അധ്യായം പന്ത്രണ്ട്
സലഫികള്‍ പറയുന്നു: വക്കീല്‍, ജഡ്ജി, പോലീസ്... ജോലികളും
ഇസ്ലാമികതര നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും നിഷിദ്ധം!.
സുഊദിയിലെ ഫത്വാ സമിതി ഇവ്വിഷയകമായി നല്‍കിയ ഫത്വ ഇപ്രകാരം വായിക്കാം:
(ചോദ്യം: ഞങ്ങളെ അലട്ടുന്ന കുറേ പ്രശ്നങ്ങളുണ്ട്. ലോ കാളേജിലെ നിയമപഠനം അക്കൂട്ടത്തിലൊന്നാണ്. ഈ വിഷയത്തില്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിലകപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഒരു വിധി നല്‍കാന്‍ അല്ലാഹു താങ്കള്‍ക്ക് ദീര്‍ഘദൃഷ്ടി പ്രധാനം ചെയîട്ടെ എന്നാശംസിച്ചുകാണ്ട് ചോദിക്കാനുള്ളതിതാണ്;
1. മനുഷ്യനിര്‍മിത നിയമങ്ങളഭ്യസിക്കുന്നതിന്റെ ഇസലാമിക വിധിയെന്താണ്?.
2. അത്തരം കാടതികളില്‍ വക്കീലായി അഥവാ ജഡ്ജിയായി ജോലി ചെയîന്നതിന്റെ വിധിയെന്ത്?.
മറുപടി: മനുഷ്യനിര്‍മിത നിയമങ്ങള്‍ അഭ്യസിക്കുന്നവന് അസത്യത്തില്‍നിന്ന് സത്യത്തെ വേര്‍തിരിച്ചറിയാനുള്ള വൈജ്ഞാനികവും ചിന്താപരവുമായ ശേഷിയുണ്ടാവുക, അസത്യം സത്യവുമായി കൂടികലരുന്നതിനെയും അസത്യം തന്നെ കുഴപ്പത്തില്‍ അകപ്പെടുത്തുന്നതിനെയും കുറിച്ച സുരക്ഷിതത്വമുണ്ടാവുക, അതോടൊപ്പം, തന്റെ പഠനത്തിലൂടെ ഇസ്ലാമിക നിയമവും മനുഷ്യനിര്‍മിത നിയമങ്ങളും തമ്മിലുള്ള താരതമ്യവും അതിലൂടെ ഇസ്ലാമിക നിയമങ്ങളുടെ സവിശേഷതകളും സമഗ്രതയും മനുഷ്യരുടെ മതപരവും ഭൌതികവുമായ മുഴുവന്‍ നന്മകള്‍ക്കും അത് മതിയായതാണെന്ന കാര്യവും വ്യക്തമാക്കുക, സത്യത്തെ സാക്ഷാല്‍കരിക്കുകയും അസത്യത്തെ തകര്‍ക്കുകയും ചെയîുക, ഇസ്ലാമിക നിയമങ്ങളെ കാച്ചാക്കുകയും മനുഷ്യ നിര്‍മിത നിയമങ്ങളുടെ മെച്ചത്തെ പറ്റി വാദിക്കുകയും ചെയîുന്ന ആളുകള്‍ക്ക് മറുപടി പറയുക- ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മാത്രം അതനുവദനീയമാണ്. അങ്ങനെയല്ലെങ്കില്‍ അനുവദനീയമല്ലതന്നെ. മുസ്ലിം ഉമ്മത്തിലെ സലഫുകളും ഇമാമുകളും ചെയ്തതുപോലെ അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളതും പ്രവാചകന്റെ സുന്നത്തുകാണ്ട് സ്ഥിരപ്പെട്ടതുമായ ഇസ്ലാമിക നിയമങ്ങളെകുറിച്ച് പഠിക്കലും അവയില്‍ ഗവേഷണം നടത്തലും അതില്‍ തൃപ്തിപ്പെടലും അവരുടെ ബാധ്യതയാണ്.
രണ്ട്: വക്കീലുമാരായും ജഡ്ജിമാരായും ജോലി ചെയîുന്നത് സത്യത്തെ സ്ഥാപിക്കാനും അസത്യത്തെ പരാജയപ്പെടുത്തുവാനും അവകാശങ്ങള്‍ അതിന്റെ ആളുകള്‍ക്ക് തിരിച്ചുനല്‍കാനും മര്‍ദ്ദിതന് സഹായമേകുവാനുമാണെങ്കില്‍, അതില്‍ നന്മയിലും പുണ്യത്തിലും സഹകരിക്കലുണ്ടെന്നതിനാല്‍ ആ ജോലി ഇസ്ലാമികദൃഷ്ട്യാ നിയമാനുസൃതമാണ്. അങ്ങനെയൊന്നുമില്ലെങ്കില്‍ അനുവദനീയവുമല്ല. അല്ലാഹു പറഞ്ഞിരിക്കുന്നു: നിങ്ങള്‍ നന്മയും പുണ്യത്തിലും പരസ്പരം സഹായിക്കുക. തിന്മയിലും പാപത്തിലും പരസ്പരം സഹകരിക്കാതിരിക്കുക).
ഒരു ചോദ്യത്തിനുത്തരമായി ശൈഖ് ഇബ്നുബാസ് പറയുന്നു:
(ചോദ്യം: മനുഷ്യനിര്‍മിത നിയമങ്ങള്‍ പഠിക്കുന്നതിന്റെയും അത് പഠിപ്പിക്കുന്ന ജോലി ഏറ്റെടുക്കുന്നതിന്റെയും വിധിയെന്താണ്?. അതുമുഖേന കാഫിറോ ഫാസിഖോ ആകുമോ?.മറുപടി: ശരീഅത്തനുസരിച്ച് വിധികല്‍പിക്കലും അതിലേക്ക് വിധിതേടിപോവലും അല്ലാഹു തന്റെഅടിമകളുടെ മേല്‍ നിര്‍ബന്ധമാക്കിയതാണെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്ലാമിക ശരീഅത്തിന്റേതല്ലാത്ത വിധി തേടിപ്പോവുന്നവരെ അവന്‍ താക്കീത് ചെയîുകയും അത് കപടവിശ്വാസികളുടെ ലക്ഷണമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്; അവന്റേതല്ലാത്ത സകല വിധികളും ജാഹിലിയîാ വിധികളില്‍പെട്ടതാണെന്ന് പഠിപ്പിച്ച പോലെതന്നെ... മനുഷ്യനിര്‍മിത നിയമങ്ങള്‍ പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും മൂന്ന് വിഭാഗമുണ്ട്.
1. അവയുടെ യാഥാര്‍ഥ്യമറിയാനോ അവയേക്കാളും ശരീഅത്ത് വിധികള്‍ക്കുള്ളമേന്മ മനസ്സിലാക്കാനോ ശര്‍ഇന് എതിരാകാത്ത വിധം അതില്‍നിന്ന് പ്രയോജനം കരസ്ഥമാക്കാനോ അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നേട്ടമുണ്ടാക്കാനോ വേണ്ടി പഠിക്കുന്നവര്‍, ഞാന്‍ മനസ്സിലാക്കുന്നതനു സരിച്ച് ഇവരുടെ പ്രവര്‍ത്തനത്തില്‍ തെറ്റില്ല. എന്നല്ല, അവയുടെ ന്യൂനതകള്‍ പുറത്തുകാണ്ടുവരലും ശരീഅത്ത് നിയമങ്ങളുടെ മഹത്വം വ്യക്തമാക്കലുമാണ് പഠനോദ്ദേശ്യമെങ്കില്‍ അത് പ്രതിഫലാര്‍ഹമായേക്കും.
2. പഠിക്കുന്നതും പഠിപ്പിക്കുന്നതും അതനുസരിച്ച് വിധികല്‍പിക്കാനോ വിധികല്‍പിക്കുന്നവരെ സഹായിക്കാനോ ആണെങ്കില്‍, അല്ലാഹു അവതരിപ്പിച്ച നിയമങ്ങള്‍ കാണ്ടല്ലാതെ വിധികല്‍പിക്കുന്നത് നിഷിദ്ധമാണെന്ന് മനസ്സിലാക്കിയിട്ടും അത് പഠിക്കാനുള്ള പ്രേരണ സ്വതാല്‍പര്യങ്ങളോ ധനമോഹമോ ആണെങ്കില്‍ അത്തരക്കാര്‍ അധര്‍മികളാണെന്നതിലോ അവരില്‍ കുഫ്റും ളുല്‍മും കുടികാള്ളുന്നുവെന്നതിലോ സംശയമില്ല. എങ്കിലും, ഇസ്ലാമിക വൃത്തത്തില്‍നിന്ന് പുറത്തുപോകാത്ത കുഫ്റും ളുല്‍മും ഫിസ്ഖുമാണത് എന്നതത്രെ പണ്ഡിതലോകത്തെ പ്രബലാഭിപ്രായം....
3. ഇനി ആരെങ്കിലും മനുഷ്യനിര്‍മിത നിയമങ്ങളനുസരിച്ച് വിധികല്‍പിക്കല്‍ അനുവദനീയമാണെന്ന് വിശ്വസിച്ചുകാണ്ടാണ് അത് പഠിക്കുകയോപഠിപ്പിക്കുകയോ ചെയ്യുന്നതെങ്കില്‍, ശരീഅത്ത് നിയമങ്ങളാണ് ശ്രേഷ്ഠം എന്നവന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, മുസ്ലിംകളുടെ ഇജ്മാഅനുസിച്ച് അവന്‍ ഏറ്റവും വലിയ കാഫിറാണ്. എന്തെന്നാല്‍, ശരീഅത്തിന് വിരുദ്ധമായ മനുഷ്യനിര്‍മിത നിയമങ്ങള്‍ കാണ്ട് വിധികല്‍പ്പിക്കല്‍ അനുവദനീയമാണെന്നവന്‍ കരുതുന്നു.)
ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിന്റെ ഒരു ഫത്വയില്‍ ഇപ്രകാരം കാണാം:
'അകമികളായ ഭരണാധികാരികള്‍ക്ക് കീഴില്‍ ഒരു മുസ്ലിം ചുങ്കം പിരിക്കുന്നവനോ പോലീസോആവുന്നത് തിരുമേനി വിരോധിച്ചിട്ടുണ്ട്.(അഹ്മദ്:4/133).... ഭരണാധികാരികള്‍ക്കുവേണ്ടി ജനങ്ങളില്‍നിന്ന് അകമപരമായി ചുങ്കം പിരിക്കുന്നവനാവുകയെന്നത് മുസ്ലിമിന് പാടില്ല. അപ്രകാരം തന്നെ ധനം പിടിച്ചു പറ്റാന്‍ ജനങ്ങളെ ഉപദ്രവിക്കുന്ന പോലീസുകാരനും ആയിക്കൂടാ. എന്തെന്നാല്‍
################# (സ്രഷ്ടാവിനെതിരെ സൃഷ്ടിയെ അനുസരിക്കരുത്)... എന്നാല്‍ മുസ്ലിം അല്ലാഹുവിനെതിരെ പ്രവര്‍ത്തിക്കുന്നവനാകാത്തവിധമുള്ള ഉദ്യോഗമാണെങ്കില്‍ (അധ്യാപകന്‍, വ്യവസായി, കാര്‍ഷിക മേധാവികള്‍, തന്റെ സമുദായത്തെ ന്യായപൂര്‍വം പ്രതിരോധിക്കുന്നവന്‍ തുടങ്ങിയവ പോലുള്ള ഉദ്യോഗമോ ജോലിയോ) അതംഗീകരിക്കുന്നതിന് വിരോധമൊന്നുമില്ല.'-ഇന്‍ശാഅല്ലാഹ്.(ഫുസ്വുലുന്‍ മിനസ്സിയാസത്തി ശ്ശറഇയî; പേജ്:191)
ജമാഅത്തെ ഇസ്ല്ലാമിയുടെ 'പിന്തിരിപ്പന്‍ നിലപാടുകള്‍'ക്ക് ഉദാഹരണമായി മുജാഹിദുകള്‍ ഉദ്ധരിക്കുന്നു: 'അനിസ്ലാമിക ഗവണ്‍മെന്റിന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കാള്ളുകയാണ്. ഇസ്ലാമില്‍നിന്ന് തിരിച്ചുപോവുന്നു എന്നാണ് ഇതിന്നര്‍ഥം. ഈ പ്രവണത ഒരിക്കലും വളര്‍ന്നുകൂടാ' (പ്രബോധനം 1959 ജനുവരി 15, ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലേക്ക്?! -ഐ.എസ്.എം കാഴിക്കോട് സിറ്റി മേഖലാ കമ്മിറ്റി ലഘുലേഖ)
'ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടിമുറവിളി കൂട്ടുക എന്നതാകട്ടെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര നീചമായ ഒരവസ്ഥയാണ്.'(പ്രബോധനം: 1953, ഡിസംബര്‍:15.-ഉദ്ധരണം: ജമാഅത്തെ ഇസ്ലാമിയുടെ അമ്പത് വര്‍ഷം, കിയേറ്റീവ്സ് ചെമ്മാട് മലപ്പുറം ജില്ല)
'ജീവിത മാര്‍ഗം അനിസ്ലാമികമോ നിഷിദ്ധ വ്യവസ്ഥകളോട് ബന്ധപ്പെട്ടതോ ആയിരുന്ന ജനങ്ങള്‍അഭിവൃദ്ധിയെ സ്വ്പനം കാണുന്നത് പോകട്ടെ, പ്രസ്തുത മാര്‍ഗങ്ങളില്‍കൂടി കരസ്ഥമാക്കിയ ആഹാരം വായില്‍ വെക്കുന്നത് പോലും അസഹ്യമായി തോന്നിത്തുടങ്ങിയിരിക്കുന്നു'(ഇസ്ലാമിക പ്രസ്ഥാനം -മൌദൂദി, പേജ്: 26. -ഉദ്ധരണം: ജമാഅത്തെ ഇസ്ലാമിയുടെ അമ്പത് വര്‍ഷം, കിയേറ്റീവ്സ് ചെമ്മാട്).
'ത്വാഗൂത്ത് പരമായ സകല സ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ട് ജീവിക്കുന്നത് കാണാം. അവിടത്തെ അനിസ്ലാമിക കാടതികളില്‍ മുസ്ലിംകള്‍ ശരണം പ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകള്‍ക്ക് തങ്ങളുടെ സന്താനങ്ങളെ ഏല്‍പിച്ചുകാടുക്കുന്നു (ശിര്‍ക്ക് അഥവാ ബഹുദൈവത്വം:22.-ഉദ്ധരണം:ജമാഅത്തെ ഇസ്ലാമിയുടെ അമ്പത് വര്‍ഷം, കിയേറ്റീവ്സ് ചെമ്മാട്).
'ഒരുവശത്ത് നാം അല്ലാഹുവിലും പരലോകത്തിലും ദിവ്യ സന്ദേശത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കുന്നുവെന്ന് പറയുക, മറുവശത്ത് ഭൌതികത്വ ലഹരി തലക്ക് കയറി മനുഷ്യനെ അല്ലാഹുവില്‍നിന്ന് വിദൂരപ്പെടുത്തുന്നതും പരലോകത്തെ വിസ്മരിപ്പിച്ചുകളയുന്നതും ഭൌതിക സേവനത്തില്‍ ലയിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്വയം കുതിക്കുകയും മറ്റുള്ളവരെ അതിലേക്ക് പ്രേരിപ്പിക്കുകയും സ്വന്തം ഉത്തരവാദിത്വത്തില്‍ അത്തരം സ്ഥാപനം നടത്തുകയും ചെയîുക. ഇത്തരം സംഖ്യാതീതമായ വൈരുദ്ധ്യങ്ങള്‍ ഇന്നും മുസ്ലിംകളുടെ ജീവിതത്തില്‍ കാണപ്പെടുന്നു'.(പ്രബോധനം, പു:4, ലക്കം:3, ഉസ്ലാമിക പ്രസ്ഥാനം, പേജ്:11. -ഉദ്ധരണം: ജമാഅത്തെ ഇസ്ലാമിയുടെ അമ്പത് വര്‍ഷം, കിയേറ്റീവ്സ് ചെമ്മാട്).
ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങളാകുന്നവര്‍ക്കുള്ള പെരുമാറ്റ ചട്ടമായി 'അനിസ്ലാമികവ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കന്നവരാകരുത് അവര്‍' എന്ന നിബന്ധന വെച്ച കാരണത്താല്‍ നാടുനീളെ നടന്ന് 'ജമാഅത്തെ ഇസ്ലാമി മുസ്ലിം പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരും അവരെപുറകാട്ട് വലിക്കുന്നവരുമാണെ'ന്ന് വിളിച്ചുകൂവുന്ന മുജാഹിദ് രീതി സത്യമാണെന്ന് അംഗീകരിക്കുന്നസുഹൃത്തെ, ഇവ്വിഷയകമായി ലോക പ്രശസ്ത സലഫി പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചതും മുകളിലുദ്ധരിച്ചതും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് താങ്കള്‍ക്കെന്തു പറയാനുണ്ട്?. ജമാഅത്തെ ഇസ്ലാമി സ്വന്തം അംഗങ്ങള്‍ക്ക് മാത്രം ബാധകമാക്കിയ അത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ലോകമുസ്ലിംകളെ ഒന്നടങ്കം ആഹ്വാനം ചെയ്ത ഈ സലഫി പണ്ഡിതന്മാരെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?. അവരൊക്കെ പിന്തിരിപ്പന്മാരും മുസ്ലിം പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരുമാണോ?. ജമാഅത്ത് സാഹിത്യങ്ങളില്‍നിന്നും മേല്‍പറഞ്ഞതുപോലുള്ള വരികളുദ്ധരിച്ചുകാണ്ട് 'ഇന്ത്യന്‍ മുസ്ലിംകളുടെമുഴുവന്‍ പിന്നാക്കാവസ്ഥക്കും യഥാര്‍ഥ കാരണക്കാര്‍ ജമാഅത്തുകാരാണെ'ന്ന് ശുദ്ധ വ്യാജമാരോപിക്കുന്ന നിങ്ങള്‍ എന്തുകാണ്ടാണ്, 'വക്കീല്‍, ജഡ്ജി, പോലീസ്, നികുതി പിരിക്കുന്നവന്‍... തുടങ്ങിയ ജോലികളൊന്നുമേറ്റെടുക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദമില്ലെ'ന്ന് ഫത്വ കാടുത്ത സലഫികളെ കുറിച്ച് വിമര്‍ശനമുന്നയിക്കാത്തത്?. വാസ്തവത്തില്‍ അവരല്ലേ ഇക്കാര്യത്തില്‍ മൌദൂദി സാഹിബിനേക്കാളും ജമാഅത്തെ ഇസ്ലാമിയേക്കാളും കര്‍ക്കശമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്?. എന്നിട്ടും അവര്‍ 'പിന്തിരിപ്പന്മാരാ'ണെന്ന് പറയാന്‍ എന്താണ് നിങ്ങള്‍ക്ക് പേടി?. സലഫികളെ വിമര്‍ശിച്ചാല്‍, തങ്ങളുടെ 'കഞ്ഞുകുടി മുട്ടു'മെന്ന് പേടിച്ച് നിങ്ങളുടെ വീക്ഷണത്തിലുള്ള 'സത്യം' ബോധപൂര്‍വം മൂടിവെക്കുകയല്ലേ ചെയîുന്നത്?. 'ജിഹാദി'ന്റെ ആളുകള്‍ കരളം വിട്ടാല്‍ ഇത്രത്തോളം ഭീരുക്കളാവുകയോ?.
ഇസ്ലാമിക വിരുദ്ധമായ മതേതര-ഭൌതിക പ്രസ്ഥാനങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടമായിനീങ്ങാന്‍ കാരണമായ പാശ്ചാത്യന്‍ ഭൌതിക വീക്ഷണങ്ങളില്‍ കട്ടിപ്പടുക്കപ്പെട്ട ആധുനിക വിദ്യാഭ്യാസംനേടുന്നത് ജാഗ്രതയോടെ വേണമെന്ന്, പാശ്ചാത്യന്‍ ചിന്തയുടെ പ്രചാരണ കന്ദ്രവും കമ്യൂണിസത്തിന്ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ സംഭാവന ചെയ്ത മുസ്ലിം സ്ഥാപനവുമായി മാറിയിരുന്ന, ഇസ്ലാമെന്തെന്നറിയാത്ത, ഇസ്ലാമികാദര്‍ശത്തെ പുച്ഛിച്ചു തള്ളിയിരുന്ന, തികഞ്ഞ ഭൌതികന്മാരെയും നിരീശ്വരവാദികളെയും സൃഷ്ടിച്ചുവിട്ടിരുന്ന, പാഠ്യപദ്ധതിയില്‍ പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കല്‍പിക്കപ്പെട്ടതിന്‍ഫലമായി ഒരു ആംഗ്ലോ മുഹമ്മദന്‍ വര്‍ഗമായിരുന്ന മിസ്റ്റര്‍മാരെയും മിസിസ്സുമാരെയും പുറത്തുവിട്ടിരുന്ന 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ അലീഗഢിനെ മുമ്പില്‍ വെച്ചുകാണ്ട് മൌദൂദി സാഹിബും ജമാഅത്തെ ഇസ്ലാമിയും പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിച്ചുകാണ്ടും, അത്തരം ന്യൂനതകളൊന്നുമില്ലാതെ ആധുനിക വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടില്ലെന്ന് നടിച്ചും 'ജമാഅത്തെ ഇസ്ലാമിക ആധുനിക വിദ്യാഭ്യാസ രംഗത്തുനിന്ന് മുസ്ലിംകളെ പിന്തിരിപ്പിക്കുകയാണ് ചെയ്തതെ'ന്ന് തട്ടിവിടുന്ന മുജാഹിദ് സുഹൃത്തെ, നൂറുശതമാനവും ഇസ്ലാമികമായ ലക്ഷ്യത്തോടെയും കണിശമായ ഉപാധികളോടെയുമല്ലാതെ, അഥവാ, ഇസ്ലാമിക നിയമത്തിന്റെ പസക്തി ലോകത്തെബോധ്യപ്പെടുത്താനും അതിന്നെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും മുസ്ലിംകള്‍ക്ക് പ്രയോജനമുണ്ടാക്കാനുമല്ലാതെ ഉപജീവനമുദ്ദേശിച്ചോ മറ്റോ മനുഷ്യനിര്‍മിത നിയമങ്ങള്‍ പഠിക്കുന്നതിനായി ലോകാളേജുകളില്‍ ചേരാന്‍ പാടില്ലെന്നും അത്തരം നിയമങ്ങള്‍ അഭ്യസിപ്പിക്കുന്ന അധ്യാപകരാകരുതെന്നും, പഠനശേഷം അത്തരം നിയമങ്ങള്‍ നടപ്പിലാക്കാനായി ഇസ്ലാമികതര കാടതികളില്‍ ജോലിചെയîരുതെന്നും പറഞ്ഞ ശൈഖ് ഇബ്നുബാസുള്‍പ്പെടെയുള്ള ആധുനിക സലഫി പണ്ഡിതന്മാരെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?. അവരൊക്കെ മുസ്ലിംകളെ പിറകാട്ട് തള്ളുന്നവരും പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന പിന്തിരിപ്പന്മാരുമായിരുന്നോ?.-ഒളിച്ചുകളി ഒഴിവാക്കി മറുപടി പറയൂ.
No comments:
Post a Comment