട്ട പരിധികള്‍ക്കും അപ്പുറമുള്ള മേഖലയാണത്. പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്തും ഖിയാസ് വഴിക്കും ഇസ്തിഹ്സാന്‍ വഴിക്കുമാണ് ആ നിയമനിര്‍മാണം നടത്തേണ്ടത്'. (മനാറുൽ ഇസ്‌ലാം,1998, മാര്‍ച്ച് 19)
ഡോ. അഹ്മദ് ബിന്‍ അബ്ദില്‍ കരീം നജീബ്: (പ്രസിദ്ധ സിറിയന്‍ സലഫി പണ്ഡിതന്‍).
(السؤال: سمعنا كثيراً في السنوات الأخيرة عن
مصطلح (توحيد الحاكمية) فما حقيقة هذا التوحيد؟ وما حكم استعمال هذا المصطلح في
الطرح الإسلامي المعاصر؟ الجواب :أقول مستعيناً بالله تعالى :لفظ (الحاكميّة) من
الألفاظ المولّدة القائمة على غير مثال سابق في اللغة العربية، وأول من استخدمها
في خطابه السياسي والديني هو العلامة الهندي الشهير أبو الأعلى المودودي، ثم أخذها
عنه الأستاذ سيد قطب رحمهما الله فبثها في كتاباته كمَعْلَم من معالم العمل
الإسلامي الذي جاد بنفسه في الدعوة إليه والتركيز عليه .هذا عن أصل استعمال
(الحاكمية) كلفظٍ في لغة العرب، وقد أصبحت مرادفة للحكم في اصطلاح كثير من
المتأخرين، وإذا وقف الأمر عند حد إطلاق هذا المصطلح على المراد الشرعي منه ، وهو
إفراد الله بالتحكيم والتشريع فلا بأس في ذلك إذ لا مشاحّة فى الاصطلاح كما هو
مقرر عند الأصوليين .وممّا لا خلاف فيه بين الموحدين قاطبةً وجوب توحيد الله تعالى
في التحكيم والرد إلى شريعته المحكمة المنزلة في كتابه المبين، وسنة نبيّه خاتم
المرسلين صلى الله عليه وآله وصحبه وسلم، قال تعالى: (و لا يشرك في حكمه أحداً)
وفي قراءة ابن عامر ، وهو من القراء السبعة :(ولا تُشرك في حكمه أحداً)، وقال
سبحانه:(ألا له الخلق والأمر)، وقال أيضا:(إن الحكم إلا لله أمر ألا تعبدوا إلا
إياه ذلك الدين القيم ولكن أكثر الناس لا يعلمون, فمن أعطى حق التشريع أو الحكم
فيما شجر بين الخلق لغير الخالق أو أقر بذلك أو دعا إليه أو انتصر له أو سلّم به
دونما إكراهٍ فقد أشرك بالله شركاً أكبر يخرجه من ملة الإسلام ، والعياذ بالله
.قال شيخ الإسلام ابن تيمية رحمه الله [ في منهاج السنّة النبويّة:5/130] :(ولا
ريب أن من لم يعتقد وجوب الحكم بما أنزل الله على رسوله فهو كافر، فمن استحل أن
يحكم بين الناس بما يراه هو عدلاً من غير اتّباع لما أنزل الله فهو كافر فإنه ما
من أمة إلا وهي تأمر بالحكم بالعدل، وقد يكون العدل في دينها ما يراه
أكابرهم...فهؤلاء إذا عرفوا أنه لا يجوز لهم الحكم إلا بما أنزل الله فلم يلتزموا
ذلك بل استحلوا أن يحكموا بخلاف ما أنزل الله منهم كفار), وقال العلاّمة الشنقيطي
رحمه الله [ في أضواء البيان:7/162] :(الإشراك بالله في حكمه والإشراك به في
عبادته كلها بمعنى واحد لا فرق بينهما ألبتة، فالذي يتبع نظاماً غير نظام الله،
وتشريعاً غير تشريع الله، ومن كان يعبد الصنم، ويسجد للوثن لا فرق بينهم ألبتة؛ فهما
واحد، وكلاهما مشرك بالله ), وقال رحمه الله أيضاً [في أضواء البيان:7/169] :(لما
كان التشريع وجميع الأحكام؛ شرعية كانت أو كونية قدرية، من خصائص الربوبية، كما
دلت عليه الآيات المذكـورة، كان كل من اتبــع تشـريعاً غير تشــريع الله قد اتخذ
ذلك المشرِّع رباً، وأشركه مع الله ), وخلاصة ما بينه رحمه الله تعقيباً على
الآيات البينات التي سقناها آنفاً يوجزه قوله: (إن متبعي أحكام المشرعين غير ما
شرعه الله مشركون بالله ), وليس بعيداً عنه قول مفتى الديار السعودية في زمنه
الشيخ محمد بن إبراهيم رحمه الله:(أما الذي جعل قوانين بترتيب وتخضيع فهذا كفر وإن
قالوا أخطأنا وحكم الشرع أعدل؛ فهذا كفر ناقل عن الملة)
(ചോദ്യം: കഴിഞ്ഞ കുറേ വര്‍ഷമായി തൌഹീദുൽ ഹാക്കിമിയ്യ എന്ന സാങ്കേതിക സംജ്ഞ ഞങ്ങൾ കേട്ടുകാണ്ടിരിക്കുന്നു. എന്താണ് ഈ തൌഹിദിന്റെ യാഥാര്‍ഥ്യം?. സമകാലിക ലോകത്ത് ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതിൽ ഈ സാങ്കേതിക സംജ്ഞ ഉപയോഗിക്കുന്നതിന്റെ വിധിയെന്താണ്?.
ഉത്തരം: അറബി ഭാഷയിൽ പുതുതായി ജന്മമെടുത്ത പദങ്ങളിൽ ഒന്നാണ് ഹാക്കിമിയ്യത്ത്. മത-രാഷ്ട്രീയ സംബന്ധിയായ തന്റെ എഴുത്തുകുത്തുകളിൽ ആ പദം ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലെ പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ അല്ലാമാ അബുൽ അഅ്ലാ മൌദൂദിയാണ്. പിന്നീട് ഉസ്താദ് സയ്യിദ് ഖുത്ബ് തന്റെ ഗ്രന്ഥങ്ങളിൽ ഒരു വഴിയടയാളമെന്നോളം അത് വ്യാപകമായി ഉപയോഗിക്കുകയും അതിനെ കന്ദ്രീകരിച്ച് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. പില്‍ക്കാലത്ത് ധാരാളം പണ്ഡിതന്മാരുടെയടുക്കൽ ഹുക്മ് (നിയമനിര്‍മാണം) എന്നതിന്റെ പര്യായപദമായിത്തീര്‍ന്നു അത്. നിയമം നിര്‍മിക്കുന്നതിലും വിധികല്‍പ്പിക്കുന്നതിലും അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് അതുകാണ്ടര്‍ഥമാക്കുന്നത്. നിദാനശാസ്ത്ര പണ്ഡിതന്മാരുടെയടുക്കൽ അംഗീകരിക്കപ്പെട്ട തത്വമനുസരിച്ച് ശറഇയ്യായ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടി അങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വിധി കല്‍പ്പിക്കാനുള്ള അധികാരത്തിൽ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കലും, അവനവതരിപ്പിച്ച ഗ്രന്ഥത്തിലേക്കും പ്രവാചകന്റെ സുന്നത്തിലേക്കും വിധി തേടിപ്പോവലും നിര്‍ബന്ധമാണെന്ന കാര്യത്തിൽ ഏകദൈവ വിശ്വാസികള്‍ക്കിടയിൽ അഭിപ്രായാന്തരമില്ല. അല്ലാഹു പറഞ്ഞു: 'അവന്‍ തന്റെ ആധിപത്യത്തിൽ ആരെയും പങ്കാളിയാക്കുന്നില്ല'. പ്രസിദ്ധ ഏഴ് ഖുര്‍ആന്‍ പാരായകരിൽ ഒരാളായ ഇബ്നു ആമിറിന്റെ ഖിറാഅത്തനുസരിച്ച് 'അവന്റെ നിയമനിര്‍മാണാധികാരത്തിൽ നീ ആരേയും പങ്കു ചേർക്കരുത്'. ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അല്ലാഹുവിനാകുന്നു', 'നിയമനിര്‍മാണാധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നു. പക്ഷെ അധികമാളുകളും യാഥാര്‍ഥ്യമറിയുന്നില്ല'
ആരെങ്കിലും, ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ നിയമമുണ്ടാക്കാനോ വിധികല്‍പ്പിക്കാനോ ഉള്ള അവകാശം അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലും നൽകുകയോ, ആ വിധിയംഗീകരിക്കുകയോ, അതിലേക്ക് ക്ഷണിക്കുകയോ, അതിനോട് സഹായം തേടുകയോ, അതിന് സ്വമേധയാ വിധേയപ്പെടുകയോ ചെയ്താൽ അവന്‍ ഇസ്‌ലാമിക മില്ലത്തില്‍നിന്ന് പുറത്തുപോകുന്ന വലിയ ശിര്‍ക്ക് ചെയ്തവനായി. ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ(റ) മിന്‍ഹാജുസ്സുന്ന:യിൽ പറയുന്നു: അല്ലാഹു തന്റെ ദൂതന്നിറക്കിയ നിയമമനുസരിച്ച് വിധിക്കേണ്ടത് നിര്‍ബന്ധമാണെന്നൊരാൾ വിശ്വസിക്കുന്നില്ലെങ്കിൽ അയാൾ കാഫിർ ആണെന്നതിൽ സംശയമില്ല. അല്ലാഹു ഇറക്കിയതെന്തെന്ന് പരിഗണിക്കാതെ താന്‍ നീതിയായി കാണുന്നതനുസരിച്ച് ജനങ്ങള്‍ക്കിടയിൽ വിധികല്‍പ്പിക്കാവുന്നതാണെന്ന് ഒരാൾ കരുതുകയാണെങ്കിൽ അവനും കാഫിറാകുന്നു.....ചിലരുടെ ദീനിൽ അവരുടെ നേതാക്കൾ നീതിയായി കാണുന്നതെന്തോ അതായിരിക്കും നീതി. ഇസ്‌ലാമുമായി ബന്ധം പുലര്‍ത്തുന്ന എത്രയോ പേർ അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത അവരുടെ മാമുലൂകളനുസരിച്ച് വിധികല്‍പ്പിക്കാറുണ്ട്.-ഉള്‍നാടുകളിലെ നാട്ടുമൂപ്പന്മാരെപോലെ. അനുസരിക്കപ്പെടുന്ന ഭരണാധികാരികളായിരുന്നു അവർ. ഇങ്ങനെയാണ് വിധികല്‍പ്പിക്കേണ്ടത്, അല്ലാതെ കിതാബും സുന്നത്തും അനുസരിച്ചില്ല എന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്. അതുതന്നെയല്ലേ കുഫ്റ്?.
അല്ലാമാ അശ്ശന്‍ഖീത്തി തന്റെ 'അള്വാഉൽ ബയാനി'ൽ പറഞ്ഞു: അല്ലാഹുവിന്റെ നിയമനിര്‍മാണത്തിൽ പങ്കുചേര്‍ക്കുക എന്നതും ഇബാദത്തിൽ പങ്കുചേര്‍ക്കുക എന്നതും ഒരേ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. അവ രണ്ടിനുമിടയിൽ തീരെ അന്തരമില്ല. ദൈവേതര വ്യവസ്ഥയെ പിന്‍പറ്റുന്നവന്‍ ബിംബാരാധകനെ പോലെയും വിഗ്രഹങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യുന്നവനെപ്പോലെയും തന്നെയാണ്. ഒരു നിലക്കും ആ രണ്ടിനുമിടയിൽ അന്തരമില്ല. രണ്ടും ഒന്നുതന്നെ. രണ്ടുകൂട്ടരും മുശ്രിക്കുകൾ തന്നെ. അദ്ദേഹം തുടരുന്നു: നിയമങ്ങളും വിധികളും-അത് പ്രാപഞ്ചികമോ നിയമപരമോ ആകട്ടെ-റുബൂബിയ്യത്തിന്റെ പ്രത്യേകതകളിൽ പെട്ടതാണ്. അല്ലാഹുവിന്റേതല്ലാത്ത നിയമവ്യവസ്ഥകളെ പിന്തുടരുന്നവരെല്ലാം ആ നിയമനിര്‍മാതാവിനെ റബ്ബാക്കുകയും അല്ലാഹുവിന്റെകൂടെ അയാളെ പങ്കാളിയാക്കുകയുമാണ് ചെയ്യുന്നത്.(അള്വാഉൽ ബയാന്‍: 7/162) മേലുദ്ധരിച്ച ആയത്തുകളുടെ വെളിച്ചത്തിൽ അല്ലാമാ ശന്‍ഖീതി പറഞ്ഞതിന്റെ ചുരുക്കമിതാണ്: അല്ലാഹുവല്ലാത്തവരുണ്ടാക്കിയ നിയമവ്യവസ്ഥകളെ പിന്തുടരുന്നവർ അല്ലാഹുവിൽ പങ്കുചേര്‍ക്കുന്നവരാണ്.
സുഊദി അറേബ്യയിലെ മുന്‍ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ ഇബ്രാഹീമിന്റെ അഭിപ്രായവും ഇതില്‍നിന്ന് ഭിന്നമല്ല. നിയമം നിര്‍മിക്കുന്നതിലും വിധികല്‍പ്പിക്കുന്നതിലും അല്ലാഹുവിനെ ഏകനാക്കൽ നിര്‍ബന്ധമാണെന്നും, അതില്‍നിന്നുള്ള വ്യതിയാനം ശിര്‍ക്കാണെന്നുമുള്ള അഭിപ്രായം സമകാലികരായ ധാരാളം പണ്ഡിതന്മാർ പറഞ്ഞതായി കാണാം. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണമാഗ്രഹിക്കുന്നവര്‍ക്ക് ശൈഖ് ഇബ്നുബാസിന്റെ ഫത്വകളും ലേഖനങ്ങളും -വിശിഷ്യാ അറബ് ദേശീയതയെ നിരൂപണം ചെയ്തുകാണ്ടുള്ള ലേഖനം-അവലംബിക്കാവുന്നതാണ്.
فلن يكون للخلاف حول إطلاق مصطلح (توحيد الحاكمية) أو
عدمه أثر في الواقع، ولا داعي للانشغال بتقرير هذا التوحيد كقسمٍ رابع من أقسام
التوحيد المعروفة، أو رده إلى الأقسام الأخرى، وخاصة توحيد الربوبية و توحيد
الألوهية, بل يجب أن يبقى الأمر في دائرة
المصطلحات السائغة التي لا مشاحة فيها لأحد، مع التسليم بجدوى التقسيم إذا كان فيه
مصلحة معتبرة لطالب العلم كتسهيل دراسته وتحصيله، أو لضرورة تنبيه الناس إلى ما
غاب عنهم أو انشغلوا عنه بغيره من أبواب العلم والعمل , فإن أبى من جمد على تقسيم
التوحيد إلى ثلاثة أقسام إلا أن يبدّع من خالفه في هذا التقسيم ويغمز قناته بإطلاق
لسانه بثلبه أو نبذه بالتحزب والخروج ونحو ذلك ؛ قلنا له: من أين لك أن تقسيم التوحيد
إلى قسمين أو ثلاثة مرده إلى الكتاب أو السنة أو هدي سلف الأمة ؟, أما إن اعتُرض
على توحيد الحاكمية كاصطلاح وليس على مجرد التقسيم إلى قسمين أو ثلاثة أو أربعة أو
أكثر أو أقل، فيقال للمعترض: إن الدعوة إلى إفراد الله و رسوله بالحكم ليس مما
ابتدعه المعاصرون بل هو من القدم بمكان)
(തൌഹിദുൽ ഹാക്കിമിയ്യ: എന്ന സാങ്കേതിക സംജ്ഞ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ, തൌഹീദിന്റെ ഇനങ്ങളിൽ നാലാമത്തെ ഇനമായി എണ്ണുകയോ തൌഹീദുൽ ഉലൂഹിയ്യ റുബൂബിയ്യ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഉള്‍പ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിൽ പ്രബോധകന്‍ സമയം പാഴാക്കേണ്ട ആവശ്യമില്ല. വാസ്തവത്തിൽ പ്രായോഗിക രംഗത്ത് അതിനൊരു സ്വാധീനവുമില്ല. വിദ്യാര്‍ഥികളുടെ പഠനം എളുപ്പമാക്കുവാനോ, ജനങ്ങൾ വിസ്മരിച്ച് പോയ വശത്തെ അംബന്ധിച്ച് അവരെ ബോധവല്‍ക്കരിക്കുവാനോ അങ്ങനെയൊരു വിഭജനം അംഗീകരിക്കപ്പെടണം എന്നതോടൊപ്പം ആര്‍ക്കും തര്‍ക്കമില്ലാത്ത സാങ്കേതിക സംജ്ഞകളിൽ തന്നെ കാര്യം അവശേഷിക്കുകയും വേണം.
ഇനി തൌഹീദിനെ രണ്ടോ മൂന്നോ ആക്കി വിഭജിക്കാനെ പറ്റൂ എന്നതിൽ ഒരാൾ ഉറച്ചു നില്‍ക്കുകയും അതിന് എതിരഭിപ്രായം പറയുന്നത് ബിദ്അത്തായി ചിത്രീകരിക്കുകയുമാണെങ്കിൽ അവനോട് നമുക്ക് ചോദിക്കാനുള്ളതിതാണ്: തൌഹീദിനെ ഇങ്ങനെ രണ്ടോ മൂന്നോ ആയി വിഭജിക്കുന്ന രീതി എവിടെ നിന്നാണ് നിനക്ക് കിട്ടിയത്?. ഖുര്‍ആനിൽ നിന്നോ?. സുന്നത്തിൽ നിന്നോ?. അതോ മുന്‍ഗാമികളുടെ മാതൃകയിൽ നിന്നോ?. അതിൽ നിന്നൊന്നുമല്ലെങ്കിൽ, തൌഹീദുൽ ഹാക്കിമിയ്യത്ത് എന്ന സാങ്കേതിക സംജ്ഞയോട് എതിര് നില്‍ക്കുന്നവരോട് നാം പറയുന്നു: തൌഹീദിനെ രണ്ടോ മൂന്നോ ആയി വിഭജിക്കുന്ന രീതി തീരേ മാറ്റം പാടില്ലാത്ത സ്ഥായിയായ കാര്യമൊന്നുമല്ല. ഹാക്കിമിയ്യത്തിൽ അല്ലാഹുവിനെ ഏകനാക്കണം എന്നതിലേക്കുള്ള ദഅ്‌വത്ത് സമകാലിക പണ്ഡിതന്മാർ പുതുതായുണ്ടാക്കിയതുമല്ല. അതിപുരാതന കാലം മുതലേയുള്ളതാണ്.) (www.saaid.net എന്ന സലഫി സൈറ്റിൽ പ്രസിദ്ധീകരിക്കപെട്ട التوحيد في الحاكمية എന്ന ലേഖനത്തിൽ നിന്ന്.)
ശൈഖ് അബ്ദുര്‍റഹ്മാൻ അബ്ദുൽ ഖാലിഖ്:
ചോദ്യം: സയ്യിദ് അബുൽ അഅ്ലാ മൌദൂദി ഇബാദത്തിന്, താങ്കൾ നൽകിയ അതേ വിശദീകരണമാണല്ലോ അദ്ദേഹത്തിന്റെ അൽ മുസ്ത്വലഹാത്തുൽ അര്‍ബഅ:യിൽ നൽകിയിട്ടുള്ളത്. പ്രമുഖ സലഫി പണ്ഡിതനായ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി, മൌദൂദിയുടെ ഈ കൃതി വായിക്കാത്ത ഒരാളുടെ ഈമാന്‍ പൂര്‍ത്തിയാവില്ല' എന്ന് പറഞ്ഞതായി കട്ടിട്ടുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?.
ഉത്തരം: അതെ, മഹത്തായ കൃതി ( كتاب عظيم ) യാണത്. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നിവ വിശദീകരിച്ച കൃതി. ചെറുതെങ്കിലും ധാരാളമാളൂകളുടെ ധാരണകളെ കീഴ്മേൽ മറിച്ച ഗ്രന്ഥമാണത്. ആ ഗ്രന്ഥം വായിച്ച ചിന്തകന്മാരിൽ അത് വിപ്ലവമുണ്ടാക്കി. സയ്യിദ് ഖുത്ബിന് സന്മാര്‍ഗം ലഭിച്ചത് നല്ലൊരളവോളം ആ കൃതിയിലുടെയായിരുന്നു. അത് വായിച്ചതോടെ അദ്ദേഹത്തിന്റെ ചിന്താരീതി തന്നെ മാറി. മഹത്തായ കൃതി. (ഉദ്ധരണം: സലഫിസത്തിന്റെ സമീപനങ്ങൾ.പേജ്: 28)
ശൈഖ് അഹ്മ്മദ് മുഹമ്മദ് ജമാല്‍ ജിദ്ദയിലെ അല്‍മദീന പത്രത്തിൽ പ്രസിദ്ധീകരിച്ച ( حوار بين الدعاة الاعلام المودودي والندوي وسيد
قطب ) എന്ന ലേഖനത്തിലെ ചില ഭാഗങ്ങള്‍:
ഭൂമിയിലും മനുഷ്യര്‍ക്കിടയിലും അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കണമെന്നാഹ്വാനം ചെയ്യുന്നതിൽ ഊന്നുന്ന മൌദൂദിയുടേയും ഖുത്ബിന്റേയും വാചകങ്ങൾ നാം കുടുതൽ ഉദ്ധരിക്കുന്നില്ല. ഉലൂഹിയ്യത്തിന്റെ സാക്ഷാൽ വിവക്ഷ അതാണ്. അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലയിൽ പ്രവാചകത്വം താല്‍പര്യപ്പെടുന്നതും അതുതന്നെ. ഭരണാധികാരികളുടേയും മുസ്‌ലിം നേതാക്കളുടേയും നിര്‍ബന്ധ ബാധ്യതയുമാണത്... അന്യരായ സാമ്രാജ്യത്വ ശക്തികൾ പടച്ചുണ്ടാക്കിയ നിയമങ്ങൾ മുസ്‌ലിം ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഖുത്ബും മൌദൂദിയും ജീവിച്ചത്. പലിശ, വ്യഭിചാരം പോലുള്ള നിഷിദ്ധകാര്യങ്ങൾ അവ അനുവദിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഇസ്‌ലാമിക വ്യക്തിത്വം സംരക്ഷിക്കുകയും മുസ്‌ലിം കുടുംബത്തിന്റെ മാന്യതയും കുലീനതയും നിലനിര്‍ത്തുകയും ചെയ്യുന്ന ശിക്ഷാമുറകൾ അവർ നടപ്പാക്കുന്നുമില്ല. ഈ ഘട്ടത്തിൽ ഉലൂഹിയ്യ(ദിവ്യത്വ)ത്തിന്റെ വ്യാഖ്യാനത്തിൽ നിയമനിര്‍മാണാധികാരത്തെ കുറിച്ച് അവർ ഊന്നുനൽകി. ഇങ്ങനെ റുബൂബിയ്യത്തിനെ ഹാക്കിമിയ്യത്ത് എന്ന് വ്യാഖ്യാനിക്കുന്നതിൽ നബി(സ)യിൽ നിന്ന് അവര്‍ക്ക് ഉത്തമ മാതൃകയുമുണ്ട്. 'അല്ലാഹുവിനെ വിട്ട് അവരുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകന്‍ മസീഹിനേയും അവർ റബ്ബുകളാക്കി' എന്ന ഖുര്‍ആന്‍ സൂക്തം കട്ടപ്പോൾ അദിയ്യ് ബിന്‍ ഹാതിം പറഞ്ഞു: ഞങ്ങൾ അവരെ ആരാധിക്കുന്നില്ലല്ലോ പ്രവാചകരേ?. അവർ നിങ്ങള്‍ക്ക് ഹലാലും ഹറാമും നിശ്ചയിച്ച് തരുമ്പോൾ നിങ്ങളവ നിരുപാധികമായി അനുസരിക്കുന്നില്ലേയെന്നും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത് എന്നുമായിരുന്നു നബിതിരുമേനിയുടെ മറുപടി.... മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ ഒരു പ്രശ്നമാണ് അവർ പ്രതിപാദിക്കുന്നത്. ദിവ്യത്വത്തിന്റെ ഏകത്വമെന്നാൽ ആരാധനയിലും വിശ്വാസകാര്യങ്ങളിലുമുള്ള ഏകത്വം മാത്രമല്ലെന്നും നിയമനിര്‍മാണാധികാരത്തിനുള്ള ഏകത്വം ആരാധനാ കര്‍മങ്ങളിലുള്ള ഏകത്വം പോലെത്തന്നെയാണെന്നുമുള്ളതാണ് അത്.
ഡോ. സ്വലാഹ് അബ്ദുൽ ഫത്താഹ് അൽ ഖാലിദി അദ്ദേഹത്തിന്റെ في ظلال القرآن في الميزان എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:
ആധുനിക കാലഘട്ടത്തിലെ പ്രഗല്‍ഭ ഇസ്‌ലാമിക ചിന്തകന്മാരിലൊരാളാണ് ഇമാം അബുൽ അഅ്ലാ മൌദൂദി. വിശിഷ്യാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക ചിന്തകരിൽ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം... ഖുര്‍ആന്റെ തണലിൽ ജീവിക്കുകയും ആ സ്വച്ഛ സ്രോതസ്സില്‍നിന്ന് തങ്ങളുടെ ആശയങ്ങളെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത ഇമാമുകളാണ് മൌദൂദിയും സയ്യിദും... ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങളെ കുറിച്ച് മൌദൂദിക്കും സയ്യിദ് ഖുത്ബിനുമുണ്ടായിരുന്ന വീക്ഷണത്തെ ചില പ്രബോധകന്മാർ തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. തുടര്‍ന്ന് തെറ്റായ നിഗമനത്തിലെത്തിച്ചേരുകയും തദടിസ്ഥാനത്തിൽ വിധിപ്രസ്താവന നടത്തുകയും ചെയ്തു. മൌദൂദിയുടെ അഭിപ്രായങ്ങളെ നിശിത നിരൂപണം നടത്തിയ ആളുകൾ അക്കാര്യത്തിൽ അതിരുകവിഞ്ഞ് പോയിരിക്കുന്നു. മൌദൂദിയെ വ്യക്തമായി നിരൂപണം ചെയ്തപ്പോൾ അതേ വിഷയത്തിൽ സയ്യിദ് ഖുത്ബിന്റെ ചിന്തകളെ അവ്യക്തമായി ഖണ്ഡിക്കുകയേ അവർ ചെയ്തുള്ളൂ. ഉലൂഹിയ്യത്തിനേയും റുബൂബിയ്യത്തിനേയും കുറിച്ച മൌദൂദിയുടേയും സയ്യിദ് ഖുത്ബിന്റേയും വ്യാഖ്യാനങ്ങളെ ഖുര്‍ആന്റെ ഭാഷയായ അറബിയും മുന്‍കാല പണ്ഡിതന്മാരും ശരിവെക്കുന്നുണ്ട്. എന്നല്ല, യഥാര്‍ഥത്തിൽ മൌദൂദിയൂടെയും സയ്യിദിന്റെയും വീക്ഷണമാണ് കൂടുതൽ ആഴമുള്ളതും സമഗ്രമെന്നുമാണ് നമ്മുടെ അഭിപ്രായം. അവര്‍ക്കാണ് ഭാഷയുടെ കൂടുതൽ ശക്തവും വ്യക്തവുമായ പിന്തുണയുള്ളത്. മറ്റുള്ളവർ മൌനം പാലിച്ച പ്രധാനപ്പെട്ട അടിസ്ഥാന പ്രശ്നത്തെ പ്രതിപാദിച്ചിരിക്കുകയാണ് മൌദൂദിയും സയ്യിദും. വിധികര്‍തൃത്വം, മേലധികാരം, നിയമനിര്‍മാണം, എന്നിവയാണത്. അവരതിനെ റുബൂബിയ്യത്തിലുള്‍പ്പെടുത്തുകയും ആ റുബൂബിയ്യത്ത് ഉലൂഹിയ്യത്തിന്റെ അനിവാര്യ ഘടകമാണെന്നും സ്വതന്ത്രമായ മറ്റൊന്നല്ലെന്നും വ്യക്തമാക്കുകയും ചെയ്തു. ഉലൂഹിയ്യത്തുമായുള്ള അതിന്റെ ബന്ധം, ശാഖക്ക് അടിസ്ഥാനവുമായുള്ള ബന്ധമാണെന്നും വ്യക്തമാക്കി. സയ്യിദ് ഖുത്ബ് ഫീ ളിലാലിൽ ധാരാളം പ്രയോഗിച്ച ഒരു സംജ്ഞയാണ് ഹക്കിമിയ്യത്ത്. അതുകാണ്ടുദ്ദേശിക്കുന്നത്, വിധികര്‍തൃത്വവും നിയമനിര്‍മാണവും നേതൃത്വവും ആധിപത്യവും അല്ലാഹുവിന് മാത്രം വകവെച്ചുകാടുക്കുക എന്നാണ്. നിയമങ്ങളും പദ്ധതികളും വ്യവസ്ഥകളും അല്ലാഹുവിന്റേത് മാത്രം സ്വീകരിക്കുക. നിഖില ജിവിത മേഖലകളിലും അവന്റെ ശരീഅത്ത് നടപ്പിലാക്കുക. സയ്യിദിന്റെ വീക്ഷണത്തിൽ ഹാക്കിമിയ്യത്ത് ഉലൂഹിയ്യത്തിന്റെ പ്രഥമപ്രധാന ഘടകമാണ്. അതോടൊപ്പം റുബൂബിയ്യത്തിന്റേയും ഘടകമാണ്. അവരണ്ടും പരസ്പര പൂരകവും. ഉസ്താദ് നദ്‌വി പറയുന്നു: ലാഇലാഹ ഇല്ലല്ലാഹ് എന്നാൽ ഹാക്കിമിയ്യത്ത് അല്ലാഹുവിന് വകവെച്ചുകാടുക്കൽ മാത്രമാണെന്ന് സയ്യിദ് ഖുത്ബ് മനസ്സിലാക്കി എന്ന്!. സയ്യിദ് ഖുത്ബ് പറയാത്തത് അദ്ദേഹത്തിൽ ആരോപിക്കുകയാണ് നദ്‌വി ചെയ്തത്. എപ്പോൾ എവിടെയാണ് സയ്യിദ് അങ്ങനെ പറഞ്ഞിട്ടുള്ളത്?. ചുരുക്കത്തിൽ ഈ മഹാന്മാർ ഹാക്കിമിയ്യത്ത് ഊന്നിപ്പറയുകയും അതിനെ ഉലൂഹിയ്യത്തിന്റേയും റുബൂബിയ്യത്തിന്റേയും ഘടകമായും ലാഇലാഹ ഇല്ലല്ലായുടെ ഉള്ളടക്കമായും ഗണിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലെ മുസ്‌ലിംകള്‍ക്ക് വിശേഷിച്ചും അത്, വളരെ പ്രധാനമാണെന്നും വിശദീകരിച്ചു. അതിന്റെ അര്‍ഥ-നിര്‍വചനങ്ങൾ തെളിവുകൾ സഹിതം സമർത്ഥിച്ചു. ഇവ്വിഷയകമായി ഇവരുടെ വിമര്‍ശകരുടെ വിശകലനങ്ങളും സ്വഹാബികളും പണ്ഡിതന്മാരും നിദാനശാസ്ത്ര പണ്ഡിതന്മാരും എങ്ങനെയാണതിനെ മനസ്സിലാക്കിയതെന്നതിന്റെ തെളിവുകളും മുമ്പിൽ വെച്ച് പരിശോധിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടുന്നു, ഈ ഇസ്‌ലാമിക സംജ്ഞയുപയോഗിച്ചതിൽ അവര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല, അവരുടെ സമീപനം ശരിയായിരുന്നു.
ശൈഖ് അലി ത്വന്‍ത്വാവി: മൌലാനാ മൌദൂദി ഹാക്കിമിയ്യത്ത് സംബന്ധമായ തന്റെ വീക്ഷണങ്ങളുടെ മൌലികാടിത്തറകൾ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും നബിവചനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രാമാണികമായി വിവരിച്ച, (കേരളത്തിലെ മുജാഹിദുകൾ ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ച 'ക്ഷുദ്രകൃതി'യായി വിശേഷിപ്പിക്കാറുള്ള) അൽ മുസ്ത്വലഹാത്തുൽ അര്‍ബഅ:യെ കുറിച്ച് فصول
اسلامية എന്ന കൃതിയില്‍ علم التوحيد
وكتاب المودودي അധ്യായത്തിൽ ശൈഖ് അലി ത്വന്‍ത്വാവി എഴുതുന്നു:
(فلما أخذت هذه الرسالة للأخ الداعية المصلح
الأستاذ المودودي, وجدت التعبير الصحيح والصورة الواضحة, وقلت: هذا الذي كنا نحوم
حوله ولا نعرف المدخل اليه, هو الاقتصار في التوحيد علي الرجوع الى آيات القرآن,
والاتفاق على تحديد معاني ألفاظها, وفهمها كما يفهمها بسليقته العربي الأول, على
هذه الأركان الثلاثة ينبغي أن نقيم علم التوحيد في المدارس, لقد كنا حائرين لاندري
أي طريق نسلك, فخط لنا المودودي بهذه الرسالة الطريق الصحيح ومشى فيه الخطوات
الأولى, فهي ليست نهاية, ماهي الا بداية, ولكنها بداية الطريق الموصل, والمؤلفون
والباحثون على أربع مراتب: مرتبة من يجمع الصحيح والسقيم ويحشد كل ما يراه في
الموضوع, كاالسيوطي, ومرتبة من يجمع النصوص ويحقق اسنادها ويرويها مجتمعة, كالشوكاني,
ومرتبة فوقها هي مرتبة من يرتبها ويشرحها ويستنبط منها ويعلق عليها, ويصوغ من ذلك
بحثا كاملا, كابن تيمية, ومرتبة فوق الثلاثة هي مرتبة من يحيط بذهنه بها ويفهمها
ويهضمها (كما يقال اليوم) حتى تكون كأنها فكرته هو, ثم يعرضها عرض الرجل فكرته,
يملكها ويتصرف فيها ويديرها علي أوجه البيان ويمرها في شتى الاساليب, كالغزالي,
والمودودي- في مقدمة هذه الرسالة وفيما قرأته من رسائل- يكاد يرتفع احيانا عن
المرتبة الثالثة, وربما بلغ الرابعة, وهو يتميز بعلم واسع, وعقيدة صحيحة, وذهن
نفاذ, ومقدرة علي الترتيب والعرض, لكنه لا يخلو في هذا الباب من مواضع للنقد,,,,
وهذه بداية على كل حال, للأستاذ حفظه الله فضل ابتدائها وثوابه, والرجاء أن يمشي
علماؤنا على هذا الطريق الذي سنه واكمال العمل الذي بدأ به, وهذه الرسالة تصلح أن
تكون كتاب التوحيد الرسمي في مدارس المسلمين كلها, وهي (علي كل حال) من أحسن مابين
أيدي الناس من رسائل في التوحيد.)
(dÉçÌÞǵÈá¢
Éøß×íµVJÞÕáÎÞÏ ©ØñÞÆí ÎìÆâÆßÏáæ¿ المصطلحات الأربعة في القرآن (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ എന്ന) ഗ്രന്ഥം കയിലെടുത്തപ്പോൾ എനിക്ക് ബോധ്യപ്പെട്ടു, ഇതാണ് ശരിയായ അവതരണം. വ്യക്തമായ ചിത്രീകരണം. ഞാന്‍ പറഞ്ഞു: ഏതൊന്നിന്റെ ചുറ്റുമായിരുന്നുവോ നാം ഇതുവരെ കറങ്ങുകയും എന്നാൽ അകത്തേക്ക് പ്രവേശിക്കാന്‍ വഴിയറിയാതിരിക്കുകയും ചെയ്തിരുന്നത് അതാണിത്. ഈ കൃതി ഖുര്‍ആന്‍ വചനങ്ങളെ അവലംബിച്ചുകാണ്ട് തൌഹിദിനെ അവതരിപ്പിക്കുന്നു. ആദ്യകാലത്തെ അറബി പ്രകൃത്യാ മനസ്സിലാക്കിയത്പോലെ തൌഹീദിനെ മനസ്സിലാക്കുന്നു. തൌഹീദിന്റെ പദങ്ങളുടെ അര്‍ഥം നിര്‍ണയിക്കുന്നു. ഈ മൂന്ന് അടിസ്ഥാനങ്ങളിൽ നിന്നുകാണ്ടാണ് പാഠശാലകളിൽ നാം തൌഹീദ് പഠിപ്പിക്കേണ്ടത്. ഏതു വഴിയിലൂടെയാണ് പ്രവേശിക്കേണ്ടതെന്നറിയാതെ നട്ടം തിരിയുകയായിരുന്നു നാം. അങ്ങനെയിരിക്കെയാണ് മൌദൂദി ഈ കൃതിയിലൂടെ നമുക്ക് ശരിയായ വഴി വരച്ചു കാണിച്ചുതന്നിരിക്കുന്നത്. ആ വഴിയിൽ അദ്ദേഹം ആദ്യകാല്‍വെപ്പുകൾ നടത്തുകയും ചെയ്തിരിക്കുന്നു. ആ ശ്രമം അവസാനമല്ല, ആരംഭമാണ്. പക്ഷെ, ലക്ഷ്യത്തിലെത്തിക്കുന്ന വഴിയുടെ ആരംഭമാണ്.)
അദ്ദേഹം തുടരുന്നു: പരന്ന വിജ്ഞാനവും ശരിയായ അഖീദയും കൂര്‍മബുദ്ധിയും അവതരണ പാടവവും കാണ്ട് മൌദൂദി വ്യതിരിക്തനാകുന്നു. അതോടൊപ്പം അദ്ദേഹം നിരൂപണവിധേയനാണ്. ഫിഖ്ഹിൽ മദ്ഹബുകളുടെ ഇമാമുകളില്‍നിന്ന് ഭിന്നമായ ചില ഇജ്തിഹാദുകളുണ്ട് അദ്ദേഹത്തിന്. ആ വിഷയങ്ങളിൽ അദ്ദേഹത്തിന്റേതല്ല, അവരുടെ അഭിപ്രായമാണ് ശരി... എല്ലാ പാഠശാലകളിലും ഔദ്യോഗിക തൌഹീദ് ഗ്രന്ഥമായി പഠിപ്പിക്കാന്‍ പറ്റിയ കൃതിയാണിത്. എന്തുതന്നെയായാലും തൌഹീദ് വിഷയത്തിൽ ജനങ്ങളുടെ മുമ്പിലുള്ള ഒരു നല്ലകൃതി ഇതുതന്നെയാണ്.
ഡോ. ഹമദ് ബിന്‍ സ്വാദിഖ് അല്‍ ജമ്മാല്‍ അദ്ദേഹത്തിന്റെ, 372 പേജ് വരുന്ന مصطلحات القرآن الأربعة في فكر المودودي–الاله,
الرب, العبادة, الدين എന്ന ഗവേഷണ പ്രബന്ധത്തിൽ മൌദൂദി സാഹിബിന്റെ ജീവിതത്തേയും ആശയങ്ങളേയും സാമാന്യം വിശദമായി അവതരിപ്പിക്കുന്ന കൂട്ടത്തിൽ ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ സാങ്കേതിക സംജ്ഞകള്‍ക്ക് മൌദൂദി നൽകിയ ഊന്നലുകളേയും വിശദീകരണങ്ങളേയും ശരിവെച്ചുകാണ്ടെഴുതുന്നു:
(أني لاحسب أن من هؤلاء البارزين في العصر
الحديث الامام أبا الأعلى المودودي الذي قاد الحركة الفكرية الاسلامية التي شملت
شبه القارة الهندية, وفكره في جانب العقيدة منطلقه الاأساسي لجميع الجوانب الأخرى
من فكره, في الاقتصاد, في السياسة, في الاجتماع, في الأسرة, وهلم جرا, عندما قمت
بدراسة الجانب العقدي في فكر الامام الداعية أبو الأعلى المودودي حيث رأيت أن هذا
الجانب الهام في تثبيت العقيدة الصحيحة هو المنطلق الرئيسي للمودودي في جميع جوانب
فكره الأخرى: في الاقتصاد , في السياسة , في الأسرة والمجتمع الاسلامي الصحيح الذي
كرس حياته للدعوة الى تكوينه,,,,)
(ആധുനിക കാലഘട്ടത്തിൽ രംഗത്തുവന്ന, ഈ ഉമ്മത്തിന്റെ വഴികാട്ടികളും മാര്‍ഗദര്‍ശികളുമായ പണ്ഡിതന്മാരിൽ ഒരാളാണ് ഇമാം അബുൽ അഅ്ലാ മൌദൂദി. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിറഞ്ഞുനിന്ന ഇസ്‌ലാമിക ചിന്താപ്രസ്ഥാനത്തെ മുന്നില്‍നിന്ന് നയിച്ചത് അദ്ദേഹമായിരുന്നു. വിശ്വാസ മേഖലയിൽ നിന്ന് തുടങ്ങി സാമൂഹികവും സാമ്പത്തികവും കുടുംബപരവും രാഷ്ട്രീയവുമായ മുഴുവന്‍ മേഖലകളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ.... അതെല്ലാം ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നതും ഖുര്‍ആനിന്റേയും സുന്നത്തിന്റേയും ആഴങ്ങളിൽ ഊളിയിട്ടിറങ്ങിറങ്ങിക്കൊണ്ടുള്ളതുമായിരുന്നു.....
ഇമാം അബുൽ അഅ്ലാ മൌദൂദി എന്ന പ്രബോധകന്റെ ചിന്തകളെ കുറിച്ച് ആധികാരികമായി പഠിക്കാന്‍ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി, അദ്ദേഹത്തിന്റെ മുഴു ചിന്തകളും രൂപംകാണ്ടിട്ടുള്ളത് ശരിയായ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന കേന്ദ്ര ബിന്ദുവില്‍നിന്നാണെന്ന്. സാമ്പത്തികം, രാഷ്ട്രീയം, കുടുംബപരം തുടങ്ങി, അദ്ദേഹത്തിന്റെ ചിന്തകൾ മുഴുവന്‍ കറങ്ങിയിരുന്ന ശരിയായ ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍മിതി തുടങ്ങിയ കാര്യങ്ങളെല്ലാം അതിനെ കേന്ദ്രീകരിച്ചായിരുന്നു.)
മൌദൂദി സാഹിബിന്റെ ഹാക്കിമിയ്യത്തീ വീക്ഷണത്തെ കുറിച്ച് വിശദീകരിച്ചുകാണ്ട് അദ്ദേഹം എഴുതുന്നു: 'രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും മറ്റുമായ മേഖലകളിൽ അല്ലാഹുവിന്റെ നിയമനിര്‍മാണത്തെ നിഷേധിക്കുന്ന എണ്ണമറ്റ കൂരമ്പുകളെയാണ് അദ്ദേഹം തന്റെ ചിന്തകാണ്ട് നേരിട്ടത്. അതുകാണ്ടുതന്നെ തന്റെ കര്‍മപരമായ ജിഹാദിൽ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തുള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.'
മൌദൂദി രാഷ്ട്രീയത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചത്, ദീനിനേയും ഇബാദത്തിനേയും അതിനായി ദുരുപയോഗം ചെയ്തു, ദീനിനെ സ്റ്റേറ്റാക്കി...തുടങ്ങിയ യൂസുഫ് ബാന്‍വരിയുടെയും മറ്റും വാദങ്ങളെ ഖണ്ഡിച്ചുകാണ്ട് എഴുതുന്നു:
(1- نعم, المودودي له أهداف سياسة, ولكنها
ليست أهدافا شخصية ذاتية, وليست مجرد تطلع للزعامة وانما هي أهداف دين مطبقة علي
السياسة – ربط المودودي بين المفاهيم الاسلامية وبين السياسة, انما هو محاربة
للمفاهيم الخاطئة التي تسربت لأذهان المسلمين بتأثير سطوة الحكام, والنموذج الغربي
أو المستغرب, القائم علي فصل الدين عن الدولة, وبعبارة أخرى يريد المودودي اثبات أن الاسلام دين ودولة,
نظرا وعملا, وليس مجرد تشدق بالألفاظ, وقد طبق المودودي ذلك خلال حياته,,, 2- اما
عن تسخير الدين لخدمة السياسة: فالمودودي لم يقل ان الدين يساوي النظام السياسي,
انما تتبع المعاني المختلفة لاستخدام كلمة الدين في القرآن, وألقى الضوء عليها
جميعا ومن بينها ان مفهوم الدين هو النظام الشامل, الدين بمعنى النظام الشامل في
فكر المودودي لايعني مجرد النظام السياسي, انما يعني النظام الاسلامي الشامل بكل
مايتضمنه من اعتقاد وعبادة ومعاملة وسياسة واقتصاد,,,, 3- الدولة لدى المودودي
ليست غاية في ذاتها وانما هي وسيلة لاقامة النظام الالهي الشامل.)
1) ശരിയാണ്, അദ്ദേഹത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. എന്നാലത് വ്യക്തിപരമായ താല്‍പര്യങ്ങളായിരുന്നില്ല. അധികാരക്കൊതി മൂലമുണ്ടായതുമായിരുന്നില്ല. മറിച്ച് ഇസ്‌ലാമികമായ ലക്ഷ്യമായിരുന്നു. ഇസ്ലാമിക ചിന്തകളേയും രാഷ്ട്രീയത്തേയും അദ്ദേഹം സമന്വയിപ്പിച്ചു. മുസ്‌ലിം മനസ്സുകളേയും ഭരണാധികളേയും കീഴ്പ്പെടുത്തിയിരുന്ന, മതത്തേയും രാഷ്ട്രീയത്തേയും പരസ്പരം വേര്‍പ്പെടുത്തി നിലവില്‍വന്ന തെറ്റായ, പാശ്ചാത്യ-പൌരസ്ത്യ ചിന്താധാരകളെ നേരിടുന്നതിന്റെ ഭാഗമായിരുന്നു അത്. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഇസ്‌ലാമെന്നത് മതവും രാഷ്ട്രവുമാണെന്ന് സ്ഥാപിക്കാനാണ് മൌദൂദി ഉദ്ദേശിക്കുന്നത്. കര്‍മപരമായും ചിന്താപരമായും അതേ. തന്റെ ജീവിതത്തിലുടനീളം അദ്ദേഹമത് വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്.
2) ഇനി മൌദൂദി ദീനിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവഹേളിച്ചു എന്ന ആരോപണത്തിന്റെ കാര്യം. ദീന്‍ എന്നത് രാഷ്ട്രീയ വ്യവസ്ഥക്ക് സമമാണെന്ന് മൌദൂദി ഒരിക്കലും പറഞ്ഞിട്ടില്ല. ഖുര്‍ആനിക പ്രയോഗമനുസരിച്ച് ദീന്‍ എന്ന പദം വ്യത്യസ്തങ്ങളായ അര്‍ഥങ്ങൾ ഉള്‍ക്കൊള്ളുന്നുണ്ട്. അവയെല്ലാം വെച്ചുനോക്കുമ്പോൾ ദീന്‍ എന്നത് ഒരു സമ്പൂര്‍ണ വ്യവ്യസ്ഥ (النظام الشامل) യാണെന്ന് മനസ്സിലാക്കാം. അതെ, മൌദൂദിയുടെ അഭിപ്രായത്തിൽ ദീന്‍ എന്നാൽ സമ്പൂര്‍ണ വ്യവസ്ഥയാണ്, അഥവാ, വിശ്വാസവും ഇബാദത്തുകളും ഇടപാടുകളും രാഷ്ട്രീയവും സാമ്പത്തികവുമായ മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളൂന്ന സമ്പൂര്‍ണ വ്യവസ്ഥ.
3) മൌദൂദിയുടെ വീക്ഷണത്തിൽ രാഷ്ട്രമെന്നത് സ്വന്തം നിലക്കുള്ള ലക്ഷ്യമല്ല; സമ്പൂര്‍ണ ദൈവിക വ്യവസ്ഥ നടപ്പിൽ വരുത്താനുള്ള മാര്‍ഗം മാത്രമാണ്.
المودودي لايقصد بالنظام الشرعي, مجرد الخلافة
أوالنظام السياسي, وانما يقصد النظام الاسلامي الكامل الشامل, والذي يقوم علي
الخضوع الكامل لله تعالى, ويشمل فيها يشمل النظام السياسي كجزء من أجزاء, وذلك
بمفهوم أن الاسلام الكامل, دين دولة وسياسة وعقيدة, لاانفصام لمعنى عن الآخر, ولا
استقامة للأمر بدون, فهما صنوان لا يختلفان, أو شيئ واحد لاينفصل الى جزئين
متباينين, اذ يؤديان الى نتيجة واحدة وهدف مشترك, الا وهو إعلاء كلمة الله في
الأرض وتطبيق أحكامه على أفراد المجتمع, ومن هذا المنطلق لم ينفصل الدين عن
السياسة, وأصبحت الدعوة لدين الله تدعيما للسلطة السياسة أيضا
(ഇസ്‌ലാമിക വ്യവസ്ഥ എന്നതുകാണ്ട് മൌദൂദി ഉദ്ദേശിക്കുന്നത് കവല ഭരണമോ രാഷ്ട്രീയവ്യവസ്ഥയോ മാത്രമല്ല. തികച്ചും ദൈവവിധേയമായി ചരിക്കുന്ന സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിക വ്യവസ്ഥയാണ്. അത് മറ്റു കാര്യങ്ങളുള്‍ക്കൊള്ളുന്നത്പോലെ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളൂന്നു. ഇസ്ലാം സമ്പൂര്‍ണമാണെന്നും ദീന്‍ എന്നത് വിശ്വാസവും രാഷ്ട്രീയവും ഭരണവുമാണെന്നും, അവയ്ക്കിടയിൽ വിഭജനം പാടില്ലെന്നും, അവയിലൊന്നില്ലാതെ മറ്റേതിന് നിലനിൽപ്പില്ലെന്നുമൊക്കെ പറയുമ്പോൾ അതാണ് മനസ്സിലാക്കേണ്ടത്. മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാണ്. ഒരേ കാര്യത്തിലേക്കാണ് അവരണ്ടും നയിക്കുന്നത്. അറിയുക: അത് അല്ലാഹുവിന്റെ വചനത്തെ അത്യുന്നതമാക്കലും വ്യക്തികളിലും സമൂഹത്തിലും അവന്റെ വിധികൾ പ്രയോഗവല്‍ക്കരിക്കലുമാണ്. അതിനാൽ അല്ലാഹുവിന്റെ ദീനിന്ന് വേണ്ടിയുള്ള പ്രബോധനം രാഷ്ട്രീയാധിപത്യത്തിനുകൂടിയുള്ളതാണ്.)
ലോകമുസ്‌ലിംകൾ ഇന്നോളം അംഗീകരിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഹാക്കിമിയ്യത്ത് സംബന്ധമായി ജമാഅത്തെ ഇസ്‌ലാമിയും മൌലാനാ മൌദൂദിയും പറഞ്ഞിട്ടുള്ളതെന്നതിനും, പാശ്ചാത്യന്‍ സെക്യുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും മറവിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍നിന്ന് മതത്തെയും ദൈവത്തെയും ഇല്ലായ്മ ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകാണ്ടിരുന്ന പ്രത്യേക പശ്ചാതലത്തിൽ അക്കാര്യം ഊന്നിപ്പറഞ്ഞ അവരെ സലഫി-ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാരെല്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നതിനും ഇതില്‍പരം തെളിവെന്തുവേണം?.
പ്രിയ മുജാഹിദ് സുഹൃത്തെ, ജമാഅത്തെ ഇസ്‌ലാമിയോടുള്ള വിരോധംകാണ്ടുമാത്രം തൌഹീദിനെ വെട്ടിമുറിച്ച് ദീനും ദുന്‍യാവും തമ്മിൽ വേര്‍പ്പെടുത്തി ദീന്‍ മതനേതാക്കള്‍ക്കും ദുന്‍യാവ് അബൂജാഹിലുമാര്‍ക്കുമായി പകുത്തുകാടുക്കുന്ന ജാഹിലിയ്യത്ത് ഉപേക്ഷിച്ചുകൂടെ?. മതരംഗത്ത് മാത്രമല്ല, ഭൌതിക മേഖലകളിലും ഇസ്‌ലാമിക നിയമങ്ങൾ തന്നെയാണ് നടപ്പിലാക്കേണ്ടതെന്നും അതിനുവേണ്ടിയാണ് മുസ്‌ലിംകൾ ശ്രമിക്കേണ്ടതെന്നും സമ്മതിച്ചുകൂടെ?. തൌഹീദിനെ അതിന്റെ സമഗ്രതയോടെ അവതരിപ്പിക്കുന്നതിന്റെ പേരിൽ ജമാഅത്തിനെതിരെ നിങ്ങളുന്നയിക്കാറുള്ള 'മതരാഷ്ട്രവാദ, രാഷ്ട്രീയ ഇസ്ലാം' ആരോപണങ്ങൾ പിന്‍വലിച്ചുകൂടെ?. സംഘടനാ സങ്കുചിതത്വം അതിന് താങ്കളെ അനുവദിക്കുന്നില്ലെങ്കിൽ നന്നെച്ചുരുങ്ങിയത് ജമാഅത്തിനെതിരെ ഉന്നയിക്കാറുള്ള ആരോപണങ്ങൾ, ജമാഅത്തിന്റെ അതേ ആശയങ്ങൾ കൂടുതൽ ശക്തമായി അവതരിപ്പിക്കുന്ന മേലുദ്ധരിച്ച പണ്ഡിതന്മാര്‍ക്കെതിരിലും ഉന്നയിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധതയെങ്കിലും കാണിച്ചുകൂടെ?. അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരത്തെ അവന് വകവെച്ചുകാടുക്കുകയും ഹാക്കിമിയ്യത്തുല്ലാ എന്ന പേരിലറിയപ്പെടുന്ന ഈ തത്വത്തെ തൌഹീദിൽ ഉള്‍പ്പെടുത്തുകയും, പ്രാപഞ്ചിക ഭരണത്തിലേക്ക് പരിമിതപ്പെടുത്തി ആകാശത്തിലേക്ക് കയറ്റിയയക്കാതെ ഭൂമിയിലേക്കിറക്കുകയും പള്ളിമുതൽ പാര്‍ലമെന്റ് വരെ ബാധകമാക്കുകയും ചെയ്തുകൂടെ?.
No comments:
Post a Comment