അധ്യായം ഒന്ന് : ഹാക്കിമിയ്യത്ത് : തൌഹീദിന്റെ അവിഭാജ്യ ഘടകം



അധ്യായം ഒന്ന്

ഹാക്കിമിയ്യത്ത്  : തൌഹീദിന്റെ അവിഭാജ്യ ഘടകം


ഇസ്ലാമിക ജീവിതത്തിന്റെ കേന്ദ്ര ബിന്ധു-ന്യുക്ലിയസ് ആണ് തൌഹീദ്. ജീവിതം അതിന് ചുറ്റുമാണ് കറങ്ങേണ്ടത്. അഥവാ തൌഹീദ് കേവലം വിശ്വാസ കാര്യമല്ല. വൈജ്ഞാനിക വിഷയവുമല്ല. സത്യവിശ്വാസികളുടെ ആരാധനാരംഗമെന്ന പോലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണ മേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍ നിന്ന് രൂപംകൊണ്ടതുമായിരിക്കണം. പ്രസ്തുത മേഖലകളിലെല്ലാം മൌലികമായ പൊളിച്ചുപണി ആവശ്യപ്പെടുന്ന ഒരു വിപ്ലവ വാക്യമാണ് لا إله إلا الله. വിശ്വാസ ദൃഢീകരണത്തിലൂടെ സ്വയം മാറുകയും ലോകത്തെ മാറ്റുകയും ചെയ്യാമെന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശം അംഗീകരിക്കുന്നതിലൂടെ നാം അല്ലാഹുവുമായി പ്രതിജ്ഞ ചെയ്യുന്നത്. ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല, നമ്മുടെ അനുസരണങ്ങളും ഇടപാടുകളും എല്ലാം അല്ലാഹുവിന് മാത്രമാക്കലാണ് ഈ ഉടമ്പടിയുടെ കാമ്പ്. വ്യക്തി, കുടുംബം, സമ്പത്ത്, സംസ്കാരം, രാഷ്ട്രീയം, ഭരണം, കല, ശാസ്ത്രം... ഒന്നും അതിന് പുറത്തല്ല.

മുകളില്‍ ഒരു ദൈവമുണ്ട് എന്ന് അംഗീകരിക്കുന്നതുകൊണ്ടുമാത്രം തീരുന്നതല്ല ലാഇലാഹ ഇല്ലല്ലാഹ്. ചുരുക്കം ചില വ്യക്തികളല്ലാതെ, കഴിഞ്ഞു പോയ ഒരു നാഗരികതയും മേലെയുള്ള ദൈവത്തെ നിഷേധിച്ചിട്ടില്ല. ആ ശക്തിസ്വരൂപത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ക്കൊത്ത് ജിവിതം കരുപ്പിടിപ്പിക്കുന്നതിലായിരുന്നു ജനത്തിന് വൈമുഖ്യം. അഥവാ, അല്ലാഹുവിന്റെ സൃഷ്ടികര്‍തൃത്വം അംഗീകരിക്കുന്നതോടൊപ്പം എക്കാലത്തെയും ആളുകള്‍ ചെയ്തത് രണ്ടു രീതിയില്‍ -പ്രകൃത്യാതീതവും പ്രകൃതിപരവുമായ മറഞ്ഞ വഴിയിലും തെളിഞ്ഞ വഴിയിലും -അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുക എന്നതായിരുന്നു. ഒന്നുകൂടി വിശദമാക്കി പറഞ്ഞാല്‍ ദൈവേതരര്‍ക്ക് പ്രാര്‍ഥനകളും വഴിപാടുകളും അര്‍പ്പിക്കുക വഴി ആരാധനാ മേഖലയില്‍ അതിഭൌതിക വഴികളിലൂടെയും, സ്വതന്ത്രമായ നിയമനിര്‍മാണാധികാരം വകവെച്ചുകൊടുക്കുക വഴി സാമൂഹിക -രാഷ്ട്രീയ-ഭരണ മേഖലകളില്‍ തെളിഞ്ഞ വഴികളിലൂടെയും അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുക.

സാക്ഷാല്‍ അല്ലാഹുവിന് തുല്യം മറ്റൊരു ദൈവമുണ്ടെന്ന് സങ്കല്‍പ്പിക്കുക മാത്രമല്ല, അവനോട് സ്വീ കരിക്കേണ്ട സമീപനം മറ്റൊരാളോട് സ്വീകരിക്കുന്നതും അവന്റെ അധികാരാവകാശങ്ങളില്‍ ഏതെങ്കിലു മൊന്ന് മറ്റൊരാള്‍ക്ക് വകവെച്ച് കൊടുക്കുന്നതും ശിര്‍ക്കാകുമെന്നത് ഇസ്ലാമിന്റെ പ്രാഥമികാധ്യാപനങ്ങളില്‍ പെട്ടതാണ്. അത്തരം സകല ശിര്‍ക്കുകളില്‍നിന്നും അകന്നുനില്‍ക്കണമെന്നാണ് أَنِ ٱعْبُدُواْ ٱللَّهَ وَٱجْتَنِبُواْ ٱلْطَّاغُوتَ (നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക ത്വാഗൂത്തുകളെ വെടിയുക) എന്ന കല്‍പനയിലൂടെ എല്ലാ പ്രവാചകന്മാരും ആഹ്വാനം ചെയ്തത്.

അതുകൊണ്ടുതന്നെ, അല്ലാഹുവല്ലാത്ത ആരെങ്കിലും ആരാധനക്കര്‍ഹനാണെന്നോ, അഭൌതികമായ മാര്‍ഗത്തിലൂടെ രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുമെന്നോ, അദൃശ്യമറിയുമെന്നോ, വിശ്വസിക്കുന്നത് തൌഹീദിന് വിരുദ്ധവും ശിര്‍ക്കുമാണെങ്കില്‍ രാജാവിനോ, പാര്‍ലമെന്റിനോ, ഭൂരിപക്ഷത്തിനോ, ജീവിത ത്തിന്റെ ഏതെങ്കിലുമൊരു മേഖലയില്‍ നിയമം നിര്‍മിക്കാനുള്ള സ്വതന്ത്രാധികാരമുണ്ടെന്ന് വിശ്വസിക്കുന്നതും തൌഹീദിന് വിരുദ്ധവും ശിര്‍ക്കുമാണ്. കാരണം സാക്ഷാല്‍ شارع ഉം (നിയമദാതാവ്) حاكم ഉം (വിധികല്‍പിക്കാന്‍ അധികാരമുള്ളവന്‍) അല്ലാഹു മാത്രമാണ്. ഇവിടെ ശിര്‍ക്ക് സംഭവിക്കുന്നത് അദൃശ്യവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല,നിരുപാധികമായ അനുസരണത്തിലൂടെയാണെന്നുമാത്രം. നമ്മുടെ തൌഹീദീ വിശ്വാസവുമായി നേര്‍ക്കുനേരെ ബന്ധപ്പെട്ടതും ശ്രദ്ധിക്കപ്പെടാതെ പോയാല്‍ شرك الطاعة (അനുസര ണ ശിര്‍ക്ക്), شرك الحاكمة (നിയമനിര്‍മാണാധികാരത്തിലുള്ള പങ്കു ചേര്‍ക്കല്‍) എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന ഗുരുതരമായ തെറ്റില്‍ അകപ്പെടുന്നതുമായ ഇക്കാര്യം ഇന്ന് പക്ഷേ തീര്‍ത്തും അവഗണിക്കപ്പെട്ടിരിക്കുന്നു!. മതവും രാഷ്ട്രവും രണ്ടാണെന്ന, മതം ദൈവത്തിനും രാഷ്ട്രം ജനങ്ങള്‍ക്കുമാണെന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികളുടെ പ്രചണ്ഡമായ പ്രചാരണത്തിന്‍ ഫലമായാണ് തൌഹീദിനെ സംബന്ധിച്ച വികലമായ ഈ ധാരണ മുസ്ലിം സംഘടനകള്‍ക്കിടയില്‍പോലും സ്വീകാര്യത നേടിയത്.

ഇത്തരത്തില്‍ ഒരു ചിന്താഗതി മുസ്ലിം ലോകത്ത് ആദ്യമായി കൊണ്ടുവരാന്‍ ശ്രമിച്ചത് ക്രൈസ്തവ പണ്ഡിതനും ഓറിയന്റലിസ്റ്റുമായ ആര്‍നോള്‍ഡിന്റെ കീഴില്‍ ഒരു വര്‍ഷം ഗവേഷകനായി നടന്ന അലിഅബ്ദുര്‍റാസിഖ് എന്ന അസ്ഹരി പണ്ഡിതനായിരുന്നു. പിന്നീട് അതേറ്റുപിടിച്ചതാകട്ടെ, ലുത്വ്ഫി സയ്യിദ്, സലാമ മൂസ, ത്വാഹാ ഹുസൈന്‍ തുടങ്ങിയവരും. ഇസ്ലാമിന്റെ അടിസ്ഥാനാദര്‍ശത്തെ കഷ്ണിക്കുകയും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നടര്‍ത്തിമാറ്റി ആരാധനാമേഖലയില്‍ ചുരുക്കുകയും ചെയ്യുന്ന ഈ പ്രവണതയെ ചോദ്യം ചെയ്തത് ആധുനിക കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളായിരുന്നു. ഇത്തരമൊരു പശ്ചാതലമുള്ളതുകൊണ്ടാണ് സാമ്പ്രദായിക മതസംഘടനകളുടെ അജണ്ടകളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിന്റെ സമഗ്രതയെയും തൌഹീദിന്റെ സമ്പൂര്‍ണതയെയും ഇബാദത്തിന്റെ വൈപുല്യത്തെയും ജീവിതം മുഴുവന്‍ ഇബാദത്താക്കുന്നതിനെയും ദീനില്‍ പൂര്‍ണമായും പ്രവേശിക്കുന്നതിനെയും കുറിച്ച് അവയ്ക്ക് എപ്പോഴും സംസാരിക്കേണ്ടിവരുന്നത്.

ദൌര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇസ്ലാമിസ്റ്റ്-സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ അന്നോ ഇന്നോ ഒരു സ്വീകാര്യതയും ലഭിച്ചിട്ടില്ലാത്തതും, അസ്ഹര്‍ പണ്ഡിതന്മാരടക്കം മുസ്ലിംലോകം ഒന്നടങ്കം തള്ളിക്കളയുകയും ചെയ്ത മേല്‍പറഞ്ഞ ഇസ്ലാമിക വിരുദ്ധ സെക്യുലര്‍ ചിന്താഗതി കേരളത്തിലെ ഒരു മുസ്ലിം വിഭാഗം ഇന്നും ഏറ്റുപിടിക്കുന്നു!. അത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ഇസ്ലാമിലെ സുസ്ഥാപിതമായ പല അടിസ്ഥാനങ്ങളെയും തള്ളിക്കളയാന്‍ ധൃഷ്ടരാവുകയും ചെയ്യുന്നു!. ആത്മീയ രംഗത്തെ ശിര്‍ക്കിനെതിരിലും ആരാധനാനുഷ്ഠാനങ്ങളിലെ വ്യതിയാനങ്ങള്‍ക്കെതിരിലും ശബ്ദിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്ത് അല്ലാഹുവിന്റെ ഹാക്കിമിയ്യത്തിനെ നിഷേധിക്കുകയും നിയമനിര്‍മാണാധികാരം കൈയിലെടുക്കുകയും ചെയ്യുന്ന ദൈവേതര വ്യവസ്ഥകളെ സ്ഥാപിക്കാനും നിലനിര്‍ത്താനുമായി മതേതര- ഭൌതിക രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സ്വന്തം അനുയായികളെ അത്തരക്കാര്‍ കയറൂരി വിടുന്നത് ഇസ്ലാമിലെ തൌഹീദ് ആരാധനാരംഗത്ത് പരിമിതമാണെന്നും രാഷ്ട്രീയത്തില്‍ അതിന്ന് പ്രത്യേക റോളൊന്നുമില്ലെന്നുമുള്ള തെറ്റായ ഈ ധാരണകൊണ്ടത്രെ.

ചുരുക്കത്തില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന തൌഹീദീ ആദര്‍ശം അംഗീകരിക്കുന്നതോടെ ഒരു മുസ്ലിം പ്രഖ്യാപിക്കുന്നത്, 'ഏതൊരു അല്ലാഹുവാണോ തന്റെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും അവന്‍ തന്നെയാണ് തന്റെ സാക്ഷാല്‍ മഅ്ബൂദും സാന്മാര്‍ഗിക വിധികര്‍ത്താവും ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും എന്നും പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കുകാരുമില്ലെന്നുമാണ്. ഈ യാഥാര്‍ഥ്യമംഗീകരിക്കുന്നതോടെ, അല്ലാഹു അല്ലാതെ ആരെയും ആരാധിക്കാതിരിക്കുക, പ്രാര്‍ഥിക്കുകയോ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയോ ചെയ്യാതിരിക്കുക, രക്ഷാകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സഹായിക്കുന്നവനോ ആയി കരുതാതിരിക്കുക, ഭക്തി കാണിക്കുകയോ തന്നത്താന്‍ അര്‍പ്പിക്കുകയോ ചെയ്യാതിരിക്കുക, അല്ലാഹുവല്ലാത്ത ആരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും കഴിയുന്ന ശാരിഓ ഹാക്കിമോ ആയി കരുതാതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവന്റെ ബാധ്യതയായിത്തീരുന്നതാണ്.

ഇസ്ലാമില്‍ വിധികര്‍തൃത്വം ആര്‍ക്ക്?, അഥവാ പരമാധികാരി ആര്? എന്നതാണ് ഹാക്കിമിയîത്ത് സംബന്ധമായ ഒന്നാമത്തെ ചോദ്യം. വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം. പരമാധികാരി അല്ലാഹു മാത്രം. ഇതാണ് ഒറ്റവാക്കില്‍ അതിനുള്ള മറുപടി. ആര്‍ക്കും മനസ്സിലാകുന്ന ലളിത സത്യങ്ങളുടേയും പ്രമാണങ്ങ ളുടേയും അടിസ്ഥാനത്തിലാണീ മറുപടി. ഉദാഹരണത്തിന്: 1) അഖില പ്രപഞ്ചത്തിന്റേയും സ്രഷ്ടാവും ഉടമസ്ഥനും അല്ലാഹു മാത്രമാകുന്നു. അവന്‍ മാത്രമാണതിനെ അടക്കി ഭരിക്കുന്നതും. അതില്‍ ആര്‍ക്കും ഒരു പങ്കുമില്ല. 2) ഏതൊരു വസ്തുവിലും യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവകാശം അതിന്റെ ഉടമസ്ഥനുമാത്രമാണ്. അന്യര്‍ക്കതിനവകാശമില്ല. 3) ഏതൊരു കാര്യത്തിനും ശരിയായ നിയമചട്ടങ്ങളുണ്ടാക്കണമെങ്കില്‍ അക്കാര്യത്തിന്റെ നാനാ വശങ്ങളെ സംബന്ധിച്ചും സൂക്ഷ്മവും വസ്തുനിഷ്ഠവും അഗാധവും വിസ്തൃതവും വ്യതിരിക്തവുമായ ജ്ഞാനമുണ്ടായിരിക്കണം. മനുഷ്യനെ പറ്റിയും അവന്‍ എങ്ങനെ ഭരിക്കപ്പെടണം എന്നതു സംബന്ധിച്ചും ആ ജ്ഞാനം സൃഷ്ടാവായ അല്ലാഹുവിന് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ആരാധന അല്ലാഹുവിന് മാത്രം എന്നത് പോലെ തന്നെ പ്രധാനമാണ് വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം എന്നതും. രണ്ടും തൌഹീദിന്റെ ഘടകങ്ങളാണ്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയîുക എന്ന് പറയുമ്പോള്‍ ഈ രണ്ടു ഘടകങ്ങളും ഉദ്ദേശിക്കപ്പെടുന്നു.
 اعبدوا الله واجتنبوا الطاغوت, اعبدوا الله مالكم من اله غيره, لااله الا الله എന്നൊക്കെ പറഞ്ഞതില്‍ രണ്ടു ഘടകങ്ങളും ഉള്‍പ്പെടുന്നു. ആരാധന അല്ലാഹുവിന് മാത്രം എന്ന ഘടകത്തിന്റെ പ്രധാന പ്രകടന രംഗം അഥവാ വിഹാര മേഖല പൂജാവഴിപാടുകളുടെ മേഖലയാണ്. വിധികര്‍തൃത്വം അല്ലാഹുവിനുമാത്രം എന്നതിന്റേത് ഭരണം, നിയമനിര്‍മാണം തുടങ്ങിയ ജീവിത മേഖലകളും. ഈയൊരു കാര്യമാണ് ഹാക്കിമിയîത്ത് സംബന്ധമായി ജമാഅത്തെ ഇസ്ലാമി ഇന്നോളം പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാല്‍ കേരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍ ഇതംഗീകരിച്ചുതരില്ല. അവരുടെ വീക്ഷണത്തില്‍ ഇബാദത്തെന്നാല്‍ ആരാധന മാത്രമാണ്. ത്വാഗൂത്തെന്നാല്‍ പിശാചും. ഹാക്കിമിയ്യത്താകട്ടെ പ്രപഞ്ച ഭരണത്തില്‍ പരിമിതവും. അത് തൌഹീദിന്റെ ഭാഗമാണെന്ന് പറയുന്നതും നിരുപാധികമായ നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രമാണെന്ന് വിശ്വസിക്കുന്നതും ഖവാരിജീ ചിന്തയാണ്!. വിശുദ്ധ ഖുര്‍ആന്റെ വീക്ഷണത്തില്‍ അത്യന്തം അപകടകരമായതും, ഇസ്ലാമിനെ പലതായി പകുക്കാന്‍ അതിന്റെ ശത്രുക്കള്‍ക്ക് അവസരം നല്‍കുന്നതുമായ വാദമാണിത്. ഇസ്ലാമിക ലോകം ഒരുകാലത്തും ഇത്തരമൊരു വീക്ഷണം വെച്ചുപുലര്‍ത്തിയിട്ടില്ല.

ഖിലാഫത്തിന്റെ പതനത്തെ തുടര്‍ന്ന് മതേതര-ഭൌതികശക്തികള്‍ ഒരു വിഭാഗം സെക്ക്യുലര്‍ മുസ്ലിംകളുടെ പിന്തുണയോടെ ശക്തിയുക്തം ചോദ്യംചെയ്ത, ഭൌതിക-രാഷ്ട്രീയ-ഭരണ മേഖലകളില്‍ നിയമ നിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്ന ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ജമാഅത്തെ ഇസ്ലാമിയും മറ്റ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളും നാളിതുവരെ ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ചരിത്രപരമായ ഈ ദൌത്യത്തെ സെക്ക്യുലറി സ്റ്റുകളോടൊപ്പം ചേര്‍ന്ന് തളര്‍ത്താനുള്ള ശ്രമത്തിലായിരുന്നു കേരളത്തിലെ മുജാഹിദുകള്‍. അതുകൊണ്ടാണ് ലോകതലത്തില്‍ സെക്യുലറിസ്റ്റുകളുമായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നടത്തിവന്ന ഈ സംവാദം കേരളത്തില്‍ മുജാഹിദുകളുമായി നടത്തേണ്ടിവന്നത് എന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുജാഹിദുകള്‍ക്കാണ് എന്നുംകൂടി സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.

ഇബാദത്ത് ആരാധന മാത്രവും ത്വാഗൂത്ത് ഇബ്ലീസ് മാത്രവും ഹാക്കിമിയîത്ത് ആരാധനാ കാര്യങ്ങള്‍ തീരുമാനിക്കലോ ഖളാഅ്-ഖദ്റോ, ശിക്ഷാ നിയമമോ മാത്രവും ആയിക്കിട്ടിയാല്‍ രാഷ്ട്രീയമായി എന്തു കളി കളിക്കുന്നതിനും ഇസ്ലാമിക രാഷ്ട്രീയം പറയുന്നവരെ 'രാഷ്ട്രീയ മതക്കാര്‍' എന്ന് കൂകുന്നതിനും രംഗം തെളിഞ്ഞ് കിട്ടുമല്ലോ!. എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥം അതിന്നനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കുക. ഇത്തരം തൌഹീദ് വിരുദ്ധ ആശയങ്ങളുമായി നടക്കുകയും അതോടൊപ്പം 'ഞങ്ങള്‍ മുവഹ്ഹിദുകളും സലഫികളുമാണ്' എന്ന അവകാശവാദമുന്നയിക്കുകയും ചെയ്യുന്ന മുജാഹിദ് സുഹൃത്തുക്കള്‍ ഹുദൈഫ(റ)യുടെ താക്കീത് ആവര്‍ത്തിച്ചോര്‍മിക്കുന്നത് നന്നായിരിക്കും. വിശുദ്ധ ഖുര്‍ആനിലെ
 وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰئِكَ هُمُ الكافرون,,,, الظالمون,,,,ٱلْفَاسِقُونَ(المائدة: 44,45,47 ) എന്നീ സൂക്തങ്ങളെ പറ്റി 'അത് ബനൂ ഇസ്രായേല്യരെ സംബന്ധിച്ചുള്ളതാണ്. അഥവാ ജൂതന്മാരില്‍ നിന്ന് ആര്‍ അല്ലാഹു അവതരിപ്പിച്ച തനുസരിച്ച് വിധി നടത്തുന്നില്ലയോ അവര്‍ മാത്രമാണ് കാഫിറുകളും ളാലിമുകളും ഫാസിഖുകളും എന്ന് ആരോ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:
نعم الإخوة لكم بنو اسرائيل, أن كانت لهم كل مرة, ولكم كل حلوة!, كلا والله لتسلكن طريقهم قدر الشراك (എത്രനല്ല സഹോദരങ്ങളാണ് നിങ്ങള്‍ക്ക് ഇസ്രാ യേല്‍ സമുദായം!. കയ്പ്പുള്ളതൊക്കെയും അവര്‍ക്ക്; മധുരമുള്ളതൊക്കെയും നിങ്ങള്‍ക്കും!. അങ്ങനെയല്ല; അല്ലാഹുവാണ് സത്യം, അവരുടെ കാല്‍പാടുകളെ നിങ്ങള്‍ അനുകരിക്കുകതന്നെ ചെയ്യും).

തിരുദൂതര്‍ പറഞ്ഞതെത്ര സത്യം!:
(عن أبي أُمامة قال: قالَ رسولُ اللَّهِ: لَتُنْقَضَنَّ عُرَى الإِسْلام عُروَةً عُروَةً، فكُلَّما انْتَقَضَتْ عُرْوَةٌ، تَشبَّثَ النَّاسُ بالتي تَلِيها، فَأوَّلُهُنَّ نَقْضاً: الحُكْمُ، وآخِرُهُنَّ: الصَّلاة (ابن حبان) 'ഇസ്ലാമിന്റെ (ആ ബലിഷ്ഠമായ പാശത്തിന്റെ) ഇഴകളില്‍ ഒരോരോന്നായി അഴിഞ്ഞു പോയിക്കൊണ്ടിരിക്കും. ഓരോ ഇഴകളും അഴിഞ്ഞ് പോകുമ്പോള്‍ ബാക്കിയുള്ളതില്‍ ജനങ്ങള്‍ ഒതുങ്ങിക്കൂടും. (നഷ്ടപ്പെട്ടതിനെ കുറിച്ച് ബോധമുണ്ടാവുകയില്ല.) ആദ്യമായി അഴിഞ്ഞുപോവുക ഭരണമാകുന്ന ഇഴയായിരിക്കും. അവസാനം നമസ്കാരവും' (ഇബ്നു ഹിബ്ബാന്‍). ഇസ്ലാമിന്റെ ആധിപത്യം(ഖിലാഫത്ത്) നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, നഷ്ടപ്പെട്ട ഖിലാഫത്തിനെ വീണ്ടെടുക്കേണ്ടതുണ്ട് എന്ന ബോധംതന്നെ വിനഷ്ടമാവുകയും. അല്‍പംകൂടി മുന്നോട്ട് കടന്ന്, അതിനുവേണ്ടിയുള്ള സമാധാനപരമായ പരിശ്രമങ്ങളെ പോലും അപകടകരമായ പ്രവര്‍ത്തനമായി, മതരഷ്ട്രവാദമായി മുദ്രകുത്തുകയും, ഹാക്കിമിയîത്ത് തൌഹീദിന്റെ ഭാഗമല്ലെന്നും ആണെന്നത് ഖവാരിജീ ചിന്തയാണെന്നും വാദിക്കുന്ന ചെയ്യുന്ന മുജാഹിദ് സുഹൃത്തുക്കള്‍ ഒന്ന് പുനരാലോചിക്കുമോ?.

സലഫികളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതും, മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികളെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളെന്നും പറഞ്ഞ് ആക്ഷേപിക്കുന്നതിന് നിമിത്തമാകാറുള്ളതുമായ, ഹാക്കിമിയ്യത്ത് എന്ന തൌഹീദിന്റെ മര്‍മപ്രധാനമായ വശവുമായി ബന്ധപ്പെട്ടതും, ഇവ്വിഷയകമായി ജമാഅത്തെ ഇസ്ലാമി ജനസമക്ഷം സമര്‍പ്പിക്കുന്ന കാര്യങ്ങളോരോന്നും അടുത്ത കാലം വരെ ലോകമുസ്ലിംകളൊന്നടങ്കം സംശയലേശമന്യേ അംഗീകരിച്ചിരുന്ന വസ്തുതകളാണെന്നും വ്യക്തമാക്കുന്നതുമായ ഏതാനും പണ്ഡിതോദ്ധരണികളാണ് ഇനി കൊടുക്കുന്നത്.

ഇമാം ഗസ്സാലി(റ) പറയുന്നു: ഹാക്കിമിനെ പറ്റി അടുത്ത പേജുകളില്‍ വരാന്‍പോകുന്ന ചര്‍ച്ചകളില്‍ വളരെ പ്രകടമായി തെളിഞ്ഞുവരും ان الحكم الا لله എന്നകാര്യം. അത് റസൂലിനില്ല, യജമാനന് അടിമയുടെ മേല്‍ ഇല്ല, ഒരു സൃഷ്ടിക്കും മറ്റൊരു സൃഷ്ടിയുടെ മേല്‍ ഇല്ല എന്നും. എല്ലാം അല്ലാഹുവിന്റെ വിധിയും നിശ്ചയവും മാത്രം. അവനല്ലാതെ മറ്റാര്‍ക്കും ഒരുഹുക്മും ഇല്ല.... സൃഷ്ടിയും ശാസനാധികാരവും ആര്‍ക്കാണോ അവന് മാത്രമേ വിധിനടപ്പാക്കാനുള്ള അവകാശമുള്ളൂ. എന്തെന്നാല്‍ അത് ഉടമസ്ഥന്‍ തന്റെ വിധി തനിക്ക് ഉടമപ്പെട്ടതിന്റെ മേല്‍ നടപ്പാക്കുകയാണ്. സൃഷ്ടാവല്ലാതെ ഒരു ഉടമസ്ഥനില്ല. അപ്പോള്‍ വിധിക്കാനും ശാസിക്കാനുമുള്ള അധികാരം അവന് മാത്രമേയുള്ളൂ.(മുസ്ത്വസ്ഫാ:1/53)

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു:

ولا ريب أن من لم يعتقد وجوب الحكم بما أنزل الله علي رسوله فهو كافر , فمن استحب أن يحكم بين الناس بما يراه عدلا من غير اتباع لما أنزل الله فهو كافر(منهاج السنة)

(അല്ലാഹു തന്റെ ദൂതന്നിറക്കിയ നിയമമനുസരിച്ച് വിധിക്കേണ്ടത് നിര്‍ബന്ധമാണെന്നൊരാള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അയാള്‍ കാഫിര്‍ ആണെന്നതില്‍ സംശയമില്ല. അല്ലാഹു ഇറക്കിയതെന്തെന്ന് പരിഗണിക്കാതെ താന്‍ നീതിയായി കാണുന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധികല്‍പ്പിക്കാവുന്നതാണെന്ന് ഒരാള്‍ കരുതുകയാണെങ്കില്‍ അവനും കാഫിറാകുന്നു.)

അദ്ദേഹം തുടരുന്നു: ചിലരുടെ ദീനില്‍ അവരുടെ നേതാക്കള്‍ നീതിയായി കാണുന്നതെന്തോ അതായിരിക്കും നീതി. ഇസ്ലാമുമായി ബന്ധം പുലര്‍ത്തുന്ന എത്രയോ പേര്‍ അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത അവരുടെ മാമുലൂകളനുസരിച്ച് വിധി കല്‍പ്പിക്കാറുണ്ട്. -ഉള്‍നാടുകളിലെ നാട്ടുമൂപ്പന്മാരെ പോലെ. അനുസരിക്കപ്പെടുന്ന ഭരണാധികാരികളായിരുന്നു അവര്‍. ഇങ്ങനെയാണ് വിധികല്‍പ്പിക്കേണ്ടത്, അല്ലാതെ അല്ലാതെ കിതാബും സുന്നത്തും അനുസരിച്ചില്ല എന്ന അഭിപ്രായമായിരുന്നു അവര്‍ക്ക്. അതുതന്നെയല്ലേ കുഫ്റ്?. (മുന്‍ഹാജുസ്സുന്ന: പേജ്: 412,413)

തന്റെ ഫതാവയില്‍ മൂന്നു മേഖലയിലെ ശിര്‍ക്കുകള്‍ (1. ആരാധനാ മേഖല. 2. അനുസരണ മേഖല. 3. വിശ്വാസാംഗീകാര മേഖല.) വിവരിക്കവേ, സുറ: അല്‍ അന്‍ആമിലെ

 َكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلاَ تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَـٰناً فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلاَْمْنِ إِن كُنتُمْ تَعْلَمُونَ [الأنعام: 81) എന്ന സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:

وهذه آية عظيمة تنفع المؤمن الحنيف في مواضع؛ فإن الإشراف في هذه الأمة أخفى من دبيب النمل؛ دع جليله، وهو شرك في العبادة والتأله، وشرك في الطاعة والإنقياد، وشرك في الإيمان والقبول. فالغالية من النصارى والرافضة وضلال الصوفية والفقراء والعامة: يشركون بدعاء غير الله تارة، وبنوع من عبادته أخرى، وبهما جميعاً تارة، ومن أشرك هذا الشرك أشرك في الطاعة. وكثير من المتفقهة وأجناد الملوك، وأتباع القضاة، والعامة المتبعة لهؤلاء، يشركون الطاعة؛ وقد قال النبـي صلى الله عليه وسلم لعدي بن حاتم لما قرأ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهاً وَاحِداً لا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ (التوبة:31) فقال: يا رسول الله ما عبدوهم، فقال: ഋما عبدوهم؛ ولكن أحلوا لهم الحرام فأطاعوهم، وحرمو عليهم الحلال فأطاعوهمഛ. فتجد أحد المنحرفين يجعل الواجب ما أوجبه متبوعه، والحرام ما حرمه، والحلال ما حلله، والدين ما شرعه إما ديناً، وإما دنيا، وإما دنيا، وديناً. ثم يخوف من امتنع من هذا الشرك، وهو لا يخاف أنه أشرك به شيئاً في طاعته بغير سلطان من الله؛ وبهذا يخرج من أوجب الله طاعته من رسول، وأمير وعالم ووالد، وشيخ وغير ذلك. فباب الطاعة والتصديق ينقسم إلى مشروع في حق البشر وغير مشروع. وأما العبادة والإستعانة والتأله: فلا حق فيها للبشر بحال،,,,,,, (مجموع الفتاوى: 1/97,98)

(ആര്‍ജ്ജവമുള്ള സത്യവിശ്വാസിക്ക് പലപ്പോഴും പ്രയോജനപ്പെടുന്ന മഹത്തായ ഒരു സൂക്തമാണിത്. കാരണം ഈ സമുദായത്തില്‍ ശിര്‍ക്ക് ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ്. പ്രത്യക്ഷമായ വലിയ ശിര്‍ക്കിന്റെ കാര്യമിരിക്കട്ടെ. അത് ആരാധനയിലും ദിവ്യത്വത്തിലുമുള്ള ശിര്‍ക്കാണ്. അനുസരണത്തിലും വിധേയത്വത്തിലുമുള്ള ശിര്‍ക്കാണ്. വിശ്വാസത്തിലും അംഗീകാരത്തിലുമുള്ള ശിര്‍ക്കാണ്.....ഒട്ടുവളരെ പണ്ഡിത വേഷധാരികളും രാജകിങ്കരന്മാരും ഖാളിമാരുടെ അനുയായികളും അവരെയൊക്കെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക്ക് ചെയ്യുന്നുണ്ട്. നബി(സ്വ) اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً എന്നോതിയത് കേട്ട പ്പോള്‍ അദിയ്യിബ്ന്‍ ഹാതിം ചോദിച്ചു: തിരുമേനീ അവര്‍ അവരെ ആരാധിക്കുന്നില്ലല്ലോ. അപ്പോള്‍ തിരുമേനി പറഞ്ഞു: അവരെ ആരാധിക്കുന്നില്ല. പക്ഷെ, അവര്‍ അവര്‍ക്ക് ഹറാമുകളെ ഹലാലാക്കിക്കൊടുത്തു. ഹലാലിനെ ഹറാമാക്കി. അപ്പോഴും അവരനുസരിച്ചു. അങ്ങനെ വ്യതിചലിച്ചുപോയവര്‍ തന്റെ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധമായും ഹറാമാക്കിയത് ഹറാമായും ഹലാലാക്കിയത് ഹലാലായും ദീനിലോ ദുന്‍യാ കാര്യത്തിലോ, ദീനിലും ദുന്‍യാ കാര്യത്തിലും രണ്ടിലുമോ നേതാവ് നിമിച്ചുണ്ടാക്കിയ മാര്‍ഗത്തെ ദീനായും അംഗീകരിക്കുന്നത് നാം കാണുന്നു. എന്നിട്ടയാള്‍ ഈ ശിര്‍ക്ക് ചെയയ്യാന്‍ വിസമ്മതിച്ചവരെ പേടിപ്പിക്കുകയാണ്. അല്ലാഹുവില്‍ നിന്നുള്ള ഒരു തെളിവും കൂടാതെ അവന്നുള്ള അനുസരണത്തില്‍ ഇങ്ങനെ പലതിനേയും പങ്കുചേര്‍ക്കുന്നതിനെ കുറിച്ച് അവന്‍ പേടിക്കുന്നുമില്ല....അപ്പോള്‍ ത്വാഅത്തി(അനുസരണം)ന്റേയും അംഗീകാരത്തിന്റേയും വിഷയം മനുഷ്യരുടെ കാര്യത്തില്‍ പാടുള്ളതെന്നും പാടില്ലാത്തതെന്നും രണ്ടായി തിരിയുന്നുണ്ട്. എന്നാല്‍ ആരാധന, സഹായം തേടല്‍, ദിവ്യത്വം കല്‍പ്പിക്കല്‍ എന്നിവയില്‍ മനുഷ്യന് ഒരവകാശവും ഇല്ലതന്നെ.)

ഇബ്നു കഥീര്‍: സൂറ: മാഇദയിലെ افحكم الجاهلية يبغون, ومن أحسن من الله حكما لقوم يؤمنون (المائدة:50 ) (ജാഹിലിയ്യാ വിധിയാണോ അവര്‍ തേടുന്നത്. വിശ്വാസിക്കുന്നവരെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനേക്കാള്‍ നന്നായി വിധി നല്‍കുന്നവന്‍ ആരുണ്ട്?) എന്ന ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു കഥീര്‍ പറയുന്നു:

ينكر تعالى على من خرج عن حكم الله المحكم المشتمل على كل خير، الناهي عن كل شر وعدل إلى ما سواه من الآراء والأهواء والاصطلاحات التي وضعها الرجال بلا مستند من شريعة الله، كما كان أهل الجاهلية يحكمون به من الضلالات والجهالات مما يضعونها بآرائهم وأهوائهم، وكما يحكم به التتار من السياسات الملكية المأخوذة عن ملكهم جنكزخان الذي وضع لهم الياسق، وهو عبارة عن كتاب مجموع من أحكام قد اقتبسها من شرائع شتى: من اليهودية والنصرانية والملة الإسلامية وغيرها، وفيها كثير من الأحكام أخذها من مجرد نظره وهواه، فصارت في بنيه شرعاً متبعاً يقدمونها على الحكم بكتاب الله وسنة رسول الله صلى الله عليه وسلم، فمن فعل ذلك منهم فهو كافر يجب قتاله حتى يرجع إلى حكم الله ورسوله صلى الله عليه وسلم، فلا يحكم سواه في قليل ولا كثير (ابن كثير:2/67)

(സകല നന്മകളും ഉള്‍ക്കൊള്ളുന്നതും സകല തിന്മകളേയും തടയുന്നതുമായ അല്ലാഹുവിന്റെ ബലിഷ്ഠ നിയമങ്ങള്‍ വിട്ട് അല്ലാഹുവിന്റെ ശരീഅത്തില്‍ നിന്നുള്ള യാതൊരു പിന്‍ബലവുമില്ലാതെ ജനങ്ങള്‍ സ്വന്തം നിര്‍മിച്ചുണ്ടാക്കുന്ന നിയമവ്യവസ്ഥകളേയും അഭിപ്രായങ്ങളേയും ഊഹാപോഹങ്ങളേയും പിന്‍പറ്റുന്നവരെ തള്ളിപ്പറയുകയാണ് അല്ലാഹു ഈ ആയത്തിലൂടെ. ജാഹിലിയîക്കാര്‍ തങ്ങളുടെ ഇഛക്കും താല്‍പര്യങ്ങള്‍ക്കുമൊത്ത് നിര്‍മിച്ചുണ്ടാക്കിയ വിഢിത്തങ്ങളും ദുര്‍മാര്‍ഗങ്ങളുമനുസരിച്ച് വിധികല്‍പ്പിക്കാറുണ്ടായിരുന്നത് പോലെ. താര്‍ത്താരികള്‍ അവരുടെ രാജാവ് ചെങ്കിസ്ഖാന്‍ നിര്‍മിച്ച 'യാസിഖി'നനുസരിച്ച് രാജഭരണം നടത്തിയത് പോലെയും. ചെങ്കിസ്ഖാന്‍ ജൂതമതം, ക്രിസ്തുമതം, ഇസ്ലാം തുടങ്ങിയ വിവിധ മതങ്ങളില്‍ നിന്ന് പെറുക്കിയെടുത്ത് ഇണക്കിച്ചേര്‍ത്തുണ്ടാക്കിയ നിയമസംഹിതക്കാണ് യാസിഖ് എന്ന് പറയുന്നത്. അതില്‍ തന്റെ ഇഛക്കും ചിന്തക്കുമനുസരിച്ച് രൂപപ്പെടുത്തിയ ധാരാളം നിയമവിധികളുണ്ട്. അങ്ങനെ തന്റെ വംശപരമ്പരയില്‍ അംഗീകരിക്കപ്പെട്ട ശരീഅത്തായിത്തീര്‍ന്നു യാസിഖ്.    ഖുര്‍ആനും സുന്നത്തുമനുസരിച്ച് വിധികല്‍പ്പിക്കുന്നതിനേക്കാള്‍ ഇതിനായിരുന്നു അവര്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ തീര്‍ച്ചയായും കാഫിറുകളാകുന്നു. ചെറുതും വലുതുമായ എല്ലാകാര്യങ്ങളിലും അല്ലാഹുവിന്റേയും റസൂലിന്റേയും വിധികളിലേക്ക് മടങ്ങുന്നതുവരെ അവരോട് യുദ്ധം തന്നെ ചെയേîണ്ടതാണ്.)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയîയും ഇമാം ഇബ്നു കഥീറും ഇത് പറയുമ്പോള്‍ അവരുടെ മുമ്പിലുള്ളത് ഇസ്ലാം സ്വീകരിച്ചതിന് ശേഷവും ശരീഅത്തിനെ പുര്‍ണമായുള്‍ക്കൊള്ളാതെ തങ്ങളുടെ ഭൌതിക-രാഷ്ട്രീയ കാര്യങ്ങളില്‍ സ്വന്തമായി നിയമമുണ്ടാക്കി ഭരണം നടത്തിയിരുന്ന താര്‍ത്താരികളായിരുന്നു എന്നോര്‍ക്കുക. 'മതപരമായ' ഏതെങ്കിലും വിഷയത്തിലല്ല, തനി രാഷ്ട്രീയ കാര്യങ്ങളില്‍ സ്വന്തമായി നിയമമുണ്ടാക്കിയിരുന്നവരെയാണ് ഈ ഇമാമുമാര്‍, അല്ലാഹുവിന്റെ ഹാക്കിമിയîത്തിനുള്ള അധികാരം കൈയ്യിലെടുത്തവരായി മുദ്രകുത്തുകയും അവര്‍ക്കെതിരെ കുഫ്ര്‍ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തത് എന്നോര്‍ക്കുക. അഥവാ ഹാക്കിമിയîത്തിനെ ആകാശലോകവുമായല്ല, ഭൌതിക-രാഷ്ട്രീയ-ഭരണ കാര്യങ്ങളുമായാണ് അവര്‍ ബന്ധിപ്പിച്ചത്. ആ മേഖലകളില്‍ ഹാക്കിമിയ്യത്ത് നടപ്പാക്കല്‍ നിര്‍ബന്ധമാണെന്നാണവര്‍ വാദിച്ചത്. എന്തേ അവരൊക്കെ 'മതരാഷ്ട്രവാദ'ക്കാരായിരുന്നോ?. 'രാഷ്ട്രീയകണ്ണുള്ള' മതപ്രവര്‍ത്തകരായിരുന്നോ?.

സയ്യിദ് റശീദ് റിളാ പറയുന്നു:
 والشرك نوعان: أحدهما: أن ترى لبعض المخلوقات سلطة غيبية وراء الأسباب العادية العامة,,,, فهذا هو الشرك في الألوهية, وثانيها: أن ترى لبعض المخلوقين حق التشريع والتحليل والتحريم لذاته, وهذا هو الشرك في الربوبية (تفسير المنار:1/277) (ശിര്‍ക്ക് രണ്ടിനമുണ്ട്. ഒന്ന്. സൃഷ്ടികളില്‍ ചിലര്‍ക്ക് കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ അഭൌതിക കഴിവുണ്ടെന്ന് വിശ്വസിക്കല്‍..... ഇത് ഉലൂഹിയîത്തിലുള്ള ശിര്‍ക്കാണ്. രണ്ട്, സൃഷ്ടികളില്‍ ആര്‍ക്കെങ്കിലും സ്വന്തം നിലക്ക് നിയമം നിര്‍മ്മിക്കാന്‍, ഹലാല്‍ ഹറാമുകള്‍ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് വിശ്വസിക്കല്‍. ഇത് റുബൂബിയîത്തിലുള്ള ശിര്‍ക്കാകുന്നു. (അല്‍മനാര്‍ വാള്യം: 1 പേജ് 277)

ഹൈഅത്തുല്‍ കിബാറില്‍ ഉലമാഅ്: ശൈഖ് ഇബ്നുബാസ് ഉള്‍പ്പെടെയുള്ള സൌദിയിലെ ഏറ്റവും പ്രഗല്‍ഭരായ പണ്ഡിതന്മാരുള്‍ക്കൊള്ളുന്ന ഉന്നത പണ്ഡിത സഭ (هيئة الكبار العلماء) ഹി:1417ല്‍ നല്‍കിയ ഫത്വയില്‍ ഇങ്ങനെ കാണാം:

أنواع التوحيد ثلاثة, توحيد الربوبية وتوحيد الألوهية وتوحيد الأسماء والصفات, وليس هناك قسم رابع, والحكم بما أنزل الله يدخل في توحيد الألوهية, لأنه من أنواع العبادة لله سبحانه, فكل أنواع العبادة داخل في توحيد الألوهية, وجعل الحاكمية نوعا مستقلا من انواع التوحيد عمل محدث, لم يقل به أحد من الأئمة فيما نراه (رقم الفتوى: 1887)

(തൌഹീദ് മൂന്നിനമാണ്. തൌഹീദുര്‍റുബൂബിയ്യ, തൌഹീദുല്‍ ഉലൂഹിയ്യ, തൌഹീദുല്‍ അസ്മാഇ വസ്സ്വിഫാത്ത് എന്നിവ. ഇവകൂടാതെ നാലാമത്തെ ഒരിനമില്ല. അല്ലാഹു ഇറക്കിയതുകൊണ്ട് വിധിക്കല്‍ തൌഹീദില്‍ ഉലൂഹിയ്യത്തില്‍ ഉള്‍പ്പെടുന്നതാണ്. എന്തെന്നാല്‍ അത് അല്ലാഹുവിനുള്ള ഇബാദത്തുകളുടെ കൂട്ടത്തില്‍ പെട്ടതാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും തൌഹീദില്‍ ഉലൂഹിയîത്തില്‍ പെടുന്നു ഹാക്കിമിയîത്തിനെ തൌഹീദിലെ സ്വതന്ത്രമായ ഒരിനമായി എണ്ണല്‍ പുതിയ രീതിയാണ്. നമുക്കറിയാവുന്ന ഒരു പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടില്ല).

ശൈഖ് ഇബ്നുബാസ്: അദ്ദേഹത്തിന്റെ وجوب تحكيم شرع الله ونبذ ما خالفه (അല്ലാഹുവിന്റെ ശറഇനെ വിധികര്‍ത്താവാക്കുകയും അതിനെതിരെയുള്ളതിനെ വെടിയുകയുകയും ചെയ്യേണ്ടത് നിര്‍ബന്ധം) എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

والعبودية لله وحده والبراءة من عبادة الطاغوت والتحاكم إليه، من مقتضى شهادة أن لا إله إلا الله وحده لا شريك له، وأن محمدا عبده ورسوله، فالله سبحانه هو رب الناس، وإلههم، وهو الذي خلقهم وهو الذي يأمرهم وينهاهم، ويحييهم ويميتهم، ويحاسبهم ويجازيهم، وهو المستحق للعبادة دون كل ما سواه قال تعالى: أَلا لَهُ الْخَلْقُ وَالْأَمْرُ, فكما أنه الخالق وحده، فهو الآمر سبحانه، والواجب طاعة أمره. إذا علم أن التحاكم إلى شرع الله من مقتضى شهادة أن لا إله إلا الله، وأن محمدا عبده ورسوله، فإن التحاكم إلى الطواغيت والرؤساء والعرافين ونحوهم ينافي الإيمان بالله عز وجل، وهو كفر وظلم وفسق، يقول الله تعالى: وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ، ويقول: وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ ,,,,, وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ، ويقول: وَلْيَحْكُمْ أَهْلُ الْإِنْجِيلِ بِمَا أَنْزَلَ اللَّهُ فِيهِ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ,,,,,, أن تحكيم شرع الله والتحاكم إليه مما أوجبه الله ورسوله، وأنه مقتضى العبودية لله والشهادة بالرسالة لنبيه محمد صلى الله عليه وسلم، وأن الإعراض عن ذلك أو شيء منه موجب لعذاب الله وعقابه.

(ഏകനായ അല്ലാഹുവിന് മാത്രം അടിമത്തം കൈക്കൊള്ളുകയും ത്വാഗൂത്തിന് അടിമപ്പെടുകയോ ത്വാഗൂത്തിലേക്ക് വിധിതേടിപ്പോവുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുക എന്നത് أشهد أن لااله الا الله واحده لاشريك له وأن محمدا عبده ورسوله എന്ന സാക്ഷ്യവാക്യത്തിന്റെ താല്‍പര്യമാണ്. എന്തെന്നാല്‍ അല്ലാഹു, അവനാണ് മനുഷ്യരുടെ റബ്ബ്; അവരുടെ ഇലാഹും. അവനാണവരെ സൃഷ്ടിച്ചത്. അവനാണവരോട് കല്‍പ്പിക്കുന്നതും വിരോധിക്കുന്നതും. അവരെ ജിവിപ്പിക്കുകയും മരിപ്പിക്കുകയും വിചാരണ ചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്നവനുമവന്‍തന്നെ. അവന്‍ മാത്രമാണ് ഇബാദത്തിന് അര്‍ഹനും മറ്റാരുമല്ലതന്നെ. അവന്‍ പറഞ്ഞു: ألا له الخلق والأمر (الاعراف:54) സ്രഷ്ടാവ് അവന്‍ മാത്രമായത് പോലെ ശാസനാധികാരവും അവനുമാത്രമായി. ആ കല്‍പന അനുസരിക്കല്‍ നിര്‍ബന്ധവുമായി... വിധി തേടുന്നത് അല്ലാഹുവിന്റെ ശരീഅത്തില്‍നിന്ന് മാത്രമായിരിക്കണമെന്നത് സാക്ഷ്യവാക്യത്തിന്റെ താല്‍പര്യമാണെങ്കില്‍ ത്വാഗൂത്ത്, നേതാക്കള്‍ തുടങ്ങിയവരിലേക്ക് വിധിതേടിപ്പോകുന്നത് (വിധികര്‍തൃത്വം അവര്‍ക്ക് വകവെച്ചു കൊടുക്കുന്നത്) ഈമാനിന്ന് വിരുദ്ധവും കുഫ്റും ളുല്‍മും ഫിസ്ഖുമാണെന്ന് വ്യക്തം. തെളിവ്:

وَمَن لَّمْ يَحْكُم بِمَآ أَنزَلَ ٱللَّهُ فَأُوْلَـٰئِكَ هُمُ الكافرون,,الظالمون,,,ٱلْفَاسِقُونَ(المائدة: 44,45,47) أَفَحُكْمَ ٱلْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْماً لِّقَوْمٍ يُوقِنُونَ(المائدة:50)
അല്ലാഹുവിന്റെ ശറഇനെ വിധികര്‍ത്താവാക്കുകയും അതിലേക്ക് വിധിതേടി പോവുകയും ചെയ്യുക എന്നത് അല്ലാഹുവും അവന്റെ ദൂതനും നിര്‍ബന്ധമാക്കിയ കാര്യങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിനുള്ള അടിമത്തത്തിന്റെയും അവന്റെ നബിയുടെ രിസാലത്തുകൊണ്ട് സാക്ഷ്യം വഹിക്കുന്നതിന്റെയും അനിവാര്യതാല്‍പര്യമാണ്. അതില്‍നിന്നോ അതിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ നിന്നോ പിന്മാറുകയെന്നത് അല്ലാഹുവിന്റെ കോപവും ശിക്ഷയും വരുത്തുവെക്കുന്ന പ്രവര്‍ത്തനമാണ്.)

ജനാധിപത്യത്തിന്റെ, നിയമനിര്‍മാണാധികാരം ഭൂരിപക്ഷത്തിന് എന്ന അടിസ്ഥാനത്തെ താത്വികമായി വിശകലനം ചെയ്യുകയും അതിന്റെ ന്യൂനതയും തൌഹീദുമായുള്ള ഏറ്റുമുട്ടലും തുറന്നുകാട്ടുകയും ചെയ്ത സയ്യിദ് മൌദൂദിയെ അക്കാരണത്താല്‍ കണക്കിന് പരിഹസിക്കുന്ന മുജാഹിദ് സുഹൃത്തുക്കളേ, ശൈഖ് ഇബ്നുബാസിന്റെ ഈ പ്രസ്താവത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?.

ശൈഖ് മുഹമ്മദ് അല്‍ അമീന്‍ അശ്ശന്‍ഖീതി തന്റെ തഫ്സീറില്‍ രേഖപ്പെടുത്തുന്നു:

الإشراك بالله في حكمه والإشراك به في عبادته كلها بمعنى واحد ، لا فرق بينهما البتة ، فالذي يتبع نظاماً غير نظام الله وتشريعاً غير تشريع الله كالذي يعبد الصنم ويسجد للوثن لا فرق بينهما البتة بوجه من الوجوه فهما واحد وكلاهما مشرك بالله ( أضواء البيان للشنقيطي 7/162)

(അല്ലാഹുവിന്റെ നിയമനിര്‍മാണത്തില്‍ പങ്കുചേര്‍ക്കുക എന്നതും ഇബാദത്തില്‍ പങ്കുചേര്‍ക്കുക എന്നതും ഒരേ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. അവ രണ്ടിനുമിടയില്‍ തീരെ അന്തരമില്ല. ദൈവേതര വ്യവസ്ഥയെ പിന്‍പറ്റുന്നവന്‍ ബിംബാരാധകനെ പോലെയും വിഗ്രഹങ്ങള്‍ക്ക് സാഷ്ടാംഗം ചെയ്യുന്നവനെപ്പോലെയും തന്നെയാണ്. ഒരു നിലക്കും ആ രണ്ടിനുമിടയില്‍ അന്തരമില്ല. രണ്ടും ഒന്നുതന്നെ. രണ്ടുകൂട്ടരും മുശ്രിക്കുകള്‍ തന്നെ.)

ശൈഖ് സ്വാലിഹ് ബിന്‍ ഫൌസാന്‍ അല്‍ ഫൌസാന്‍ عقيدة التوحيد എന്ന ഗ്രന്ഥത്തില്‍ مقتضى شهادة أن لا إله إلا الله (ലാഇലാഹ ഇല്ലല്ല്ലാഹ് എന്ന സാക്ഷ്യവാക്യത്തിന്റെ തേട്ടം) എന്ന തലക്കെട്ടിന് താഴെ തൌഹീദിന്റെ നിഷേധമായത്തീരുന്ന വാക്കുകളും പ്രവൃത്തികളും വിശദീകരിക്കവെ എഴുതുന്നു:

6) الحكم بغير ما أنزل الله: من مقتضى الإيمان بالله تعالى وعبادته‏:‏ الخضوع لحكمه والرضا بشرعه، والرجوع إلى كتابه وسنة رسوله عند الاختلاف في الأقوال، وفي العقائد وفي الخصومات، وفي الدماء والأموال، وسائر الحقوق، فإنَّ الله هو الحكَمُ وإليه الحُكمُ، فيجبُ على الحكام أن يحكموا بما أنزل الله، ويجب على الرَّعيَّة أن يتحاكموا إلى ما أنزل الله في كتابه، وسنة رسوله. 7) ادعاء حق التشريع والتحليل والتحريم: تشريع الأحكام التي يسير عليها العباد في عباداتهم ومعاملاتهم وسائر شئونهم، والتي تفصل النزاع بينهم وتُنهي الخصومات، حق لله تعالى رب الناس، وخالق الخلق‏:‏ ‏‏أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ‏(الأعراف:54).‏ وهو الذي يعلم ما يصلح عباده، فيشرعه لهم، فبحكم ربوبيته لهم يشرِّعُ لهم، وبحكم عبوديتهم له يتقبلون أحكامه،

(6-അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധിക്കല്‍ (തൌഹീദിന്റെ നിഷേധമായിത്തീരുന്ന കര്‍മമാണ്.) അല്ലാഹുവിന്റെ വിധിതീര്‍പ്പിനോടുള്ള വിധേയത്വവും അവന്റെ നിയമവ്യവസ്ഥയിലുള്ള സംതൃപ്തിയും വിശാസകാര്യങ്ങളിലും തര്‍ക്കവിതര്‍ക്കങ്ങളിലും അഭിപ്രായഭിന്നതകളിലും പ്രതിക്രിയാ നടപടികളിലും സാമ്പത്തികവും മറ്റുമായ അവകാശങ്ങളുടെ കാര്യത്തിലും അല്ലാഹുവിന്റെ ഗ്രന്ഥത്തേയും അവന്റെ ദൂതന്റെ ചര്യയേയും അവലംബിക്കല്‍ അല്ലാഹുവിലുള്ള വിശ്വാസത്തിന്റേയും അവന്നുള്ള ഇബാദത്തിന്റേയും അനിവാര്യതാല്‍പര്യമാണ്. കാരണം അല്ലാഹുവാണ് വിധികര്‍ത്താവ്, അവന്റേതാണ് വിധി. അതിനാല്‍ അല്ലാഹു അവന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ച നിയമങ്ങള്‍കൊണ്ട് വിധിക്കല്‍ ഭരണകര്‍ത്താക്കളുടേയും അതിലേക്ക് വിധിതേടിപ്പോകല്‍ ഭരണീയരുടേയും നിര്‍ബന്ധ ബാധ്യതയാണ്.

7-നിയമമുണ്ടാക്കുവാനും ഹലാല്‍-ഹറാം തീരുമാനിക്കാനുമുള്ള അവകാശവാദമുന്നയിക്കല്‍: മനുഷ്യര്‍ അവരുടെ ഇബാദത്തുകളിലും ഇടപാടുകളിലും ഇതര കാര്യങ്ങളിലും അഭിപ്രായ ഭിന്നതകളിലും തര്‍ക്കവിതര്‍ക്കങ്ങളിലും പിന്തുടരേണ്ട നിയമങ്ങളുണ്ടാക്കല്‍ ജനങ്ങളുടെ റബ്ബും സ്രഷ്ടാവുമായ അല്ലാഹുവിന്റെ അവകാശമാണ്. 'അറിയുക സൃഷ്ടിപ്പും ശാസനാധികാരവും അവന്റേതാണ്. തന്റെ അടിയാറുകള്‍ക്കുപകാരപ്രദമായതെന്തെന്ന് അറിയുന്നവന്‍ അവനാണ്. അതവന്‍ അവര്‍ക്ക് നിയമമാക്കുന്നു. തന്റെ റുബൂബിയî ത്തിന്റെ അധികാരമുപയോഗിച്ച് അവന്‍ അവര്‍ക്ക് നിയമവ്യവസ്ഥ നിശ്ചയിച്ചുകൊടുക്കുന്നു. ജനങ്ങളുടെ ഉബൂദിയîത്ത് അവനെന്ന നിലയ്ക്ക് അവന്റെ വിധികള്‍ അവര്‍ സ്വീകരിക്കുന്നു.

അദ്ദേഹം തന്നെ തന്റെ إعانة المستفيد بشرح كتاب التوحيد എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

أن التحاكم إلى ما أنزل الله من التوحيد والعبادة وأن التحاكم إلى غيره شرك بالله عز وجل وكفر به، لأن الحكم لله وحده: الحكم القدري، والحكم الشرعي، والحكم الجزائي كله لله سبحانه وتعالى، كما قال تعالى: أَلَا لَهُ الْخَلْقُ وَالْأَمْرُ.

(അല്ലാഹു അവതരിപ്പിച്ചതിലേക്ക് വിധിതേടിപ്പോവുക എന്നത് തൌഹീദിലും ഇബാദത്തിലുംപെട്ട കാര്യമാണ്. അല്ലാഹുവല്ലാത്തവരിലേക്ക് വിധിതേടിപ്പോവുന്നതാകട്ടെ അവനില്‍ പങ്കുചേര്‍ക്കലും അവനെ നിഷേധിക്കലുമാകുന്നു. എന്തെന്നാല്‍ വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാണ്. പ്രാപഞ്ചിക നിയന്ത്രണവുമായി ബന്ധപ്പെട്ട വിധിയാകട്ടെ, മതവുമായി ബന്ധപ്പെട്ടതാകട്ടെ, ശിക്ഷാനടപടികളുമായി ബന്ധപ്പെട്ടതാകട്ടെ എല്ലാം അവനുമാത്രം. അല്ലാഹു പറഞ്ഞു: അറിയുക: 'സൃഷ്ടിയും ശാസനാധികാരവും അവനുമാത്രം)

സൂറ: അല്‍ അന്‍ആമിലെ وإن أطعتموهم إنكم لمشركون (നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ മുശ്രിക്കുകള്‍ തന്നെ) എന്ന സൂക്തമുദ്ധരിച്ചുകൊണ്ട് ശൈഖ് എഴുതുന്നു:

فجعل سبحانه طاعة الشياطين وأوليائهم في تحليل ما حرم الله شركا به سبحانه، وكذلك من أطاع العلماء والأمراء في تحريم ما أحل الله أو تحليل ما حرم الله فقد اتخذهم أربابا من دون الله لقول الله تعالى: اتخذوا أحبارهم ورهبانهم أربابا من دون الله والمسيح بن مريم،،،(التوبة:31) وعند الترمذي وغيره أن النبي صلعم تلا هذه الآية على عدي بن حاتم الطائي (ر) فقال: يا رسول الله لسنا نعبدهم، قال: أليس يحلون لكم ما حرم الله فتحلونه ويحرمون ما أحل الله فتحرمونه، فقال: بلى، قال النبي صلعم: فتلك عبادتهم ، فصارت طاعتهم في التحيليل والتحريم من دون الله عبادة لهم وشركا وهو شرك أكبر ينافي التوحيد الذي هو مدلول شهادة أن لااله الا الله، فإن من مدلولها أن التحليل والتحريم حق له تعالى،،، فكيف بمن يطيع أحكام القوانين الوضعية التي هي من صنع الكفار والملحدين، يجلبها الى بلاد المسلمين ويحكم بها بينهم ، فلا حول ولا قوة الا بالله، إن هذا قد اتخذ الكفار أربابا من دون الله يشرعون له الأحكام ويبيحون له الحرام ويحكمون بين الأنام (كتاب التوحيد: ص 52.53)

(അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്ന കാര്യത്തില്‍ പിശാചുക്കള്‍ക്കും അവന്റെ മിത്രങ്ങള്‍ക്കുമുള്ള അനുസരണത്തെ അവന്‍ ശിര്‍ക്കായി ഗണിച്ചിരിക്കുന്നു. അപ്രകാരം തന്നെ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുന്നതിലും അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുന്നതിലും ആരെങ്കിലും പണ്ഡിതന്മാരെയും ഭരണാധികാരികളെയും അനുസരിച്ചാല്‍ അവര്‍ അവരെ അല്ലാഹുവിന് പുറമെയുള്ള റബ്ബുകളായി സ്വീകരിച്ചു. 'അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതുള്ള റബ്ബുകളാക്കി; മര്‍യമിന്റെ മകന്‍ മസീഹിനെയും..' എന്ന അല്ലാഹുവിന്റെ വചനത്തില്‍ നിന്ന് മനസ്സിലാകുന്നതതാണ്. പ്രവാചകന്‍ ഈ ആയത്ത് ഓതിയത് കേട്ടപ്പോള്‍ അദിയ്യ് ബിന്‍ ഹാതിം(റ) 'പ്രവാചകരെ, ഞങ്ങളവര്‍ക്ക് ഇബാദത്ത് ചെയîുന്നില്ലല്ലോ' എന്ന് പറയുകയും, 'അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അവയെ അപ്രകാരം ഗണിക്കാറില്ലേ?' എന്ന് പ്രവാചകന്‍ തിരിച്ചു ചോദിക്കുകയും 'അതെ'യെന്ന് അദിയ്യ് മറുപടി പറഞ്ഞപ്പോള്‍ 'അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത്' എന്ന് പ്രവാചകന്‍ പ്രതിവചിക്കുകയും ചെയ്ത സംഭവം തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഹലാല്‍-ഹറാമുകളില്‍ അല്ലാഹുവിന് പുറമേ അവര്‍ക്കുള്ള അനുസരണം ഇബാദത്തും ശിര്‍ക്കുമായിത്തീര്‍ന്നു.-ലാഇലാഹ ഇല്ലല്ലാഹുവിന്റെ തേട്ടമായ തൌഹീദിനെ നിഷേധിക്കുന്ന വലിയ ശിര്‍ക്ക്. ഹലാല്‍-ഹറാമുകള്‍ നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിനാണെന്നത് നിശ്ചയം ലാഇലാഹ ഇല്ലല്ലാഹുവിന്റെ തേട്ടമാണ്... വസ്തുത ഇതായിരിക്കെ, അവിശ്വാസികളും നിര്‍മതവാദികളും രൂപം നല്‍കിയതും അവര്‍ക്കിടയില്‍ നടപ്പിലുള്ളതും മുസ്ലിം നാടുകളിലേക്ക് അവര്‍ ഇറക്കുമതി ചെയîുന്നതുമായ മനുഷ്യനിര്‍മിത നിയമങ്ങള്‍ അനുസരിക്കുന്നവരെ കുറിച്ച് എന്തു പറയാന്‍?.-അല്ലാഹുവില്‍ ശരണം!. തീര്‍ച്ചയായും അത്തരക്കാര്‍ ആ സത്യനിഷേധികളെ അല്ലാഹുവിന് പുറമെയുള്ള റബ്ബുകളായി സ്വീകരിച്ചിരിക്കുന്നു. നിഷിദ്ധതകളെ അനുവദനീയമാക്കിക്കൊണ്ട് അവര്‍ ഇവര്‍ക്ക് നിയമമുണ്ടാക്കി കൊടുക്കുകയും ഇവര്‍ അതനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ ഭരണം നടത്തുകയും ചെയîുന്നു!.)

ഡോ. സഫര്‍ ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഹവാലി.: അദ്ദേഹത്തിന്റെ الايمان ونواقضه എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

توحيد الألوهية، أو 'توحيد العبادة': وتوحيد العبادة هو الذي جاءت الرسل الكرام لتقريره والدعوة إليه من خلال إلزام الناس بتوحيد الألوهية . بمعنى : انكم بإقراركم بتوحيد الربوبية يلزمكم ان توحدوا الله سبحانه وتعالى في العبادة والطاعة والاتباع ,,,,, ويتفرع عن توحيد الألوهية أمر عظيم وقعت فيه الأمة في هذا الزمن ، وهو خطب جلل خطير ، وهو ان يشرك مع الله تبارك وتعالى في الاتباع وفي الطاعة وفي التشريع ، وهذا مناقض للإيمان ، كما قال الله عز وجل : فلا وربك لا يؤمنون حتى يحكمونك فيما شجر بينهم ثم لا يجدوا في أنفسهم حرجا مما قضيت ويسلموا تسليما . وكما قال تبارك وتعالى : ألم تر إلى الذين يزعمون انهم آمنوا بما انزل إليك وما انزل من قبلك يريدون ان يتحاكموا إلى الطاغوت وقد أمروا ان يكفروا به ويريد الشيطان ان يضلهم ضلالا بعيدا} ، وكما قال عز وجل : ومن لم يحكم بما انزل الله فأولئك هم الكافرون,،, الظالمون,,، الفاسقون. وآيات عظيمة كثيرة في هذا الشان كما في آيات الكهف والشورى كلها تدل على انه لا بد من توحيد وتجريد متابعة رسول الله في التشريع ، في الطاعة ، في التحليل والتحريم,

(ഉലൂഹിയ്യത്തിലെ, അഥവാ ഇബാദത്തിലെ തൌഹീദ്. തൌഹീദുല്‍ ഇബാദത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും അവരെക്കൊണ്ട് അതംഗീകരിപ്പിക്കാനുമാണ് ആദരണീയരായ പ്രവാചകന്മാര്‍ ആഗതരായത്. അതായത്, റുബൂബിയîത്തിലെ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നവരാണ് നിങ്ങളെന്നിരിക്കെ ആരാധനയിലും അനുസരണത്തിലും അനുധാവനത്തിലും അവനെ ഏകനാക്കല്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമാണ്.... ഉലൂഹിയ്യത്തിലുള്ള തൌഹീദിന്റെ കാര്യത്തില്‍ ഭിന്നിച്ചതിനാല്‍ ഇന്ന് സമൂഹം അകപ്പെട്ട ഗുരുതരവും അത്യന്തം അപകടകരവുമായ കാര്യമാണ്, നിയമനിര്‍മാണത്തിലും അനുസരണത്തിലും അനുധാവനത്തിലുമുള്ള ശിര്‍ക്ക്. അത് വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ്. അല്ലാഹു പറഞ്ഞത്പോലെ: 'അല്ല, നിന്റെ റബ്ബിനെതന്നെയാണ് സത്യം. അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രവാചകരെ താങ്കളെയവര്‍ വിധികര്‍ത്താവാക്കുകയും എന്നിട്ട് താങ്കളെടുക്കുന്ന തീരുമാനത്തില്‍ അവരുടെ മനസ്സില്‍ യാതൊരു വിഷമവും ഇല്ലാതിരിക്കുകയും സശിരകമ്പം സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'. 'താങ്കള്‍ക്കവതരിപ്പിക്കപ്പെട്ടതിലും താങ്കള്‍ക്ക് മുമ്പവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചു എന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ?. അവര്‍ ത്വാഗൂത്തിലേക്ക് വിധിതേടിപ്പോവാന്‍ ഉദ്ദേശിക്കുന്നു. അതിനെ നിഷേധിക്കാനാണവര്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്'.ആര്‍ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് കാഫിറുകള്‍....അക്രമികള്‍....അധര്‍മികള്‍'....സൂറ:കഹ്ഫിലും ശൂറ:യിലും ഉള്ളത് പോലെ ഈവിഷയത്തില്‍ ധാരാളം ആയത്തുകള്‍ വന്നിട്ടുണ്ട്. അവയെല്ലാം സൂചിപ്പിക്കുന്നത് ഹലാല്‍-ഹറാം നിശ്ചയിക്കുന്നതിലും അനുസരണത്തിലും നിയമനിര്‍മാണത്തിലും ദൈവദൂതനെ ഏകനാക്കണമെന്നാണ്.)

തന്റെ الايمان ونواقضه എന്ന ഗ്രന്ഥത്തില്‍ ശൈഖ് എഴുതുന്നു:

لا بد من توحيد وتجريد متابعة رسول الله في التشريع، في الطاعة، في التحليل والتحريم,,, وناقض هذا الأصل:ان يعتقد أحد من الناس ان بإمكانه ان يتبع أي شيء أو أي دين سواء كان ذلك شرعا منسوخا ودين موروثا، أو دين وضعي وشريعة وضعية , فلو قال قائل : نحن مسلمون ، نصوم ونصلي ونحج البيت، لكن في جوانبنا المالية نريد ان نأخذ شريعة التوراة لأنها سهلة وخفيفة وواضحة . لو قال قائل ذلك فانه يكون كافر بالقرآن وبالدين كله، ناقضا للإيمان مرتدا عن الإسلام, فإذا قال اخر: لا نريد شريعة التوراة لأنها قديمة ، لكن نريد شريعة ' نابليون ' أو القانون الفرنسي أو القانون الأمريكي أو الإنكليزي، أو أي قانون من القوانيين... فنأخذه في أمورنا المالية فقط والمعاملات التجارية، اما الصلاة والصيام والزكاة والحج فنحن مسلمون, فنقول: لا ينفع ذلك لان هذا قد نقض إيمانه باتباعه لغير شريعة الله تبارك وتعالى, وهذا مناقض لشهادة ' ان محمدا رسول الله ' مناقضة عظيمة.

(ഹലാല്‍-ഹറാം നിശ്ചയിക്കുന്നതിലും അനുസരണത്തിലും നിയമനിര്‍മാണത്തിലും ദൈവദൂതനെ ഏകനാക്കല്‍ അനിവാര്യമാണ്. ഏതെങ്കിലും ഒരു വ്യവസ്ഥയെ, അല്ലെങ്കില്‍ തനിക്ക് പാരമ്പര്യമായി ലഭിച്ച ഏതെങ്കിലും മതത്തേയോ വിധി ദുര്‍ബലമാക്കപ്പെട്ട നിയമവ്യവസ്ഥയേയോ അതുമല്ലെങ്കില്‍ പുതുതായുണ്ടാക്കപ്പെട്ട ഏതെങ്കിലും മതത്തേയോ നിയമ വ്യവസ്ഥയേയോ പിന്‍പറ്റല്‍ തനിക്ക് സാധ്യമാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍ ഈ അടിസ്ഥാനത്തെ നിഷേധിക്കുന്നവനാണ്. അപ്രകാരംതന്നെ 'ഞങ്ങള്‍ മുസ്ലിംകളാണ് കരണം ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു, നമസ്കരിക്കുന്നു, ഹജ്ജ് ചെയ്യുന്നു. എന്നാല്‍ സമ്പത്തുമായി ബന്ധപ്പെട്ട മേഖലകളില്‍ തൌറാത്തിന്റെ വിധി സ്വീകരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു; അതാണ് കൂടുതല്‍ എളുപ്പമുള്ളതും വ്യക്തമായതും' എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ ഖുര്‍ആനെ മാത്രമല്ല, ദീനിനെ പൂര്‍ണമായും നിഷേധിച്ചവനായി. ഈമാന്‍ നശിച്ചവനും മതപരിത്യാഗിയുമായി. ഇനിയൊരാള്‍ ഇപ്രകാരം പറയുന്നു എന്നിരിക്കട്ടെ: 'തൌറാത്തിന്റെ വിധികളൊന്നും ഞങ്ങളാഗ്രഹിക്കുന്നില്ല-അത് പുരാതനമാണ്.- ഞങ്ങളാഗ്രഹിക്കുന്നത് നെപ്പോളിയന്റെ നിയമങ്ങളാണ്. അല്ലെങ്കില്‍ ഫ്രാന്‍സിന്റേയോ, അമേരിക്കയുടേയോ, ബ്രിട്ടീഷുകാരുടേയോ അതുപോലുള്ള മറ്റേതെങ്കിലും നിയമങ്ങളോ ആണ്. ഞങ്ങളുടെ കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും മാത്രം ഞങ്ങളത് സ്വീകരിക്കുന്നു. അതേ സമയം നമസ്കരം, നോമ്പ്, ഹജ്ജ് തുടങ്ങിയവയൊക്കെ ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ മുസ്ലിംകളാണ്'. നാം പറയുന്നു: ഈ വാദം ഒരു പ്രയോജനവും ചെയ്യുകയില്ല. അല്ലാഹുവിന്റേതല്ലാത്ത ഒരു ശരീഅത്ത് പിന്തുടരുന്നതിനാല്‍ അവരുടെ ഈമാന്‍ നശിച്ചുപോയിരിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യവാക്യത്തിന്റെ വ്യക്തമായ നിഷേധമാണത്.)


ശൈഖ് മുഹമ്മദ് ബിന്‍ ഇബ്റാഹീം: അദ്ദേഹത്തിന്റെ ഫത്വയില്‍ പറയുന്നു:

وتحكيم شرع الله وحده دون كل ما سواه شقيق عبادة الله وحده دون ما سواه إذ مضمون الشهادتين أن يكون الله هو المعبود وحده لا شريك له ، وأن يكون رسول الله صلى الله عليه وسلم ، هو المتّبع المُحكّم ما جاء به فقط ، ولا جردت سيوف الجهاد إلا من أجل ذلك ، والقيام به فعلاً (فتاوى شيخ محمد بن ابراهيم: 12/251)

(ഏകനായ അല്ലാഹുവിന്റെ ശരീഅത്തിനെ മാത്രം വിധികര്‍ത്താവാക്കുക എന്നത് അല്ലാഹുവിന് മാത്രമുള്ള ഇബാദത്തിന്റെ കൂടപ്പിറപ്പാണ്. രണ്ട് സാക്ഷ്യവാക്യങ്ങളുടെ ഉള്ളടക്കമാണ് അതെന്നെരിക്കെ ഇബാദത്തിനര്‍ഹന്‍ അല്ലാഹുമാത്രമായിരിക്കണം. പിന്‍പറ്റപ്പെടുന്നത് അവന്റെ ദൂതന്‍ മാത്രവും, വിധികല്‍പ്പിക്കപ്പെടുന്നത് അദ്ദേഹം എത്തിച്ചു തന്നത് കൊണ്ട് മാത്രവുമായിരിക്കണം. ഇപ്രകാരമായിരിക്കുമ്പോഴെ ഒരാളില്‍ നിന്ന് വാളുയര്‍ത്തപ്പെടുകയുള്ളു.(അയാള്‍ വിശ്വാസിയായി പരിഗണിക്കപ്പെടുകയുള്ളൂ).

ശൈഖ് മുഹമ്മദ് ബിന്‍ ജമീല്‍ സൈനു: മക്കയിലെ ദാറുല്‍ ഹദീസില്‍ ഖൈരിയîയിലെ അദ്ധ്യാപകനായ ശൈഖ് മുഹമ്മദ് ബിന്‍ ജമീല്‍ സൈനു തന്റെ منهاج الفرقة الناجية എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:

أنواع الشرك الأكبر:,,8) شرك الحاكمية : و هو الذي يصدر القوانين المخالفة للاسلام و يجيزها ، أو يرى عدم صلاحية حكم الاسلام ،,, ومن الشرك في العبادة شرك الحاكمية إذا اعتقد الحاكم أو المحكوم عدم صلاحية حكم الله ، أو أجاز الحكم بغيره,,, من مظاهر الشرك,, الحكم بغير ما أنزل الله ,,, يشمل الحكم في العبادات و المعاملات و العقائد و التشريع و السياسة و غيرها من أمور البشر. (منهاج الفرقة الناجية والطائفة المنصورة:6172)

(വന്‍ ശിര്‍ക്ക് പലതരമുണ്ട്... എട്ടാമത്തേത് ശിര്‍ക്കുല്‍ ഹാക്കിമിയîത്താണ്. ഇസ്ലാമിനെതിരായ നിയമങ്ങളുണ്ടാക്കി നടപ്പിലാക്കുക -ഇതാണാ ശിര്‍ക്ക്. ഇസ്ലാമിലെ വിധി അപര്യപ്തമാണെന്ന് കരുതുന്നതും ശിര്‍ക്ക് തന്നെ.... ശിര്‍ക്കുല്‍ ഹാക്കിമിയîത്ത് ഇബാദത്തിലുള്ള ശിര്‍ക്ക് തന്നെയാണ് -വിധി കല്‍പ്പിക്കുന്നവനും കല്‍പ്പിക്കപ്പെടുന്നവനും അല്ലാഹുവിന്റെ വിധി അപര്യാപ്തമാണെന്നോ അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കല്‍ അനുവദനീയമാണെന്നോ കരുതിയാല്‍.... അല്ലാഹു ഇറക്കിയതല്ലാത്തത് കൊണ്ട് വിധിക്കല്‍ ശിര്‍ക്കിന്റെ പ്രകടമായ കാര്യങ്ങളില്‍ പെട്ടതാണ്....അല്ലാഹുവിന്റെ ഹുക്മ് ഇബാദത്തുകളേയും ഇടപാടുകളേയും വിശ്വാസകാര്യങ്ങളേയും നിയമ-രാഷ്ട്രീയ കാര്യങ്ങളേയും ഇവക്ക് പുറമെ മനുഷ്യജീവിതത്തിലെ ഇതര കാര്യങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്.)

مسائل مهمة في العقيدة الاسلامية എന്ന ഗ്രന്ഥത്തില്‍, أنواع التوحيد എന്ന അദ്ധ്യായത്തില്‍ അദ്ദേഹം പറയുന്നു:

ചോദ്യം: തൌഹീദുര്‍റുബൂബിയîത്ത് എന്നാല്‍ എന്താണ്?. ഉത്തരം: അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അവനെ ഏകനാക്കുകയും അവനാണ് സ്രഷ്ടാവും അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ഉപകാരവും ഉപദ്രവും ചെയîുന്നവനും എന്നുമൊക്കെ അംഗീകരിക്കലാണ് തൌഹീദുര്‍റുബൂബിയîത്ത്. (തൌ ഹീദുര്‍റുബൂബിയîത്ത് മക്കാമുശ്രിക്കുകള്‍ അംഗീകരിച്ചിരുന്നു. പക്ഷെ അത് അവരെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചില്ല. കാരണം അവര്‍ തൌഹീദുല്‍ ഉലൂഹിയîത്തിനെ അംഗീകരിച്ചിരുന്നില്ല).

ചോദ്യം: തൌഹീദുല്‍ ഉലൂഹിയîത്ത് എന്ത്?. ഉത്തരം: പ്രാര്‍ഥന, ബലി, നേര്‍ച്ച, നിയമനിര്‍മാണം, നമസ്കാരം, ആഗ്രഹം, ഭയം, സഹായംതേടല്‍, ഭരമേല്‍പ്പിക്കല്‍ തുടങ്ങിയ ഇബാദത്തുകളില്‍ അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് ഉലൂഹിയîത്തിലുള്ള ഏകത്വം.

ചോദ്യം: റബ്ബിന്റെയും ഇലാഹിന്റെയും ഏകത്വത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നതെന്താണ്?. ഉത്തരം: ജനങ്ങള്‍ അവരുടെ റബ്ബിന്റെയും ഇലാഹിന്റെയും മഹത്വത്തെ അറിയുകയും അവരുടെ ജീവിത ചര്യകളില്‍ അവനെ അനുസരിക്കുകയും അവരുടെ ഹൃദയങ്ങളില്‍ വിശ്വാസത്തെ രൂഢമൂലമാക്കുകയും അല്ലാഹുവിന്റെ ഭൂമിയില്‍ വിധികല്‍പ്പിക്കുന്നതില്‍ അത് പ്രകടമാക്കുകയും ചെയ്യുക എന്നതാണ് റബ്ബിന്റെയും ഇലാഹിന്റെയും ഏകത്വത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.(പേജ്: 7,8)

منهاج الفرقة الناجية والطائفة المنصورةഎന്ന ഗ്രന്ഥത്തില്‍ ലാഇലാഹ ഇല്ലല്ലായുടെ അര്‍ഥം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു:

معنى لا إله إلا الله (لا معبود بحق إلا الله) فيها نفي الإلهية عن غير الله، وإثباتها لله وحده. لا إله إلا اللهأساس التوحيد و الإسلام، ومنهج كامل للحياة، يتحقق بتوجيه كل أنواع العبادة لله، وذلك إذا خضع المسلم لله، ودعاه وحده، واحتكم لشرعه دون غيره,,,, يجب على المسلمين أن يحكموا بالكتاب والسنة الصحيحة، ويتحاكموا إليها في كل شيء,,,, وعلى المسلمين أن يُلغوا القوانين الأجنبية من بلادهم كالقوانين الفرنسية والانجليزية وغيرهما مما يخالف حكم الاسلام وأن لا يلجؤوا إلى المحاكم التي تحكم بقوانين تخالف الاسلام وأن يتحكموا إلى الاسلام عند مَن يثـقون به من أهل العلم فذلك خير لهم، لأن الاسلام ينصفهم و يعدل بينهم و يوفر عليهم المال.

(ലാഇലാഹ ഇല്ലല്ലാഹുവിന്റെ അര്‍ഥം:(അല്ലാഹുവല്ലാതെ ഇബാദത്തിനര്‍ഹനായി മറ്റാരുമില്ല). ഇത് അല്ലാഹുവല്ലാത്തവരുടെ ദിവ്യത്വത്തിന്റെ നിഷേധവും അവനുമാത്രം അത് സ്ഥിരപ്പെടുത്തലുമുള്‍ക്കൊള്ളുന്നു. ലാഇലാഹ ഇല്ലല്ലാഹ് -തൌഹീദിന്റെയും ഇസ്ലാമിന്റെയും അടിത്തറയതാണ്. ഒരു സമ്പൂര്‍ണ ജീവിതപദ്ധതിയുമാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും അല്ലാഹുവിനാക്കുമ്പോഴാണത് സാക്ഷാല്‍കരിക്കപ്പെടുന്നത്. അഥവാ, മുസ്ലിമായ മനുഷ്യന്‍ അല്ലാഹുവിന് കീഴ്പ്പെടുക, അവനോട് മാത്രം പ്രാര്‍ഥിക്കുക, അവന്റെ ശരീഅത്തിലേക്ക് മാത്രം വിധിതേടിപ്പോവുക എന്നതാണത്.....ഖുര്‍ആനും സുന്നത്തുമനുസരിച്ച് വിധികല്‍പ്പിക്കല്‍ മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്. എല്ലാ കാര്യങ്ങളിലും അതിലേക്ക് മാത്രം വിധിതേടിപ്പോകലും. ഫ്രഞ്ച്, ബ്രിട്ടീഷ് നിയമവ്യവസ്ഥകളേയും, അതുപോലുള്ള ഇസ്ലാമിക വിരുദ്ധമായ മറ്റുവ്യവസ്ഥകളേയും അവരുടെ നാടുകളില്‍നിന്ന് നീക്കംചെയîലും ഇസ്ലാമിക വിരുദ്ധ നിയമങ്ങള്‍ കൊണ്ട് വിധികല്‍പ്പിക്കുന്ന കോടതികളെ ആശ്രയിക്കാതിരിക്കലും ഇസ്ലാമിക വിധികളിലേക്ക് വിധിതേടിപ്പോകലും അവരുടെ ബാധ്യതയാണ്. അതാണവര്‍ക്ക് ഗുണകരം. അതവര്‍ക്കിടയില്‍ നീതിയും സാമ്പത്തി കാഭിവൃദ്ധിയും ഉണ്ടാക്കുന്നു.)

ഡോ, അഹ്മദ് ബിന്‍ അബ്ദില്‍ കരീം നജീബ് അദ്ദേഹത്തിന്റെ التوحيد في الحاكمية എന്ന ലേഖനത്തില്‍ എഴുതുന്നു:

قلت: وإذا تقرر وجوب إفراد الله بالتحكيم وأن من الكفر الأكبر أن يُشرَكَ في حكمه أحدٌ من خلقه سواءً كان ملكاً أو رئيساً أو سلطاناً أو زعيماً أو مجلساً تشريعياً أو سلطةً مدنية أو عسكرية أو فرداً من العامة أو الخاصة أو غير ذلك ، وأن ذلك مما أجمعت عليه الأمة ، ولا يسوغ لأحد أن يخالف أو يجادل فيه (التوحيد في الحاكمية: ص:3)

(ഞാന്‍ പറയട്ടെ, വിധികല്‍പ്പിക്കുന്നതില്‍ അല്ലാഹുവിനെ ഏകനാക്കല്‍ നിര്‍ബന്ധമാണെന്ന കാര്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, അവന്റെ വിധികര്‍തൃത്വത്തില്‍ സൃഷ്ടികളില്‍ ആരെയെങ്കിലും പങ്കാളിയാക്കിയാല്‍ അത് വലിയ കുഫ്റായിത്തിരും. പങ്കാളിയാക്കുന്നത് രാജാവിനെയാകട്ടെ, അതല്ലെങ്കില്‍ നേതാവോ, നായകനോ, നിയമനിര്‍മാണ സഭയോ, സിവില്‍, സൈനിക കോടതികളോ, പ്രത്യേകക്കാരിലോ പൊതു സമൂഹത്തിലോ ഉള്ള വ്യക്തികളോ, മറ്റാരെയെങ്കിലുമോ ആകട്ടെ അത് കുഫ്റാണെന്ന കാര്യത്തില്‍ മുസ്ലിം ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു. തര്‍ക്കത്തിനോ ഭിന്നാഭിപ്രായത്തിനോ ഇതില്‍ പഴുതില്ല.)

ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ആലു അബ്ദുല്‍ ലത്വീഫ്: അദ്ദേഹത്തിന്റെ نواقض الايمان القولية والعملية എന്ന ഗ്രന്ഥത്തില്‍, തൌഹീദിന്റെയും ഈമാന്റെയും വ്യത്യസ്ത ഭാഗങ്ങളുമായി ഹാക്കിമിയîത്ത് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൂട്ടത്തില്‍, حاكميةന്റെ കാര്യത്തില്‍ അല്ലാഹുവിനെ ഏകനാക്കുക എന്നതിന്റെ ഗൌരവം താഴെ പറയുന്ന ഘടകങ്ങളിലൂടെ നമുക്ക് നിര്‍ണയിക്കാനാവും എന്ന് പറഞ്ഞുകൊണ്ട് ഒന്നാം നമ്പറില്‍ എഴുതിയതിങ്ങനെ:

1 منزلته (الحاكمية) من توحيد العبادة : إن الحكم بما أنزل الله تعالى وحده هو إفراد الله تعالى بالطاعة ، والطاعة نوع من أنواع العبادة بل إن العبادة هي الطاعة كما قال سعيد بن جبير, فلا تصرف إلا لله وحده لا شريك له ، قال تعالى :إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ (يوسف: من الآية40) وقال سبحانه: وَهُوَ اللَّهُ لا إِلَهَ إِلَّا هُوَ لَهُ الْحَمْدُ فِي الْأُولَى وَالْآخِرَةِ وَلَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ (القصص:70), فعبادة الله تعالى تقتضي إفراده عز وجل بالتحليل والتحريم ، حيث قال سبحانه اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهاً وَاحِداً لا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُون (التوبة:31) وتحقيق هذه الطاعة، وإفراد الله تعالى بالحكم والانقياد لشرعه، هو حقيقة الإسلام,

2 منزلته من التوحيد العلمي الخبري : الحكم بما أنزل الله تعالى من توحيد الربوبية ؛ لأنه تنفيذ لحكم الله الذي هو مقتضى ربوبيته، وكمال ملكه، وتصرفه، ولهذا سمّى الله تعالى المتبوعين في غير ما أنزل الله تعالى أرباباً لمتبعيهم ، فقال سبحانه: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهاً وَاحِداً لا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ: (التوبة:31) وكما يقول محمد رشيد رضا : في بيان معنى الشرك في الربوبية : وهو إسناد الخلق ، والتدبير إلى غير الله تعالى معه أو أن تؤخذ أحكام الدين في عبادة الله تعالى والتحليل والتحريم عن غيره ، أي غير كتابه ووحيه الذي بلغه عنه رسله.,,, يقول عبد الرحمن السعدي : فإن الربّ ، والإله ،هو الذي له الحكم القدري، والحكم الشرعي، والحكم الجزائي، وهو الذي يُؤلَّه ويُعبد وحده لا شريك له ، ويُطاع طاعة مطلقة ، فلا يعصى بحيث تكون الطاعات كلها تبعاً لطاعته, (قواعد الأحكام: 2/134) , إضافة إلى ذلك ، فإن ' الحَكَم ' من أسماء الله تعالى الحسنى، فقد قال صلى الله عليه وسلم : ' إنّ الله هو الحَكَم ، وإليه الحكم ' وقال تعالى: أَفَغَيْرَ اللَّهِ أَبْتَغِي حَكَماً (الأنعام: 114) وقال سبحانه: فَاصْبِرُوا حَتَّى يَحْكُمَ اللَّهُ بَيْنَنَا وَهُوَ خَيْرُ الْحَاكِمِينَ (لأعراف: 87) وقال عز وجل: أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ (التين:8) , وإنّ الإيمان بهذا الاسم يوجب التحاكم إلى شرع الله وحده لا شرك له ، كما قال تعالى: وَلا يُشْرِكُ فِي حُكْمِهِ أَحَداً (الكهف: 26) ,

3 منزلته من توحيد الاتباع : والمقصود بتوحيد الاتباع ، تحقيق المتابعة لرسول الله صلعم , فتوحيد الاتباع هو توحيد الرسول بالتحكيم ، والتسليم ، والانقياد ، والإذعان , وإذا كان الأمر كذلك ، فلا شك أن الحكم بما أنزل الله هو توحيد الاتباع .قال الله تعالى: فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنْفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً (النساء:65)

4 منزلته من الإيمان : يقول الله تعالى: يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ إلى قوله وَيُسَلِّمُوا تَسْلِيما (النساء:59 65 ) , من خلال هذه الآيات ندرك منزلة تحكيم شرع الله تعالى من الإيمان ، فلقد عدّ الشارع هذا التحكيم إيماناً ، كما قال تعالى: فَلا وَرَبِّكَ لا يُؤْمِنُونَ الخ (النساء:65),,, ويقول ابن تيمية : فكل من خرج عن سنة رسول الله ، صلى الله عليه وسلم وشريعته ، فقد أقسم الله بنفسه المقدسة ، أنه لا يؤمن حتى يرضى بحكم رسول الله صلى الله عليه وسلم في جميع ما شجر بينهم من أمور الدين أو الدنيا ، وحتى لا يبقى في قلوبهم حرج من حكمه ( الفتاوى: 28/471) (نواقض الايمان القولية والعملية. صفحة:296304)

(1, തൌഹീദുല്‍ ഇബാദത്തില്‍ (അഥവാ ഉലൂഹിയîത്തില്‍) ഹാക്കിമിയîത്തിന്റെ സ്ഥാനം: അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുകയെന്നാല്‍ അനുസരണത്തില്‍ അവനെ ഏകനാക്കലാണ്. അനുസരണം ഇബാദത്തിന്റെ ഇനങ്ങളില്‍ ഒന്നാണ്. എന്നല്ല, സഈദ്ബിന്‍ ജുബൈര്‍ പറഞ്ഞത് പോലെ ഇബാദത്ത് -അതുതന്നെയാണ് അനുസരണം.- അതിനാല്‍ ഏകനായ, പങ്കുകാരില്ലാത്ത അല്ലഹുവിലേക്കല്ലാതെ നീ തിരിയരുത്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'നിയമനിര്‍മാണം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. തനിക്കല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയîരുതെന്ന് അവന്‍ കല്‍പ്പിച്ചിരിക്കുന്നു. അതെത്രെ ചൊവ്വായ ദീന്‍'. 'അവനത്രെ അല്ലാഹു. അവനല്ലാതെ ഒരിലാഹുമില്ല. അവനാണ് സര്‍വസ്തുതിയും.-ഇഹത്തിലും പരത്തിലും. നിയമനിര്‍മാണാധികാരം അവന്നുള്ളതാണ്. അവനിലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്'. അതിനാല്‍ അല്ലാഹുവിനുള്ള ഇബാദത്ത് നിര്‍വഹിക്കപ്പെടുന്നത് ഹലാല്‍-ഹറാം തിരുമാനിക്കുന്നതില്‍ അവനെ ഏക നാക്കുന്നതിലൂടെയാണ്. അല്ലാഹു പറഞ്ഞത്പോലെ: 'അവര്‍ അവരുടെ പണ്ഡിത-പുരോഹിതന്മാരെ അല്ലാഹുവിനെ കൂടാതുള്ള റബ്ബുകളാക്കി. മര്‍യമിന്റെ മകന്‍ മസീഹിനേയും. ഏകനായ അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ഒരിലാഹുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം എത്ര പരിശുദ്ധനാണവന്‍'. ഈ അനുസരണത്തിന്റെ സാക്ഷാല്‍കാരവും നിയമ നിര്‍മാണത്തിനുള്ള അധികാരത്തില്‍ അവനെ ഏകനാക്കലും അവന്റെ നിയമത്തെ പിന്‍പറ്റലുമത്രെ ഇസ്ലാമിന്റെ യാഥാര്‍ത്ഥ്യം.

2, തൌഹീദുല്‍ ഇല്‍മി വല്‍ഖബരിയില്‍ (അഥവാ റുബൂബിയ്യത്തില്‍) ഹാക്കിമിയ്യത്തിന്റെ സ്ഥാനം: അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധിക്കല്‍ തൌഹീദുര്‍റുബൂബിയîത്തില്‍ പെട്ടതാണ്. അല്ലാഹുവിന്റെ വിധി നടപ്പാക്കല്‍ അവന്റെ റുബൂബിയ്യത്തിന്റെ തേട്ടവും ആധിപത്യത്തിന്റെയും നിയന്ത്രണത്തിന്റേയും പൂര്‍ണതയുമാണ്. അതുകൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചതല്ലാത്ത നിയമവ്യവസ്ഥകളെ പിന്തുടരുന്നവരെ പറ്റി അവര്‍ അതുണ്ടാക്കിയവരെ റബ്ബാക്കിയവരാണെന്ന് പറഞ്ഞത്. 'അവര്‍ അവരുടെ പണ്ഡിത-പുരോഹിതന്മാരേയും മര്‍യമിന്റെ മകന്‍ മസീഹിനേയും അല്ലാഹുവിന് പുറമെയുള്ള റബ്ബുകളാക്കി.(തൌബ: 31) റുബൂബിയ്യത്തിലെ ശിര്‍ക്കിനെ സംബന്ധിച്ച് വിശദീകരിക്കവെ റശീദ് റിളാ പറയുന്നു: സൃഷ്ടിപ്പും നിയന്ത്രണവും അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ക്കുകയോ അല്ലാഹുവിനുള്ള ഇബാദത്തിലെ ദീനീ നിയമങ്ങളും ഹലാല്‍-ഹറാമുകളും അല്ലാഹുവല്ലാത്തവരില്‍ നിന്ന്, വേദഗ്രന്ഥത്തിന്റേയോ ദിവ്യബോധനത്തിന്റേയോ പിന്‍ബലമില്ലാതെ സ്വീകരിക്കുകയോ ചെയîലാണത്.....അബ്ദുറഹ്മാന്‍ അസ്സഅ്ദി പറയുന്നു: റബ്ബും ഇലാഹും ആയവനാരോ അവന്നത്രെ പ്രപഞ്ചവുമായി ബന്ധപ്പെട്ടതും മതവുമായി ബന്ധപ്പെട്ടതും പ്രതിഫലവുമായി ബന്ധപ്പെട്ടതുമായ മുഴുവന്‍ നിയമനിര്‍മാണാധികാരവും. ആരാധിക്കപ്പെടേണ്ടവനും അടിമത്തം അര്‍പ്പിക്കപ്പെടേണ്ടവനും ഒരു പങ്കുകാരനുമില്ലാത്ത ഏകനായ അവന്‍ തന്നെ. സ്വതന്ത്രമായി അനുസരിക്കപ്പെടേണ്ടവനും അവന്‍ തന്നെ.- മറ്റുള്ള അനുസരണങ്ങള്‍ അവനുള്ള അനുസരണത്തിന് വിധേയമാണെങ്കില്‍ അവിടെ ധിക്കാരമരുത്. 'الحكم' എന്നത് അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്നാണെന്നത് ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: 'അല്ലാഹുവാണ് വിധികര്‍ത്താവ്. അവന്റേതാണ് വിധി'. അല്ലാഹു അരുളുന്നു: 'അല്ലാഹുവല്ലാത്ത മറ്റുവല്ലവരേയും ഞാന്‍ വിധികര്‍ത്താവായി തേടുകയോ' (അന്‍ആം:114), 'നിങ്ങള്‍ ക്ഷമ കൈകൊള്ളൂക. അല്ലാഹു നമുക്കിടയില്‍ തിര്‍പ്പ് കല്‍പ്പിക്കുന്നത് വരെ' (അഅ്റാഫ്:87), 'വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവല്ലയോ അല്ലാഹു'(അത്തീന്‍:8). ഈ നാമത്തിലുള്ള വിശ്വാസം യാതൊരു പങ്കുകാരുമില്ലാത്ത, ഏകനായ അല്ലാഹു വിന്റെ നിയമത്തിലേക്ക് വിധിതേടിപ്പോകല്‍ നിര്‍ബന്ധമാക്കുന്നുണ്ട്. അല്ലാഹു പറഞ്ഞിട്ടുള്ളത് പോലെ: 'അവന്‍ തന്റെ ആധിപത്യത്തില്‍ ആരേയും പങ്കാളിയാക്കുന്നില്ല'(അല്‍ കഹ്ഫ്:27)

3) തൌഹീദുല്‍ ഇത്തിബാഇില്‍ (അഥവാ പ്രവാചകനെ പിന്തുടരുന്നതില്‍) ഹാക്കിമിയîത്തിന്റെ സ്ഥാനം: തൌഹീദുല്‍ ഇത്തിബാഅ് കൊണ്ടുദ്ദേശ്യം വിധികല്‍പ്പിക്കുന്നതിലും അനുസരിക്കുന്നതിലും പിന്തുടരുന്നതിലും റസൂലിനെ ഏകനാക്കലാണ്. വസ്തുതയിതാണെങ്കില്‍ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് വിധിക്കുകയെന്നാല്‍ അത് തൌഹീദുല്‍ ഇത്തിബാഅ് ആണെന്നതില്‍ സംശയമില്ല. അല്ലാഹു പറഞ്ഞല്ലോ: അല്ല, നിന്റെ റബ്ബിനെ തന്നെയാണ് സത്യം. തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രവാചകരെ, താങ്കളെയവര്‍ വിധികര്‍ത്താവാക്കുകയും എന്നിട്ട്, താങ്കളെടുക്കുന്ന തീരുമാനത്തില്‍ യാതൊരു മന:പ്രയാസവും ഇല്ലാതിരിക്കുകയും സശിരകമ്പം സമ്മതിക്കുകയും ചെയîുന്നത് വരെ(അന്നിസാഅ്:65)

4) ഈമാനില്‍ ഹാക്കിമിയîത്തിന്റെ സ്ഥാനം: അല്ലാഹു പറയുന്നു: വിശ്വസിച്ചവരെ അല്ലാഹുവിനേയും റസൂലിനേയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളേയും അനുസരിക്കുക...(അന്നിസാഅ്:65-69) ഈമാനില്‍, അല്ലാഹുവിന്റെ ശറഇനെ വിധികര്‍ത്താവക്കുന്നതിന്റെ സ്ഥാനമെന്താണെന്ന് ഈ ആയത്തുകളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ശറഇനെ വിധികര്‍ത്താവാക്കുന്നത് ഈമാനായിട്ടാണ് അല്ലാഹു എണ്ണിയിരിക്കുന്നത്.فلا وربك لا يؤمنون എന്ന ആയത്തില്‍ അതാണല്ലാഹു പറഞ്ഞത്. ഇബ്നു തൈമിയ്യ പറയുന്നു: റസൂലിന്റെ സുന്നത്തില്‍ നിന്നും ശരീഅത്തില്‍ നിന്നും പുറത്തുപോയവരാരോ, അവരൊക്കെയും തങ്ങള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളില്‍- അത് ദീനീകാര്യമാകട്ടെ, ദുന്‍യാകാര്യമാകട്ടെ-റസൂലിന്റെ വിധിതീര്‍പ്പില്‍ തൃപ്തരാവുകയും ആ വിധിയില്‍ യാതൊരു മന:പ്രയാസവും തോന്നാതിരിക്കുകയും ചെയ്യുവോളം വിശ്വാസികളാകില്ല എന്നതിന് അല്ലാഹു അവനെതന്നെ പിടിച്ച് സത്യം ചെയ്തിരിക്കുകയാണിവിടെ.)

ശൈഖ് ഹമൂദ് ബിന്‍ മുഹമ്മദ് അല്ലാഹിം: അദ്ദേഹത്തിന്റെ معنى لااله الا الله (ലാഇലാഹ ഇല്ലല്ലാ ഹുവിന്റെ അര്‍ഥം) എന്ന ഗ്രന്ഥത്തില്‍ പറയുന്നു ഇബാദത്തിനര്‍ഹന്‍ അവന്‍ മാത്രമായിരിക്കുക എന്നതില്‍നിന്നുല്‍ഭൂതമാകുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കുക: വ്യവസ്ഥിതികളും നിയമങ്ങളും നിര്‍മിക്കാനുള്ള അവകാശം. സൃഷ്ടികളുടെ നിയമദാതാവ് അല്ലാഹുവാണ്. അന്യര്‍ക്കോ തനിക്കോ വേണ്ടി സ്വന്തം നിലക്ക് ഒരു വ്യവസ്ഥിതിയുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല.....സമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം സ്വയംകൃതമായി പെരുമാറ്റ ചട്ടവും വ്യവസ്ഥകളും നിര്‍മിക്കാനോ ഒരു കാര്യം നിഷിദ്ധമോ അനുവദനീയമോ ആക്കാനോ അവകാശമില്ല. നിയമ ലംഘകര്‍ക്കും കുറ്റവാളികള്‍ക്കും അര്‍ഹമായ ശിക്ഷയും പ്രതിക്രിയാ നടപടികളും സ്വയം ചമച്ചുണ്ടാക്കാനും പാടില്ല. അതിനാല്‍ വിധിവിലക്കുകളുടെ ഈ അധികാരം ആരെങ്കിലും അവകാശപ്പെടുകയാണെങ്കില്‍ അവന്‍ സ്വയം ദൈവമായി ചമയുകയാണ്. അത്തരക്കാര്‍ക്ക് വിധേയത്വമര്‍പ്പിച്ച് ജിവിക്കുന്നവര്‍ അല്ലാഹുവിനുപുറമെ ദൈവങ്ങളെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്: സലഫീ വിശ്വാസമനുസരിച്ചുള്ള തൌഹീദിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വിശദീകരിക്കവെ മൂന്നാമത്തേതായി അദ്ദേഹം എഴുതുന്നു: ജീവിത വ്യവഹാരങ്ങളില്‍ എങ്ങനെ വര്‍ത്തിക്കണം എന്നത് സംബന്ധിച്ച് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലെന്ന വിശ്വാസം. അല്ലാഹു പറഞ്ഞു: والله يحكم لامعقب لحكمه(അല്ലാഹു തീര്‍പ്പ് കല്‍പ്പിക്കുന്നു അവന്റെ തീര്‍പ്പിനെ പിന്നാക്കംവെപ്പിക്കുന്ന ഒരാളുമില്ല), ان الحكم الا لله(വിധികല്‍പ്പിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെയില്ല) അപ്പോള്‍ നിയമനിര്‍മാണം അല്ലാഹുവിന്റെ അധികാരത്തില്‍ പെട്ടതാണ്. അല്ലാഹു ഹലാലാക്കിയിട്ടുള്ളതാണ് ഹലാല്‍. ഹറാം അല്ലാഹു ഹറാമാക്കിയത് മാത്രം. മതമാതൃകകളും ജീവിത രീതികളും അല്ലാഹു നിയമമാക്കിയത് മാത്രമാണ്. അല്ലാഹു ഹലാലാക്കിയത് ഹറാമാക്കിക്കൊണ്ടും അവന്‍ ഹറാമാക്കിയത് ഹലാലാക്കിക്കൊണ്ടും ഭരണാധികാരികളും രാജാക്കന്മാരും നേതാക്കളുമെല്ലാം അല്ലാഹുവിന്റെ ശരീഅത്തിനുനേരെ നടത്തുന്ന അധിക്രമങ്ങള്‍ തൌഹീദിന്റെ അതിര്‍ലംഘനവും അല്ലാഹുവിനോട് പങ്കുചേര്‍ക്കലും അവന്റെ അധികാരാവകാശങ്ങളെ ചോദ്യം ചെയîലുമാണ്.

'ഇന്നത്തെ ഭൂരിപക്ഷം ഭരണാധികാരികളും അല്ലാഹുവിന്റെ ഈ അവകാശം കൈയîടക്കിവെച്ചിട്ടുള്ള വരത്രെ. അല്ലാഹു ഹലാലാക്കിയത് അവര്‍ ഹറാമാക്കിയിരിക്കുന്നു. അവന്‍ ഹറാമാക്കിയത് ഹലാലാക്കുക യും ചെയ്തിരിക്കുന്നു. അവര്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ നിയമങ്ങള്‍ കാലോചിതമല്ലെന്നാണവരുടെ ജല്‍പനം. നീതിയും സമത്വവും സ്വാതന്ത്യ്രവും സാക്ഷാല്‍കരിക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ അപര്യാപ്തമാണെന്നവര്‍ വാദിക്കുന്നു. പ്രതാപവും മേല്‍കോയ്മയും ലഭ്യമാക്കാന്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ ഉതകുകയില്ലെന്നവര്‍ പറയുന്നു. ഇത്തരം അക്രമികള്‍ക്ക് ഈമാനുണ്ടെന്ന് സമ്മതിക്കുന്നത് ഈമാന്ന് നേരെയുള്ള കൈയേറ്റവും അല്ലാഹുവിലുള്ള അവിശ്വാസവുമാണ്. അല്ലാഹുവിന്റെ നിയമങ്ങളെ എതിര്‍ത്തുകൊണ്ട് തങ്ങളുടെ മേല്‍ക്കോയ്മയെ സ്ഥാപിച്ച് സ്വയം നിര്‍മിച്ച നിയമങ്ങളാണ് ഇന്ന് ഭൂരിപക്ഷം ജനങ്ങളും അനുസരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിതാപകരം തന്നെ. അതോടൊപ്പം നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും തങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞ് നടക്കുകയും ചെയîുന്നു അവര്‍....അല്ലാഹുവിന്റെ വിശേഷണങ്ങളിലും നാമങ്ങളിലും നടത്തപ്പെടുന്ന ദുര്‍വ്യാഖ്യാനങ്ങള്‍ ചിലത് ശിര്‍ക്കും കുഫ്റുമായിപ്പോകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വിധി ഒരാള്‍ നടപ്പിലാക്കിയാല്‍ അവന്‍ കാഫിറായിപ്പോകുമെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തന്നവകാശമുണ്ടെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ.....

സലഫി പ്രസ്ഥാനത്തിന്റെ വൈജ്ഞാനിക മൂലകങ്ങള്‍ സ്ഥിതിചെയîുന്ന പ്രാഥമിക ഘടകങ്ങളെത്രെ മേല്‍ പ്രസ്ഥാവിച്ച മൂന്ന് തത്വങ്ങള്‍. തൌഹീദിന്റെ മൂന്ന് നിബന്ധനകളാണിവ. അവയിലൊന്നിന് ഇടിവ് പറ്റിയാല്‍ തൌഹീദിന്റെ അടിത്തറക്ക് ഇടിവ് പറ്റിയത് തന്നെ.... സലഫി പ്രസ്ഥാനം തൌഹീദ് പ്രസ്ഥാനമാണ്. സലഫി പ്രസ്ഥാനവും ഇസ്ലാമുമായി ബന്ധപ്പെട്ട ഇതര പരിഷ്ക്കരണ പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസവും ഇപ്പറഞ്ഞതില്‍ തന്നെയാണ്. അവയില്‍ പലതിന്റെയും വിചാര വീഥിയുടെ അരികില്‍പോലും ഈ തത്വങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അതുകൊണ്ടാണ് അവരില്‍ പലരേയും കേവലം കര്‍മപരമായ കാര്യങ്ങളിലും ശാഖാപരമായ തര്‍ക്കങ്ങളിലും പെട്ട് ആയുസ്സ് തുലക്കുന്നതായി നാം കാണുന്നത്. അത്തരക്കാരുടെ അടുക്കല്‍ ശിര്‍ക്കെന്ന് വെച്ചാല്‍ യേശുക്രിസ്തുവിനേയും വിഗ്രഹങ്ങളേയും ആരാധിക്കല്‍ മാത്രമാണ്. നാമിവിടെ വിവരിച്ച കാര്യങ്ങളൊന്നും അവര്‍ക്ക് നിഷിദ്ധങ്ങളല്ല. എന്നുമാത്രമല്ല, അവ പുണ്യകര്‍മങ്ങളായാണ് അവര്‍ പരിഗണിക്കുന്നത്. അവയിലേര്‍പ്പെട്ടിരിക്കുന്നവരെ അവര്‍ അനുകൂലിക്കുകയും ചെയîുന്നു. ഇനി എതിര്‍പ്പുണ്ടെങ്കില്‍ തന്നെ നിസ്സാരമായ ബിദ്അത്തുകളോടുള്ളത് പോലുള്ള എതിര്‍പ്പ് മാത്രവും. തൌഹീദിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് നാം വിവരിച്ചത്. അവ ശ്രദ്ധിക്കപെടാതെ പോയാല്‍ വിശ്വാസവും ഇസ്ലാമുമെല്ലാം കളങ്കപങ്കിലമായതുതന്നെ.(അല്‍മനാര്‍ മാസിക: 1988 സെപ്തംബര്‍, പേജ്: 12-20)

കുവൈത്തിലെ 'അല്‍ അന്‍ബാഅ്' ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:

ചോദ്യം: ഹാക്കിമിയîത്ത് തൌഹീദിന്റെ ഭാഗമാണോ?. ഉത്തരം: തീര്‍ച്ചയായും. നിയമനിര്‍മാണാധികാരം തൌഹീദിന്റെ ഭാഗമത്രെ. അല്ലാഹുവിന്റെ അവകാശമാണത്. കാരണം അവനാണ് ഭരണകര്‍ത്താവ്. 'ശാസനാധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുതെന്ന് അവന്‍ കല്‍പ്പിച്ചിരിക്കുന്നു.'(യൂസുഫ്:40). ഉലൂഹിയ്യത്തിലേയും ഇബാദത്തിലേയും തൌഹിദ് ശാസനാധികാരത്തിന്റെ തൌഹീദില്‍ പെടുന്നു എന്ന കാര്യത്തില്‍ സംശയമില്ല..... സര്‍വലോക രക്ഷിതാവായ അല്ലാഹുവാണ് ജനങ്ങളുടെ ഉടമയും അവരുടെ വിധികര്‍ത്താവും. പ്രാപഞ്ചികാധികാരവും വിധിനിര്‍ണയാവകാശവും കൈകാര്യകര്‍തൃത്വാവകാശവും അവന്നാണ്. ജനങ്ങള്‍ക്ക് മാര്‍ഗം നിര്‍ണയിക്കുകയും നിയമം നിര്‍മിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണവന്‍... ശാസനാധികാരത്തിലെ തൌഹീദ് റുബൂബിയ്യത്തിലേയും ഉലൂഹിയîത്തിലേയും സ്വിഫാത്തിലേയും തൌഹീദിന്റെ ഭാഗം തന്നെയാണ്. എന്നല്ല, അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കുക, നിരോധനങ്ങള്‍ ഉപേക്ഷിക്കുക, അവന്നുമാത്രം വഴങ്ങുക എന്നത് ദീനിന്റെ മൊത്തം ലക്ഷ്യമത്രെ. (ഉദ്ധരണം: സലഫിസത്തിന്റെ സമീപനങ്ങള്‍, ഐ.പി.എച്ച്: പേജ്: 22,23)

അദ്ദേഹം തുടര്‍ന്നെഴുതുന്നു:لا يكون الانسان مؤمنا بالله حقا الا من اعتقد أن الله حاكم وإن له وحده الحكم في كل شيئ ،،،، فالشرك في الحكم كالشرك في العبادة سواء بسواء (الأنباء) (അല്ലാഹുവാണ് വിധികര്‍ത്താവെന്നും സകല കാര്യത്തിലും വിധികല്‍പിക്കാനുള്ള അധികാരം അവനുമാത്രമാണെന്നും വിശ്വസിക്കുന്നതുവരെ ഒരാളും യഥാര്‍ഥ വിശ്വാസിയാകുന്നില്ല... വിധികര്‍തൃത്വത്തിലെ ശിര്‍ക്ക് ആരാധനയിലെ ശിര്‍ക്കുപോലെത്തന്നെയാണ്. രണ്ടും സമാസമമാണ്.)

അല്ലാഹുവിന്റെ ആധിപത്യത്തെ പ്രാപഞ്ചികാധിപത്യത്തില്‍ ഒതുക്കുകയും അത് മനുഷ്യന്‍ ഭൂമിയില്‍ കൈയ്യാളേണ്ട ഭരണാധികാരത്തിന് ബാധകമല്ലെന്ന് പറയുകയും നിയമത്തെ മതനിയമമെന്നും ഭൌതിക നിയമമെന്നും വേര്‍തിരിച്ച് അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരത്തെ മതത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയെ കുറിച്ച് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ് പ്രതികരിക്കുന്നു: കുഫ്റാണത്. അല്ലാഹുവിന്റെ അധികാരത്തില്‍ നിന്ന് ഏതെങ്കിലുമൊരു കാര്യം ഒഴിച്ചുനിര്‍ത്തുന്നവന്‍ കാഫിറാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അധികാരം അല്ലാഹുവിന് തന്നെയാണ്. അവന്നാണ്, ഏതാണ് അനുവദനീയം, ഏതാണ് നിഷിദ്ധം എന്ന് തീരുമാനിക്കാനുള്ള അധികാരമുള്ളത്. നമുക്കതിനുള്ള അവകാശമില്ല... നിയമനിര്‍മാണാധികാരം എന്നത് തൌഹീദിലെ ഒരടിസ്ഥാന കാര്യമാണ്. അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ് എന്ന് വിശ്വസിക്കുന്നത് പോലെതന്നെ അവനാണ് ഭരണകര്‍ത്താവ് എന്നും വിശ്വസിക്കണം. എല്ലാ അധികാരവും അവന്നാണ്. പ്രാപഞ്ചിക നിയമങ്ങള്‍ അവന്റേതാണ് എന്നത് പോലെ ദുന്‍യാവിലും നിയമ നിര്‍മാണാധികാരം അവനുതന്നെ.

ദീനിനേയും ദുന്‍യാവിനേയും പരസ്പരം വിഭജിക്കുന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നു: അതെ, അവര്‍ പറയുന്നത് ഞങ്ങളുടെ നമസ്കാരത്തിന്റെയും നോമ്പിന്റെയും സകാത്തിന്റെയും ഹജ്ജിന്റെയും കാര്യത്തില്‍ അല്ലാഹുവിന് വിധികല്‍പ്പിക്കാം, എന്നാല്‍ ഞങ്ങളുടെ മറ്റു കാര്യങ്ങളില്‍ വിധികല്‍പ്പിക്കാന്‍ അല്ലാഹുവിനവകാശമില്ല എന്നാണ്. ഞങ്ങളൂടെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ഇടപാടുകളില്‍ ഞങ്ങള്‍ തന്നെ തീരുമാനമെടുത്തുകൊള്ളാം എന്നാണവരുടെ നിലപാട്.

'നിങ്ങള്‍ക്കാണ് നിങ്ങളുടെ ദുന്‍യാവിന്റെ കാര്യങ്ങള്‍ ഏറ്റവുമറിയുക' എന്ന പ്രവാചക വചനല്ലോ അവരുടെ തെളിവ്. അതിനെ കുറിച്ച് എന്തുപറയുന്നു എന്നന്വേഷിച്ചപ്പോള്‍ ശൈഖിന്റെ പ്രതികരണം: ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട ഒരു ഹദീസാണത്. വെറും ഒരു കാര്‍ഷിക കാര്യം. റസൂല്‍ കാര്‍ഷിക വിദഗ്ദനല്ലാത്തതുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് മാത്രം. കൃഷിയുടെ സാങ്കേതിക വശത്തെ കുറിച്ച് മാത്രമാണ് ആ ഹദീസ്. ഏത് വിത്ത് ഏത് കാലത്ത് നടണം തുടങ്ങിയ കാര്യങ്ങള്‍ റസൂല്‍ പറയില്ല. ഖുത്ബക്ക് വേണ്ടി മിമ്പറുണ്ടാക്കാന്‍ നബി(സ്വ) ആശാരിയെ ഏല്‍പ്പിച്ചില്ലേ?. കാരണം അത് ആശാരിക്കാണറിയുക (സലഫിസത്തിന്റെ സമീപനങ്ങള്‍: പേജ്:25,26. പ്രസാധനം: സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അനാലിസിസ്(ലജ്ന)

الحد الفاصل بين الإيمان والكفر എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു: മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം തന്നെ അല്ലാഹു അവതരിപ്പിച്ച ശരീഅത്ത് അംഗീകരിച്ച് ജീവിക്കുക എന്നതാണ്. അപ്പോള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയെന്നതിന്റെ താല്‍പര്യം അവന്റെ വിധിവിലക്കുകള്‍ അംഗീകരിച്ച് നടപ്പിലാക്കുക എന്നതാണ്. ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം നിരുപാധികമായി അനുസരിക്കപ്പെടേണ്ടവന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല, ജനങ്ങള്‍ക്ക് അവരുടെ ജിവിതകാര്യങ്ങളില്‍ നിയമം നിര്‍മിച്ചുകൊടുക്കുന്നവനായും അവനല്ലാതെ മറ്റാരുമില്ല എന്നായിരിക്കെ ഞാന്‍ പറയട്ടെ, തീര്‍ച്ചയായും ഈമാന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ അല്ലാഹുവിന്റെ കല്‍പനക്കതീതമായി നിലകൊള്ളുകയോ അവന്റെ കല്‍പനയില്‍ നിന്ന് മാറിനില്‍ക്കുകയോ അവന്റെ ശരീഅത്തിനെ ദുര്‍ബലപ്പെടുത്തി അതല്ലാത്തതുകൊണ്ട് വിധിക്കുക യോ ചെയ്യുകവഴി മനുഷ്യന്റെ ഈമാന്‍ ഉടഞ്ഞുതകര്‍ന്നുപോവുകതന്നെ ചെയ്യുന്നു.ومن لم يحكم بما أنزل الله فأولئك هم الكافرون (ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കുന്നില്ലയോ അവരത്രെ സത്യനിഷേധികള്‍). (അല്‍ര്‍ഹദ്ദുല്‍ ഫാസ്വിലു ബൈനല്‍ ഈമാനി വല്‍ കുഫ്രി. പേജ്: 58)

രാഷ്ട്രീയത്തിന് അഥവാ, മനുഷ്യരുടെ മേല്‍ നിയമം നിര്‍മിക്കാനുള്ള പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിന് തൌഹീദുമായുള്ള ബന്ധമെന്താണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാകുമല്ലോ. മാന്യ മുജാഹിദ് സുഹൃത്തെ, തൌഹീദില്‍ പിഴച്ചതും ഹാക്കിമിയîത്തിന്റെ വിവക്ഷയറിയാത്തതും ഈ പണ്ഡിതന്മാര്‍ക്കോ അതോ മുജാഹിദ് മൌലവിമാര്‍ക്കോ?. മേലുദ്ധരിച്ച പണ്ഡിതോദ്ധരണികളുടെ അടിസ്ഥാനത്തില്‍ മുജാഹിദുകളും സലഫികളും ഹാക്കിമിയ്യത്തിന്റെ കാര്യത്തില്‍ ഒരേ വീക്ഷണക്കാരാണെന്ന് ന്യായീകരിക്കാനാണ് ശ്രമമെങ്കില്‍ ഒന്നു ചോദിച്ചോട്ടെ, മേലുദ്ധരിക്കപ്പെട്ട പണ്ഡിതന്മാരില്‍ ഏതാണ്ടെല്ലാവരും ഹാക്കിമിയîത്തിലുള്ള ശിര്‍ക്കിനെ കുറിച്ച് അഥവാ അനുസരണ ശിര്‍ക്കിനെ കുറിച്ച് വാചാലമായത് നാം കണ്ടല്ലോ. ഇബാദത്തിന് അനുസരണം എന്നര്‍ഥമുണ്ടെങ്കിലാണല്ലോ അത് അല്ലാഹുവല്ലാത്തവര്‍ക്കാകുമ്പോള്‍ ശിര്‍ക്ക് സംഭവിക്കുന്നത്. എന്നാല്‍ ഇബാദത്തിന് അങ്ങനെയൊരര്‍ഥം തന്നെയില്ലെന്ന് വാദിക്കുന്ന മുജാഹിദുകളുടെ വീക്ഷണത്തില്‍ അനുസരണ ശിര്‍ക്ക് എന്ന ഒന്നുണ്ടോ?. ഒരു കാര്യം ഇബാദത്താകണമെങ്കില്‍ അതില്‍ പ്രാര്‍ഥനാ / ആരാധനാ ഭാവം, അഥവാ അഭൌതികത ഉണ്ടാവണമെന്നും, രാഷ്ട്രിയത്തില്‍ ആര് എന്തു നിയമമുണ്ടാക്കിയാലും അവിടെ അങ്ങനെയൊന്നില്ലാത്തതിനാല്‍ ശിര്‍ക്ക് സംഭവിക്കില്ലെന്നുമല്ലേ നിങ്ങളുടെ നേതാക്കന്മാര്‍ പഠിപ്പിച്ചിരിക്കുന്നത്?. സലഫി പണ്ഡിതന്മാര്‍ പഠിപ്പിച്ചതാകട്ടെ, നേരെ മറിച്ചും!. അഥവാ, അഭൌതിക വിശ്വാസം ഉണ്ടായാലും ഇല്ലെങ്കിലും ഒരാളെ നിരുപാധികം അനുസരിച്ചാല്‍ അത് ശിര്‍ക്കാണെന്ന്!. തൌഹീദിന്റെ വിഷയത്തില്‍ പോലും ഭിന്ന ചേരികളില്‍ നിലകൊണ്ടതിന് ശേഷം 'ഞങ്ങള്‍ സലഫി ആശയക്കാരാണെ'ന്ന് അവകാശപ്പെടാന്‍ മുജാഹിദുകള്‍ക്ക് എന്തുണ്ട് ന്യായം?.

No comments:

Post a Comment