അധ്യായം 6 മതേതര - ജനാധിപത്യ വ്യവസ്ഥ: ജമാഅത്ത് നിലപാടും മുജാഹിദ് വിമര്‍ശനത്തിലെ അനിസ്ലാമികതയും




അധ്യായം  6


മതേതര - ജനാധിപത്യ വ്യവസ്ഥ: ജമാഅത്ത് നിലപാടും 

മുജാഹിദ് വിമര്‍ശനത്തിലെ അനിസ്ലാമികതയും


ആധുനിക കാലഘട്ടത്തില്‍ രൂപം കൊണ്ടതും ദൈവ വിരുദ്ധവുംഇസ്ലാമിക വിരുദ്ധവുമായ അടിത്തറകളില്‍ നിലനില്‍ക്കുന്നതുമായ 'ഇസ'ങ്ങളാണ് മതേതരത്വവും ജനാധിപത്യവും. അതുകൊണ്ടുതന്നെ അവയോടുള്ള സമീപന രീതി എന്തായിരിക്കണമെന്ന് മനസ്സിലാക്കിയിരിക്കേണ്ടത് തൌഹീദില്‍ അടിയുറച്ചു വിശ്വസിക്കുന്ന മുസല്‍മാന് അനിവാര്യമാണ്. എന്നാല്‍ അവയെയെല്ലാം രാഷ്ട്രീയ വിഷയമെന്ന നിലക്ക് ഭൌതിക കാര്യമായി തള്ളിക്കളയുകയാണ് നമ്മുടെ മത സംഘടനകള്‍ ചെയîാറുള്ളത്. എന്നല്ല, ഇസ് ലാമിന്റെ ആദര്‍ശാടിത്തറയില്‍ നിന്ന് കൊണ്ട് അത്തരം പ്രത്യയശാസ്ത്രങ്ങളെ നിശിതമായി നിരൂപണം ചെയ്ത ജമാഅത്തെ ഇസ്ലാമിക്കെതിരെ അക്കാരണത്താല്‍ തന്നെ കുഫ്ര്‍ ഫത്വകളിറക്കാനും കേരളത്തിലെ മുജാഹിദുകള്‍ തയ്യാറായതായി കാണാം.

'ജമാഅത്തെ ഇസ്ലാമിയും ഇസ്ലാഹീ പ്രസ്ഥാനവും വിയോജിപ്പിന്റെ അടിസ്ഥാനങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ എം.ഐ മുഹമ്മദലി സുല്ലമി എഴുതുന്നു: 'ഇന്ത്യന്‍ ഭരണഘടന ജനാധിപത്യത്തിലധിഷ്ഠിതമാണ്. ഹാക്കിമിയîത്തിന് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും നല്‍കുന്ന വ്യാഖ്യാന പ്രകാരം ജനാധിപത്യം തൌഹീദിനെതിരും അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കുചേര്‍ക്കലുമാണ്. എന്നാല്‍ മറ്റു മുസ് ലിം സംഘടനകളും പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വാദം നിരാകരിക്കുകയാണ് ചെയ്യുന്നത്’ (പേജ്: 85)

1992 നവംബര്‍ മാസത്തിലെ സല്‍സബീല്‍ സ്പെഷ്യലില്‍ 'തീവ്രവാദം ചരിത്രവീഥിയില്‍' എന്ന ലേഖനത്തില്‍ അബൂസമീര്‍, മതേതര-ജനാധിപത്യത്തെ കുറിച്ചുള്ള മൌദൂദി സാഹിബിന്റെ വിശദീകരണത്തെ ഇസ്ലാമിക വിരുദ്ധമെന്ന് ചിത്രീകരിച്ചുകൊണ്ട് എഴുതുന്നതു കാണുക: 'ഈ ജനാധിപത്യ വ്യവസ് ഥിതിയില്‍ നമസ്കരിച്ചും നോമ്പുനോറ്റും ഹജ്ജ് ചെയ്തും ജീവിച്ചിട്ട് എന്തുകാര്യം?. വെറും പാഴ്വേല!. കാ രണം ജനാധിപത്യം മുസ്ലിംകളുടെ ഈമാനിന് കടകവിരുദ്ധമാണെന്ന് മൌദൂദി അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നു'(പേജ്:212)

സുഊദിയിലെ യാമ്പൂ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പുറത്തിറക്കിയ 'ജമാഅത്തെ ഇസ്ലാമി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു' എന്ന ലഘുലേഖയില്‍ ഇപ്രകാരം കാണാം: 'ജമാഅത്തെ ഇസ്ലാമിയാകട്ടെ ജനാധിപത്യത്തെ ത്വാഗൂത്തായി കണ്ട് അതിനെതിരെ പോരാടുവാന്‍ മുസ്ലിംകളെ ഉപദേശിക്കുന്ന പണിയാണ് ഏറ്റെടുത്തത്. സ്വാതന്ത്യ്രം ലഭിച്ചതിന് ശേഷവും ജനാധിപത്യത്തോടുള്ള അരിശത്തിന് ജമാഅത്ത് സാഹിത്യങ്ങളില്‍ യാതൊരു ഗ്ലാനിയും സംഭവിച്ചിട്ടില്ല. സ്വാതന്ത്യ്രം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം പ്രബോധനം എഴുതി: സാമ്രാജ്യത്വമാകുന്ന ദൈവത്തെ നീക്കം ചെയ്ത് പ്രജായത്തമാകുന്ന ദൈവത്തെ ഗവണ്‍മെന്റാകുന്ന വിഗ്രഹാലയത്തില്‍ പ്രതിഷ്ഠിക്കുന്നതുകൊണ്ട് ഒരു മുസ്ലിമിന്റെയടുക്കല്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ലാത്ത പോയി മനാത്ത വന്നു എന്നുമാത്രം. ഒരു വ്യാജ ദൈവത്തിന്റെ സ്ഥാനം മറ്റൊരു വ്യാജ ദൈവം കൈക്കലാക്കി' (പ്രബോധനം:1950 മെയ്:15), 'ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്.'(മൌലാനാ മൌദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം, പുറം:35). ഏകാധിപത്യത്തേക്കാള്‍ വലിയ ശിര്‍ക്കാണ് ജനാധിപത്യമെന്നാണ് ജമാഅത്ത് സൈദ്ധാന്തികന്മാര്‍ വാദിച്ചത്... ജനാധിപത്യം വലിയ ശിര്‍ക്കാകുമ്പോള്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കുന്നവര്‍ വലിയ മുശ്രിക്കുകളായിത്തീരുന്നു. ജമാഅത്ത് പ്രവര്‍ത്തകരും തഥൈവ. ജമാഅത്തുകാരും മറ്റു മുസ്ലിംകളും തമ്മിലുള്ള വ്യത്യാസം? ...ജനാധിപത്യ വ്യവസ്ഥക്ക് കീഴിലുള്ള ഭരണക്രമത്തില്‍ പങ്കാളിയാകുന്നത് മാത്രമല്ല, പ്രസ്തുത വ്യവസ്ഥയുടെ കീഴില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് പോലും നിഷിദ്ധമാണെന്നായിരുന്നു ജമാഅത്ത് പ്രചരിപ്പിച്ചിരുന്നത്. ഒരു വ്യക്തിക്ക് വോട്ടുചെയ്യുകയെന്നാല്‍ അയാള്‍ പ്രതിനിധീകരിക്കുന്ന സംഘടനക്ക് ബൈഅത്ത് ചെ യ്യുകയാണെ ന്നും പ്രസ്തുത സംഘടനകള്‍ ജനാധിപത്യം മതേതരത്വം തുടങ്ങിയ അനിസ്ലാമിക തത്വങ്ങള്‍(?.) അംഗീകരിക്കുന്നവയാകയാല്‍ വോട്ട് ചെയ്യുന്നത് അനുവദനീയമല്ലെന്നുമായിരുന്നു ന്യായം....ജനാധിപത്യം തന്നെ ദൈവവിരുദ്ധമാണെന്ന് പഠിപ്പിച്ച ജമാഅത്ത്...('ജനാധിപത്യം, മതേതരത്വം തുടങ്ങിയ അനിസ്ലാമിക തത്വങ്ങള്‍' എന്ന് പരാമര്‍ശിച്ചിടത്ത് മുജാഹിദുകള്‍ നല്‍കിയ ചോദ്യ ചിഹ്നം പ്രത്യേകം ശ്രദ്ധിക്കുക).

ഐ.എസ്.എം കോഴിക്കോട് സിറ്റി മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലേക്ക്?!' എന്ന ലഘുലേഖയില്‍ ഇപ്രകാരം കാണാം: 'സ്വന്തം മൌലികാടിത്തറകളിലും സാഹിത്യങ്ങളിലും കടുത്ത ജനാധിപത്യ-മതേതര നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത്തരം ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥങ്ങളും പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കുകയും, ഇസ്ലാമികേതരമായ ഏതൊ രു ഭരണ സംവിധാനത്തെയും അകലെ നിന്നുപോലും അംഗീകരിക്കാന്‍ പാടില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമി മതേതര-ജനാധിപത്യ സങ്കല്‍പങ്ങളുടെ സംരക്ഷകരായി രംഗത്ത് വരുമ്പോള്‍ അതില്‍ ദുരൂഹതയും സുതാര്യതക്കുറവും നിരീക്ഷിക്കപ്പെടുന്നത് സ്വാഭാവികമല്ലേ?'.

മതവിരുദ്ധ മതേതരത്വത്തോടും ജനാധിപത്യത്തോടുമുള്ള ഈ പ്രേമം കൊണ്ടുതന്നെ, മതവും രാഷ്ട്രവും രണ്ടാണ്, രണ്ടും തമ്മില്‍ ബന്ധമില്ല... എന്നുതുടങ്ങിയ അവയുടെ മുഖ്യമായ വാദങ്ങള്‍ മുജാഹിദ് മൌലവിമാര്‍ ആവര്‍ത്തിച്ചു പറഞ്ഞതായി കാണാം!. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

കെ. ഉമര്‍ മൌലവി എഴുതുന്നു: 'രാഷ്ട്രീയം ഭൌതിക നേട്ടത്തിനുള്ള പരിശ്രമവും മതം പരലോക വിജയത്തിനുള്ള അധ്വാനവുമാകുന്നു. അടിസ്ഥാനപരമായിത്തന്നെ മതവും രാഷ്ട്രീയവും ഇവിടെ വേര്‍തിരിയുന്നു'(സല്‍സബീല്‍: പു:7, ല:9, പേ:29)

'മത വിഷയങ്ങള്‍ പ്രധാനമായിരിക്കട്ടെ അപ്രധാനമായിരിക്കട്ടെ, അവയെല്ലാം വ്യക്തമായ നിര്‍ദ്ദേശം നല്‍കിയതിന് ശേഷം മാത്രമേ തിരുമേനി വിടപറഞ്ഞിട്ടൊള്ളൂ. തൌഹീദിന്റെ വിശാലമായ അര്‍ഥകല്‍പനയില്‍ ഭരണവും ഉള്‍പ്പെടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അണുഅളവ് തെറ്റാതെ കണിശവും സുവ്യക്തവുമായ നിയമനിര്‍ദ്ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷേ ഭരണം ദുന്‍യാവിന്റെ കാര്യമായതിനാല്‍ അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കട്ടെ. 'നിങ്ങളുടെ ലൌകിക കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ നിങ്ങള്‍ തന്നെയാണെ'ന്ന തിരുവചനത്തിന്റെ താല്‍പര്യത്തോട് അനുരൂപമായിക്കൊ ണ്ടാണ് തിരുമേനി അതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരുന്നത്.(സല്‍സബീല്‍: ഡിസംബര്‍:1986, പേജ്:16)

ശബാബ് വാരിക എഴുതുന്നു: 'രാഷ്ട്ര സംസ്ഥാപനം തൌഹീദിന്റെ പരിധിയില്‍ പെടുകയില്ല എന്ന് മുജാഹിദ് പ്രസ്ഥാനം വാദിക്കുന്നു'(ശബാബ്, സെപ്തംബര്‍19, 1986)

ഇത്രയും ഉദ്ധരിച്ചതില്‍നിന്ന് ഒരു കാര്യം സുതരാം വ്യക്തമാണ്: മുജാഹിദുകളുടെ വീക്ഷണത്തില്‍ ജനാധിപത്യമോ മതേതരത്വമോ ഇസ്ലാമിക വിരുദ്ധമല്ല. അവയുടെ അടിസ്ഥാന വീക്ഷണമായ മതവും രാഷ്ട്രവും തമ്മില്‍ ബന്ധമില്ലെന്ന വാദം തന്നെയാണ് ഇസ്ലാമികമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ജനാധിപത്യവും മതേതരത്വവും അടിസ്ഥാനപരമായി ഇസ്ലാമുമായി വിയോജിക്കുന്നു, ഇസ്ലാമിക വീക്ഷ ണപ്രകാരം മതവും രാഷ്ട്രവും തമ്മില്‍ വേര്‍പ്പെടുത്താവതല്ല... എന്നിങ്ങനെയുള്ള ജമാഅത്തെ ഇസ്ലാമിയുടെ വാദം അബദ്ധമാണ്. ഇസ്ലാമിനെ രാഷ്ട്രീയവല്‍ക്കരിക്കലാണ്. തൌഹീദിനെ തെറ്റായി വ്യാഖ്യാനിക്കലാണ്. മുസ്ലിം പുരോഗതിക്ക് തടസ്സം നില്‍ക്കലാണ്. പിന്തിരിപ്പന്‍ നിലപാടാണ്.!.

ഇനി നമുക്ക് മതേതര-ജനാധിപത്യത്തോട് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച സമീപനമെന്താണെന്നും അതിന്റെ ഇസ്ലാമിക മാനമെന്താണെന്നും അതിന്നെതിരെ മുജാഹിദുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ യാഥാര്‍ഥ്യമെന്താണെന്നും ആരുടെ വീക്ഷണങ്ങള്‍ക്കാണ് ലോക ഇസ്ലാമിക സമൂഹത്തിന്റെയും സലഫി പണ്ഡിതന്മാരുടെയും പിന്തുണയുള്ളതെന്നും പരിശോധിക്കാം.

മതേതരത്വം, ജനാധിപത്യം തുടങ്ങിയ ആധുനിക 'ഇസ'ങ്ങളോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് മനസ്സിലാക്കണമെങ്കില്‍, ഈ 'ഇസങ്ങളെയും ജമാഅത്തെ ഇസ്ലാമിയെയും അവയുടെ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് വിശകലനം ചെയേîണ്ടതുണ്ട്. അഥവാ നമ്മുടെ മനസ്സുകളില്‍ അവയെ കുറിച്ച് കേള്‍ക്കുമ്പോഴുള്ള സാമാന്യ ചിത്രമാകരുത് വിശകലനത്തിന്റെ അടിസ്ഥാനം. അതുപോലെ തന്നെ ഇന്ത്യന്‍ മതേതര-ജനാധിപത്യത്തോട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടെന്ത് എന്ന ചോദ്യം സെക്യുലറിസം എന്ന സിദ്ധാന്തത്തോട് ജമാഅത്തെ ഇസ്ലാമി എന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ നിലപാടെന്ത് എന്ന ചോദ്യത്തിന് ശേഷം കടന്നുവരേണ്ടതാണ്. അഥവാ ഈ രണ്ട് ചോദ്യങ്ങളെയും വേര്‍തിരിച്ചു തന്നെ മനസ്സിലാക്കണം. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് മുന്‍പറഞ്ഞ ആധുനിക ഭൌതിക സിദ്ധാന്തങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമി നടത്തുന്ന താത്വിക വിമര്‍ശനങ്ങള്‍ കണ്ടുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയുമൊക്കെ എതിര്‍ക്കുന്നു എന്ന് പലരും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ത്.

മതേതരത്വം വൈദേശികമാണ്. മതനിരാസമാണതിന്റെ മുഖമുദ്ര. ചെയിമ്പേഴ്സ് എന്‍സൈക്ലോപീഡിയ എഴുതുന്നു: 'മതദര്‍ശനം സനാതനമല്ലെന്നും അപ്രായോഗികമോ അനഭിലഷണീയമോ അവിശ്വസ നീയമോ ആണെന്നും വിശ്വസിക്കുന്നവര്‍ക്കുള്ളതാണ് സെക്ക്യുലറിസം'. നിക്കോളോ മാക്യവെല്ലി പറഞ്ഞു: 'രാഷ്ട്രത്തെ നിലനിറുത്തിക്കൊണ്ടു പോരേണ്ടതിന് മതത്തെയോ ധര്‍മത്തെയോ മനുഷ്യത്വത്തെയോ ഭര ണാധികാരിക്ക് പലപ്പോഴും ബലികഴിക്കേണ്ടിവരും. അതിനാല്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്താനാഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും ശരിക്കും അറിഞ്ഞിരിക്കണം,. തിന്മ ചെയ്യുന്ന തെങ്ങനെയെന്ന്'(ദ പ്രിന്‍സ്). എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക നിരീശ്വരവാദമെന്ന ശീര്‍ഷകത്തിലുള്‍പ്പെടുത്തിയാണ് സെക്യുലറിസത്തെ വിശകലനം ചെയ്യുന്നത്. നിരീശ്വര വാദത്തെ താത്വികമെന്നും പ്രായോഗികമെന്നും വേര്‍തിരിച്ചുകൊണ്ട് എഴുതുന്നു: വൈദ്യശാസ്ത്രം. വിദ്യാഭ്യാസം, കല തുടങ്ങിയ മേഖലകളില്‍ സംഘടിത മതങ്ങളുടെ സ്വാധീനം അവസാനിച്ചതോടെ ദൈവത്തിനും പരലോകത്തിനും കാര്യമായ പങ്കില്ലാതെ ഒരു ജീവിത വീക്ഷണം വളര്‍ത്തിയെടുക്കാന്‍ മനുഷ്യന്‍ ഉദ്യുക്തനായി. ഇത്തരം ഒരു ജീവിത ദര്‍ശനത്തെ കുറിക്കാനാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സെക്യുലറിസം എന്ന വാക്ക് നിര്‍മിക്കപ്പെട്ടത്.(എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക: 2/668). ജോഡ് എഴുതി: 'സ്വകാര്യ ജീവിതത്തിലെ സദാചാര നിയമവും രാഷ്ട്രത്തിന്റെ സദാചാര നിയമവും രണ്ടും രണ്ടാണ്. അതിനാല്‍ സ്വകാര്യ ജീവിതത്തില്‍ ദയാലുവും വിശ്വസ്തനും സത്യസ ന്ധനുമായ ഒരാള്‍ രാഷ്ട്രത്തിന്റെ പ്രതിനിധി എന്ന നിലയില്‍ സ്വകാര്യ ജീവിതത്തില്‍ പ്രവര്‍ത്തിക്കാനി ഷ്ടപ്പെടാത്ത പലതും പുണ്യകര്‍മമായി കരുതി ചെയേîണ്ടിവരും'.

സെക്യുലറിസത്തെ സംബന്ധിച്ച അതിന്റെ ഉപജ്ഞാതാക്കളായ പാശ്ചാത്യന്‍ രാഷ്ട്രീയ പണ്ഡിത ന്മാരുടെയും ചിന്തകന്മാരുടെയും വീക്ഷണമാണിത്. മതേതരത്വം മൌലികമായി ഈ വിധം മതനിഷേധപരവും മതനിരാസത്തിലധിഷ്ഠിതവുമാണ്. മുജാഹിദുകളുടെ ഇതിനോടുള്ള സമീപനമെന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്. ജമാഅത്തെ ഇസ്ലാമി ഇതിനെ അന്നും ഇന്നും എന്നും ശക്തമായി എതിര്‍ക്കുന്നു.

പടിഞ്ഞാറന്‍ കോളനികളായി മാറിയ പൌരസ്ത്യ രാജ്യങ്ങളില്‍ മതനിരാസവും ദൈവനിഷേധപരവു മായ ഈ സെക്യുലര്‍ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളി ലെ മുസ്ലിംകള്‍ പോലും അതിന്റെ മുമ്പില്‍ പരാജിത മനസ്കരായി പഞ്ചപുഛമടക്കി നമ്രശിരസ്കരാ യി ഓച്ചാനിച്ചു നില്‍ക്കുകയും ക്ഷമാപണ ശൈലിയോടെ പാശ്ചാത്യന്‍ ദര്‍ശനങ്ങളെയും പ്രത്യയശാസ്ത്ര ങ്ങളെയും വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുകയും ചെയ്ത ഒരു പശ്ചാതലത്തിലാണ് പാശ്ചാത്യ ഭൌതിക ദര്‍ശനങ്ങളുടെയും പ്രത്യയ ശസ്ത്രങ്ങളുടെയും കേന്ദ്രബിന്ദുവായ സെക്യുലറിസത്തെ സംബന്ധിച്ച് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ഇങ്ങനെ പറഞ്ഞത്: 'സെക്യുലറിസം കൊണ്ടുള്ള വിവക്ഷ: ദൈവവും ദൈവിക നിര്‍ദ്ദേശവും ദൈവാരാധനയുമെല്ലാം ഓരോ വ്യക്തിയുടെയും സ്വകാര്യവ്യവഹാരത്തില്‍ മാത്രം പരിമിതമായിരിക്കണം; വ്യക്തിജീവിതമാകുന്ന അതികുടുസ്സായ വലയത്തിന് പുറത്തുള്ള ലൌകിക ഇടപാടുകളെയും കേവലം ഭൌതിക വീക്ഷണകോണിലൂടെ നോക്കിക്കാണുകയും അവയെപറ്റി അവനവന്റെ ഹിതത്തിനൊത്ത് തീരുമാനം കല്‍പിക്കുകയും വേണം; തദ്വിഷയകമായി ദൈവം എന്തുപറയുന്നു, ദൈവനിര്‍ദ്ദേശമെന്ത്, ദൈവിക ഗ്രന്ഥത്തില്‍ എന്തെഴുതിയിരിക്കുന്നു എന്നും മറ്റുമുള്ള പ്രശ്നം തന്നെ ഉളവാകുന്നില്ല.... മനുഷ്യന്റെ വ്യക്തി ജീവിതത്തോട് മാത്രമാണ് ദൈവത്തിനും മതത്തിനുമുള്ള ബന്ധമെന്ന സിദ്ധാന്തം കേവലം ബാലിശവും നിരര്‍ഥകവുമാകുന്നു. യുക്തിയുടെയോ വിജ്ഞാനത്തിന്റെയോ പിന്‍ബലം അതിന്നില്ല. ഒരു കാര്യം വ്യക്തമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള വ്യവഹാരം രണ്ടിലൊരു വിധത്തിലാവാതെ തരമില്ല. ഒന്നുകില്‍ ദൈവം മനുഷ്യന്റെയും മനുഷ്യന്‍ അധിവസിക്കുന്ന ഈ പ്രപഞ്ചമഖിലത്തിന്റെയും സ്രഷ്ടാവും നാഥനും അധിപനുമായിരിക്കണം. അല്ലെങ്കില്‍ അങ്ങനെയൊന്നുമല്ലാതിരിക്കണം. ദൈവം മനുഷ്യന്റെ സ്രഷ്ടാവും നാഥനും അധിപതിയുമല്ലെങ്കില്‍ പിന്നെ അവനുമായി ഒരു സ്വകാര്യ ബന്ധം പുലര്‍ത്തുന്നതിന്റെ ആവശ്യമില്ല... ഇനി യാഥാര്‍ഥ്യം മറിച്ചാണെങ്കില്‍ നമ്മുടെയും സകല ചരാചരങ്ങളുടെയും സ്രഷ്ടാവും ഉടമയും അധിപതിയുമാണ് ദൈവമെന്നുണ്ടെങ്കില്‍ അവന്റെ അധികാര പരിധി ഓരോ മനുഷ്യന്റെയും സ്വകാര്യ ജീവിതത്തില്‍ പരിമിതമായിരിക്കുന്നതിനും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഒരു പൊതുബന്ധം ആരംഭിക്കുന്നേടത്ത് വെച്ച് ആ അധികാരം അവസാനിച്ചു പോകുന്നതിനും ഒരു ന്യായവുമില്ല. ഈ പരിധിനിര്‍ണയം ദൈവം തന്നെയാണ് ചെയ്തിട്ടുള്ളതെങ്കില്‍ അതിലേക്ക് വല്ല പ്രമാണത്തെയും സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അഥവാ, തന്റെ സ്വേഛാധികാരം ഉപയോഗിച്ച് മനുഷ്യന്‍ തന്നെ പൊതു ജീവിതത്തെ ദൈവത്തില്‍ നിന്നും സ്വതന്ത്രമാക്കിയെടുത്തതാണെങ്കില്‍ അതൊരു ധിക്കാരം മാത്രമാണ്; തന്റെ സൃഷ്ടികര്‍ത്താവും നാഥനും അധിപതിയുമായ ദൈവത്തോടു കാണിച്ച പരസ്യമായ ധിക്കാരം.

ഈ ധിക്കാരത്തോട് കൂടിയും ഒരാള്‍ ദൈവത്തെയും മതത്തെയും തന്റെ സ്വകാര്യജീവിതത്തില്‍ മാനിക്കുന്നുണ്ടെന്ന് അവകാശപ്പെടണമെങ്കില്‍ അയാളുടെ ബുദ്ധിക്ക് സാരമായ വല്ല വികലതയും ബാധി ക്കുക തന്നെ വേണം. എന്തൊരു അസംബന്ധം! ഓരോ വ്യക്തിയും ഒറ്റൊക്കൊറ്റക്കായിരിക്കുമ്പോള്‍ ദൈവ ത്തിന്റെ ദാസന്‍; എന്നാല്‍ ആ വ്യക്തികള്‍ കൂടിച്ചേര്‍ന്ന് ഒരു സമൂഹമായിരിക്കുമ്പോള്‍ ദൈവദാസരല്ലെ ന്നും!. ഘടകങ്ങളോരോന്നും അടിമയാണ്. പക്ഷെ ആ ഘടകങ്ങളുടെ സാമൂഹിക ഘടന അടിമയല്ലെന്ന്! തനി ഭ്രാന്തന്മാര്‍ക്ക് മാത്രം സങ്കല്‍പിക്കാന്‍ കഴിയുന്ന ഒരു ഭാവനയാണിത്. നമ്മുടെ ഗൃഹത്തില്‍, നമ്മുടെ ഗ്രാമത്തില്‍, നമ്മുടെ പാര്‍ലമെന്റില്‍, നമ്മുടെ ഗവണ്‍മെന്റ് ഹൌസില്‍, നമ്മുടെ കോടതിയില്‍, നമ്മുടെ സൈനിക താവളത്തില്‍... ഇവിടെയൊന്നും നമുക്ക് ദൈവത്തിന്റെയും ദൈവ നിര്‍ദ്ദേശത്തിന്റെയും ആവ ശ്യമില്ലെങ്കില്‍ പിന്നെ അതിന്റെ ആവശ്യം എവിടെയാണുള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകു ന്നില്ല. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം. പേജ്: 12,16,17)

ദൈവത്തിന്റെയും മതത്തിന്റെയും സ്ഥാനത്ത് ആധുനിക നാഗരികത പ്രതിഷ്ഠിച്ച ജീവിത വീക്ഷണം എന്ന നിലക്കാണ് സെക്യുലറിസത്തെ ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തം. വ്യാവസായിക വിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ഉല്‍പന്നമായിട്ടാണ് അത് ജന്മം കൊണ്ടത്. മത-ധാര്‍മിക മൂല്യങ്ങളെ തിരസ്കരിക്കുകയും മതേതര ഭൌതിക വാദത്തെ പകരം സ്വീകരി ക്കുകയുമാണത് ചെയ്യുന്ന ത്. മതത്തെ ജീവിതത്തിന്റെ സമഗ്ര ദര്‍ശനമായി കാണുകയും അഖില ജീവിത മേഖലകളുടെയും മേല്‍ ദൈവത്തിന്റെ പരമാധികാരം ഊന്നിപ്പറയുകയും ചെയ്യുന്ന ഇസ്ലാമിന് ഈ പടിഞ്ഞാറന്‍ സെക്യുലറിസത്തോട് രാജിയാവാന്‍ സാധ്യമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊ ണ്ടു തന്നെ ഈ പാശ്ചാത്യന്‍ മതേതര സിദ്ധാന്തത്തെ സര്‍വാത്മനാ സ്വീകരിക്കാന്‍ വെമ്പല്‍കൊണ്ട മു സ്ലിംകളെ സയ്യിദ് മൌദൂദി ഇതേ കൃതിയില്‍ അതിരൂക്ഷമായി ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് കാണാം.

അദ്ദേഹം പറയുന്നു: 'മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങള്‍ അതി ന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കെടുക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുവോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലിക തത്വങ്ങളും ഇതിന്റെ മൌലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനത്തിലാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവും തമ്മില്‍ സന്ധിയില്ലാ യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒരു പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൌതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്വത്തെ പ്രതിരോധിക്കുകയും, പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയേîണ്ടത് നിങ്ങളുടെ ഒിഴിച്ചുകൂടാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്യ്രവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേ ടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥിതിക്ക് പകരം, ഈ 'കുഫ്ര്‍' വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. 'ഇസ്ലാം അപകടത്തില്‍' എന്ന മുദ്രാവാക്യം മുഴക്കികൊണ്ട് നാടുനീളെ ബഹളവും കോലാഹലവും സൃഷ് ടിച്ചുവിട്ട നിങ്ങള്‍ ആ ഇസ്ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്ലാമിന്റെ സ്ഥാനത്ത് കുഫ്റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ ഈ വ്യാജജടിലമായ 'മുസ്ലിംവാദം' എത്ര ജുഗുപ്സാവഹം!.'(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വക വിശകലനം. പേജ്: 31, 32)

ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം വിശദീകരിച്ചുകൊണ്ട് ഇന്ത്യ സ്വാതന്ത്യ്രം നേടുന്നതിന് തൊട്ടുമുമ്പ് 1947 മേയില്‍ സയ്യിദ് മൌദൂദി ബ്രിട്ടീഷ് ആധിപത്യത്തിനു കീഴില്‍ കഴിഞ്ഞിരുന്ന അവിഭക്ത ഇന്ത്യയില്‍ ചെയ്ത ഒരു പ്രസംഗത്തിലെ ഇത്തരം പരാമര്‍ശങ്ങളാണ് കേരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍ക്ക് ഇന്നും ദഹിക്കാതെ കിടക്കുന്നത്. യഥാര്‍ഥത്തില്‍ മതത്തെ ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാടായി കാണുന്ന, ഒരര്‍ഥത്തിലും ഇസ്ലാമുമായി പൊരുത്തപ്പെടാത്ത പാശ്ചാത്യന്‍ സങ്കല്‍പത്തിലുള്ള ആധുനിക ഭൌതിക നാഗരികതയുടെ അടിത്തറകളെ ചോദ്യം ചെയ്തുകൊണ്ട് ഒരു പുതിയ ലോകത്തിന്റെയും പുതിയ വ്യവസ്ഥിതിയുടെയും അടിത്തറകള്‍ സമര്‍പിക്കുകയാണ് മൌദൂദി. മതേതര ഭൌതികത്വത്തിന് പകരം മനുഷ്യത്വവും, ജനങ്ങളുടെ പരമാധികാരം ഊന്നിപ്പറയുന്ന ജനാധിപത്യത്തിന് പകരം ദൈവിക പരമാധികാരത്തിന് വിധേയമായ ജനപ്രാതിനിധ്യവുമാണ് മൌദൂദി മുന്നോട്ട് വെക്കുന്നത്. സ്വാതന്ത്യ്രസമരത്തിന്റെ പശ്ചാതലത്തില്‍ ചെയ്ത ഈ പ്രസംഗത്തിന്റെ ആഹ്വാനം സ്വാതന്ത്യ്ര സമരത്തിന് അനുകൂലവും, വിഭജനത്തിന് വഴിയൊരുക്കിയ ഹിന്ദുരാഷ്ട്രവാദത്തിനും മുസ്ലിം രാഷ്ട്രവാദത്തിനും എതിരിലുമായിരുന്നു. അതിലുപരി സാര്‍വലൌകികമായ ഒരു വ്യവസ്ഥിതി മാറ്റത്തിന് വേണ്ടിയുള്ള വിപ്ലവാഹ്വാനമായിരുന്നു അത്. അതുള്‍ക്കൊള്ളാന്‍ മുജാഹിദ് സുഹൃത്തുക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അതിന്ന് കാരണം ജീവിതത്തിന്റെ നല്ലൊരു ഭാഗവും രാഷ്ട്രീയക്കാര്‍ക്ക് വിട്ടുകൊടുക്കാനുള്ള തിടുക്കമല്ലെങ്കില്‍ മറ്റെന്താണ്?.

സെക്യുലറിസം അഥവാ മതേതരത്വം എന്നതുകൊണ്ട് അതിന്റെ ഉപജ്ഞാതാക്കള്‍ പൊതുവില്‍ അര്‍ഥമാക്കിയിരുന്നത് മതനിഷേധം അഥവാ രാഷ്ട്രീയ കാര്യങ്ങളില്‍ മതനിഷേധപരമായ നിലപാട് സ്വീകരിക്കുക എന്നതായിരുന്നുവെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് വ്യക്തമാണല്ലോ. ഈ അര്‍ഥത്തിലുള്ള മതേതരത്വത്തെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഇസ്ലാമിന്റെ വീക്ഷണത്തില്‍ രാഷ്ട്രവും ജനതയുമെ ല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ചാണ് ജനങ്ങള്‍ ജീവിക്കേണ്ടതും രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതും. രാജ്യകാര്യങ്ങളില്‍ മതത്തെ നിഷേധിക്കുക എന്നതിന്നര്‍ഥം രാഷ്ട്രീയത്തി ല്‍ അല്ലാഹുവിനെ നിഷേധിക്കുക എന്നതാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ സമീപനം ഇസ്ലാമിന്റെ രാഷ് ട്രീയ വീക്ഷണത്തിന് കടകവിരുദ്ധമാണ്; ജമാഅത്തെ ഇസ്ലാമിയുടേയും.

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും ഇന്ത്യന്‍ മതേതരത്വവും :

സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് സെക്യുലര്‍ വ്യവസ്ഥയാണ്. എന്നാലത് പാശ്ചാത്യ സെക്യുലറിസത്തില്‍നിന്ന് വ്യത്യസ്തമാണ്. അഥവാ നമ്മുടെ രാഷ്ട്ര നായകന്മാരുടെ പുതിയ വ്യാഖ്യാനത്തോടുകൂടിയ സെക്യുലറിസമാണ് നമ്മുടെ രാജ്യം അംഗീകരിച്ചത്. ഇന്ത്യന്‍ സെക്യുലറിസത്തെ സംബന്ധിച്ച് ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: 'ഇന്ത്യ ഒരു സെക്യുലര്‍ രാഷ്ട്രമാണെന്ന് പറയുമ്പോള്‍, കാണപ്പെടാത്ത ഒരു ചേതനയുടെ യാഥാര്‍ഥ്യത്തെയും മതത്തിന് ജീവിതത്തിലുള്ള പ്രസക്തിയേയും നാം നിരാകരിക്കുന്നുവെന്നോ മതവിശ്വാസമില്ലായ്മയെ നാം സ്തുതിക്കുന്നുവെന്നോ അര്‍ഥമാക്കുന്നില്ല. മതനിരപേക്ഷത തന്നെ ഒരു ക്രിയാത്മക മതമായിത്തീരുന്നുവെന്നോ ഗവണ്‍മെന്റ് ദൈവികമായ വിശേഷാധികാരം സ്വീകരിക്കുന്നുവെന്നോ അതിന്നര്‍ഥമില്ല. പരമമായ ശക്തിയിലുള്ള വിശ്വാസം ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണെങ്കിലും ഇന്ത്യാഗവണ്‍മെന്റ് ഏതെങ്കിലും പ്രത്യേക മതവുമായി താദാത്മ്യം പ്രാപിക്കുകയോ ഏതെങ്കിലും പ്രത്യേക മതത്താല്‍ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഒരു പ്രത്യേക മതത്തെയും മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയോ അതിന് അദ്വിതീയമായ സവിശേഷത നല്‍കുകയോ ഇല്ല' (ഉദ്ധരണം: ഡോ. എം.വി പൈലി, മാതൃഭൂമി ആഴ്ചപ്പതിപ്പ്.1989 ജൂലൈ:16)

ജവഹര്‍ലാല്‍ നെഹ്റു പറയുന്നു: 'ഇന്ത്യയില്‍ ഒരു സെക്യുലര്‍ സ്റ്റേറ്റിനെ കുറിച്ച് നാം പറയുന്നു. പക്ഷേ, സെക്യുലര്‍ എന്ന വാക്കിന് ഒരു നല്ല ഹിന്ദി പദം കണ്ടുപിടിക്കാന്‍ പോലും എളുപ്പമല്ല. മതത്തി ന് വിരുദ്ധമാണ് അതെന്ന് ചിലര്‍ കരുതുന്നു. അതു ശരിയല്ല. എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബ ഹുമാനിക്കുകയും അവയ്ക്കു തുല്യമായ അവസരം നല്‍കുന്നതുമായ ഒരു സ്റ്റേറ്റാണത്' (ഉദ്ധരണം: ഡോ. എം.വി പൈലി, മാതൃഭൂമി ആഴ്ചപ്പതിപ്പ്.1989 ജൂലൈ:16)

1951ല്‍ പാര്‍ലമെന്റില്‍ ഹിന്ദുകോഡ് ബില്ലിനെ കുറിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. അംബേദ്കര്‍ പറഞ്ഞു: 'ജനങ്ങളുടെ മതപരമായ വികാരങ്ങള്‍ നാം കണക്കിലെടുക്കാന്‍ പാടില്ലെന്നല്ല സെക്യുലര്‍ സ് റ്റേറ്റ് എന്നതിന്റെ അര്‍ഥം. സെക്യുലര്‍ സ്റ്റേറ്റ് എന്നതിന് ആകെയുള്ള അര്‍ഥം ബാക്കി ജനങ്ങളുടെ മേല്‍ ഏതെങ്കിലും പ്രത്യേക മതം അടിച്ചേല്‍പിക്കാന്‍ ഈ പാര്‍ലമെന്റിന് അധികാരമില്ലെന്നാണ്. ഭരണഘടന അംഗീകരിക്കുന്ന ഏക പരിധി നിര്‍ണയിക്കല്‍ അതുമാത്രമാണ്.'

എല്ലാ മതങ്ങളോടും തുല്യമായ ആദരവ്, ആരോടും വിവേചനമില്ല എന്ന അര്‍ഥത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷത എന്ന് നിരവധി തവണ ആധികാരികമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഈ പ്രസ്താവനകളെല്ല്ലാം തെളിയിക്കുന്നത്. ഡോ. രാധാകൃഷ്ണനും അംബേദ്കറിനും നെഹ്റു വിനുമെല്ലാം സെക്യുലറിസത്തെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടി വന്നത് അതിന്റെ മൌലിക സ്വഭാവം മത- ധാര്‍മിക നിഷേധപരമായതിനാലാണ്. ഇന്ത്യന്‍ നേതാക്കള്‍ നല്‍കിയ ഈ വിശദീകരണപ്രകാരമുള്ള സെ ക്യുലറിസത്തെ വര്‍ഗീയതക്കും ജാതീയ മേധാവിത്വത്തിനുമെതിരെ ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നു. അത് കുറ്റമറ്റതായതിനാലല്ല; മറിച്ച് വന്‍ വിപത്തിനെ തടയാനാണ് ജമാഅത്ത് അതിനെ അനുകൂലിക്കുന്നതും പിന്തുണക്കുന്നതും.

മുസ്ലിംകള്‍ ഇസ്ലാമിന്റെ അനുയായികളെന്ന നിലയില്‍ തങ്ങളുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൈവിക വ്യവസ്ഥ സ്വീകരിക്കുകയും പര്‍മാവധി പ്രയോഗവല്‍ക്കരിക്കുകയും വേണം. അവര്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കേണ്ടതും സമൂഹത്തിന്റെ മുമ്പില്‍ അതിനെ സമര്‍പ്പിക്കേണ്ടതും ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ എന്ന നിലയിലാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷവും ഈ ദൈവിക ജീവിത ക്രമത്തെ അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇതേ കുറിച്ച് അജ്ഞരോ ഗുരുതരമായ തെറ്റിദ്ധാരണയിലകപ്പെട്ടവരോ ആണ്. ഇത്തരമൊരവസ്ഥയില്‍ നമ്മുടേതുപോലുള്ള ബഹുമത സമൂഹങ്ങളില്‍ ഡോ. രാധാകൃഷ്ണനും അംബേദ്കറുമെല്ലാം വിഭാവന ചെയ്ത മതനിരപേക്ഷതയാണ് അഭികാമ്യം. ദൈവിക ജീവിത വ്യവസ്ഥയെ സംബന്ധിച്ച് രാജ്യനിവാസികളില്‍ നിലനില്‍ക്കുന്ന അജ്ഞതയും അബദ്ധ ധാരണകളും അകറ്റാനും അവര്‍ക്കതിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതോടൊപ്പം ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷതയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കാരണവും അതുതന്നെ. 1970 ആഗസ്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്ര കൂടിയാലോചനാ സമിതി 'മതേതര ജനാധിപത്യ ഗവണ്‍മെന്റും ജമാഅത്തെ ഇസ്ലാമിയും' എന്ന തലക്കെട്ടില്‍ അംഗീകരിച്ച പ്രമേയം ഇക്കാര്യം സംശയത്തിനിടമില്ലാത്ത വിധം വിശദീകരിച്ചിട്ടുണ്ട്.

'ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി മജ്ലിസ് ശൂറ ജമാഅത്തിനെതിരെ ചില വൃത്തങ്ങള്‍ നടത്തുന്ന പ്രചാരവേല പരിശോധിച്ചപ്പോള്‍, രാജ്യത്ത് നിലനിലവിലുള്ള സെക്യുലര്‍ ജനാധിപത്യ ഭരണക്രമത്തോട് ജമാഅത്ത് സ്വീകരിച്ച നിലപാടിനെ കുറിച്ച് പൊതുജനങ്ങളെ വഴിപിഴപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് കാണുകയുണ്ടായി. ഈ പ്രചാരവേല തികച്ചും അടിസ്ഥാനരഹിതമാണെങ്കിലും വിഷയകമായി ജമാഅത്തിന്റെ നിലപാട് ഒരിക്കല്‍ കൂടി വിശദീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് മജ്ലിസ് ശൂറ കരുതുന്നു.

ഇന്ത്യന്‍ ഭരണഘടന വിവിധ മതങ്ങള്‍ക്കും മതാനുയായികള്‍ക്കുമിടയില്‍ നിഷ്പക്ഷമാണ്, അഥവാ മതത്തിന്റെ അടിസ്ഥാനത്തില്‍ അത് പൌരന്മാര്‍ക്കിടയില്‍ യാതൊരു വിവേചനവും അനുവര്‍ത്തിക്കുകയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യ സെക്യുലര്‍ സ്റ്റേറ്റാണ്. ഭരണഘടനപ്രകാരം ഓരോ പൌരനും സ്വന്തം ഹിതത്തിനൊത്ത ഏത് മതവും ആദര്‍ശവും സ്വീകരിക്കാനും അത് പ്രചാരണം ചെയ്യാനും തുല്യമായ സ്വാതന്ത്യ്രമുണ്ട്. ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്‍ ഭരണഘടനയുടെ ഉപര്യുക്ത സവിശേഷതകള്‍ പരിരക്ഷിക്കപ്പെടുകയും രാജ്യനിവാസികളുടെ മുമ്പാകെ അവരുടെ നാഥന്റെ സന്മാര്‍ഗം യഥാവിധി അവതരിപ്പിക്കപ്പെടുകയും ഇസ്ലാമിന്റെ പ്രബോധകര്‍ തങ്ങളുടെ കര്‍മ ജീവിതത്തിലൂടെ അതിന്റെ മാതൃക കുറിച്ചു വെക്കുകയുമാണെങ്കില്‍ ആദ്യമേ മുസ്ലിംകളായവര്‍ യഥാര്‍ഥ മുസ്ലിംകളായി ഇസ്ലാമിക ജീവിതം നയിക്കുമെന്നും ഇതേവരെ സത്യം പ്രാപിച്ചിട്ടില്ലാത്തവര്‍ അതിനെ കണ്ടെത്തി, സ്വീകരിച്ച് ദൈവത്തിന്റെ അനുസരണ ശീലരായ അടിമകളായിത്തീര്‍ന്ന് തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതവും ഭരണക്രമവും ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് പുന:സംവിധാനം ചെയ്യുമെന്നും ജമാഅത്തെ ഇസ്ലാമിക്ക് വിശ്വാസമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ മേല്‍പറഞ്ഞ സവിശേഷതകള്‍ ഇന്ത്യയില്‍ ഇസ്ലാമിക പ്രബോധനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ദൈവത്തിന്റെ സന്മാര്‍ഗം പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു രാജ്യത്ത് ഭരണഘടനയുടെ പ്രസ്തുത സവിശേഷതകളാണ് അനുയോജ്യമായിട്ടുള്ളതും. ഇക്കാരണത്താല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് ആദ്യം പറഞ്ഞ സവിശേഷതകളോട് കൂടിയ മതനിരപേക്ഷ ജനാധിപത്യ ഭരണക്രമം നിലനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു. സ്വയം ഹിതപ്രകാരമുള്ള ആദര്‍ശവും മാര്‍ഗവും തെരഞ്ഞെടുക്കാനും അത് പ്രചാരണം ചെയ്യാനും അതിനനുസൃതമായി ജനാധിപത്യമാര്‍ഗങ്ങളിലൂടെ നിലവിലുള്ള വ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യ്രങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഇപ്പോഴത്തെ ഭരണക്രമത്തില്‍ വരു ത്തുന്ന ഏത് മാറ്റത്തിനും ജമാഅത്ത് അനുകൂലമല്ല. ഇവ്വിഷയകമായി ഒരു കാര്യം പ്രത്യേകം വ്യക്തമാക്കേണ്ടത് ആവശ്യമായി തോന്നുന്നു. മേല്‍ പറഞ്ഞ വിവക്ഷ പ്രകാരം ഇന്ത്യ ഒരു സെക്യുലര്‍ സ്റ്റേറ്റാണെന്ന വിശേഷണം സെക്യുലറിസത്തിന്റെ പരിമിതവും നിഷേധാത്മകവുമായ വിഭാവനയാണ്. ഇതില്‍നിന്ന് ഭിന്നമായി സെക്യുലറിസത്തിന് കൂടുതല്‍ വിശാലവും ക്രിയാത്മകവുമായ ഒരു വിവക്ഷയുണ്ട്. അത് മതത്തെ സാമൂഹ്യ ജീവിതത്തില്‍നിന്ന് പുറം തള്ളുന്നുവെന്ന് മാത്രമല്ല ഓരോ വ്യക്തിയുടെയും ചിന്ത മതേതരമായിരിക്കാനും ജീവിതത്തെ കുറിച്ച അഭിപ്രായങ്ങളും കര്‍മ നയങ്ങളും മതാദ്ധ്യാപകരോടുള്ള ആഭിമുഖ്യത്തില്‍നിന്ന് സ്വതന്ത്രമായിരിക്കാനും വിദ്യാഭ്യാസ സ്കീമിലൂടെയും മറ്റു പ്രചാരണ പ്രസിദ്ധീകരണ മാധ്യമങ്ങളിലൂടെയും നിഷ്കര്‍ഷിക്കുക കൂടി ചെയ്യുന്നു. ഒരു പടി കൂടി മുമ്പോട്ട് കടന്ന് റഷ്യയിലും ഇതര സോഷ്യലിസ്റ്റ് രാജ്യങ്ങളിലും സെക്യുലറിസത്തിന് അക്രമണാസക്തമായ വിവക്ഷ കല്‍പിക്കപ്പെടുകയും അതിനെ വ്യക്തമായും നിര്‍മതത്വത്തിന്റെ പര്യായമാക്കി, മതത്തിനെതിരെ പ്രോപഗണ്ടയും മനുഷ്യ ജീവി തത്തില്‍നിന്ന് മതത്തിന്റെ സ്വാധീനതകളെ നിശേഷം നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമവും സ്റ്റേറ്റ് പോളി സിയുടെ ഒരു മുഖ്യ ഘടകമായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ വ്യക്തിപരവും സാമൂ ഹികവുമായ ജീവിതത്തില്‍നിന്ന് ദൈവിക സന്മാര്‍ഗത്തെ പുറം തള്ളുകയും നിര്‍മതത്വത്തിന്റെ പര്യായ മായി ഭവിക്കുകയും ചെ യ്യുന്ന , സെക്യുലറിസത്തിന്റെ വിശാലമായ വിവക്ഷ ഇസ്ലാമിന് കടകവിരുദ്ധമാണെന്നതോടൊപ്പം ഇന്ത്യന്‍ ജനതക്കും ഇവിടുത്തെ ആത്മീയ-ധാര്‍മിക മൂല്യങ്ങള്‍ക്കും അനുചിതമായും ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു.(ഉദ്ധരണം: ദഅ്വത്ത്, ഡല്‍ര്‍ഹി).

ഇതിനു മുമ്പും ശേഷവുമെല്ലാം മതനിരപേക്ഷതയോടുള്ള ജമാഅത്തിന്റെ ഈ സമീപനം അത് വ്യക്തമാക്കിയതായി കാണാം: 'ഏകാധിപത്യത്തിനെതിരില്‍ ചിന്താ-കര്‍മ സ്വാതന്ത്യ്രത്തിലും ജമാഅത്ത് അടിയുറച്ച് വിശ്വസിക്കുന്നു. ഭരണകൂടം സെക്യുലര്‍ സ്വഭാവത്തോട് കൂടിയുള്ളതായിരിക്കണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നു' (പ്രബോധനം വാരിക, പുസ്തകം:1, ലക്കം:12)

മതത്തെ സാമൂഹ്യ, രാഷ്ട്രീയ ജീവിത രംഗങ്ങളില്‍നിന്ന് ബഹിഷ്കരിക്കുക എന്ന പടിഞ്ഞാറന്‍ വിവക്ഷ പ്രകാരമുള്ള മതേതരത്വത്തെ ജമാഅത്തെ ഇസ്ലാമി ശക്തമായി എതിര്‍ക്കുന്നുവെന്നും, ബഹുമത സാമൂഹ്യ ഘടനയില്‍ പ്രസക്തമായ ഒരു രാഷ്ട്രീയ സമീപന രീതി എന്ന നിലക്കും എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യ്രം അനുവദിക്കുകയും രാഷ്ട്രം ഒരു മതത്തോടും പ്രത്യേകമായ ആഭിമുഖ്യമോ വിവേചനമോ പുലര്‍ത്താതിരിക്കുകയും ചെയ്യുക എന്ന നിലക്കുമാണെങ്കില്‍, ജമാഅത്ത് അതിനെ-മുസ്ലിംകള്‍ ന്യൂനപക്ഷമായിരിക്കെ വിശേഷിച്ചും- അനുകൂലിക്കുന്നുവെന്നും മുകളിലുദ്ധരിച്ച പ്രമേയത്തില്‍നിന്നും വ്യക്തമാണല്ലോ.

ചുരുക്കത്തില്‍, ഇസ്ലാമിന്റെ സമഗ്രതയും സാര്‍വലൌകികതയും ഊന്നിപ്പറയുന്ന ജമാഅത്തെ ഇസ് ലാമി സ്വാഭാവികമായും മതേതരത്വത്തിന്റെ മുന്‍പറഞ്ഞ പാശ്ചാത്യന്‍ സിദ്ധാന്തത്തെ ശക്തമായി നിരാക രിക്കുന്നു; അന്നും ഇന്നും. അതേസമയം, ഇന്ത്യയില്‍ അതിന് നല്‍കപ്പെട്ട മതനിരപേക്ഷത എന്ന വ്യാഖ്യാ നത്തെ ഇസ്ലാമികാദര്‍ശത്തില്‍ നിന്നുകൊണ്ട് അംഗീകരിക്കാവുന്നിടത്തോളം അംഗീകരിക്കുകയും പിന്തു ണക്കുകയും ചെയ്യുന്നു. അതായത് വ്യത്യസ്ത മതവിഭാഗങ്ങളുള്‍ക്കൊള്ളുന്ന രാജ്യത്ത് ഭരണകൂടം എല്ലാ മ തങ്ങളോടും തുല്യപരിഗണനയോടെ പെരുമാറുക എന്ന, മതനിഷേധമല്ലാത്തതും, എല്ലാ മതങ്ങളെയും അം ഗീകരിക്കുന്നതും, വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളോടും സ്വാതന്ത്യ്രത്തോടും ഏറ്റുമുട്ടാത്തതും, ഓ രോരുത്തര്‍ക്കും അവരവരുടെ ആചാര സമ്പ്രദായങ്ങളെ പിന്തുടരുവാന്‍ അനുവദിക്കുന്നതുമായ സര്‍വമത സമഭാവന എന്ന ഇന്ത്യന്‍ മതേതരത്വത്തെ, വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു സഹകരണ കരാറായി പരിഗണിക്കാവുന്നതാണെന്ന അടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്ലാമി അനുകൂലിക്കുന്നു. സമാധാന ത്തിനും പുരോഗതിക്കും വേണ്ടി ഇതര വിഭാഗങ്ങളുമായി കരാറുകളുണ്ടാക്കുന്നതിനെയും അത് സംരക്ഷി ക്കുന്നതിനെയും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണല്ലോ.

അല്‍പംകൂടി തെളിച്ചു പറഞ്ഞാല്‍ ദൈവിക വ്യവസ്ഥക്ക് പകരം നില്‍ക്കുന്നതോ എന്നെന്നും നില നില്‍ക്കേണ്ടതോ, നടപ്പാക്കുവാനും നിലനിര്‍ത്തുവാനും മുസ്ലിംകള്‍ ശ്രമിക്കേണ്ട വ്യവസ്ഥ എന്ന നിലക്കോ അല്ല, വര്‍ഗീയ ഫാഷിസം ശക്തിപ്പെടുകയും അധികാരം കൈയാളുകയും ചെയ്യുന്ന സമകാലീന ഇന്ത്യന്‍ സാ ഹചര്യത്തില്‍ അവയേക്കാളെല്ലാം എത്രയോ ഭേദപ്പെട്ടതും ബഹുസ്വര സമൂഹത്തില്‍ ഇതര മതസ്ഥരോട് ഇസ്ലാമിക രാഷ്ട്രം സ്വീകരിക്കുന്ന സമീപനത്തോട് സാമ്യതയുള്ളതുമായ സമീപനരീതി എന്ന നിലക്കാണ് ഇന്ത്യന്‍ മതേതരത്വത്തെ ജമാഅത്തെ ഇസ്ലാമി അനുകൂലിക്കുന്നത്. അതിനാല്‍ തന്നെ മതേതര ശക്തികളുടെ കൂട്ടായ്മക്കും അവയ്ക്ക് ശക്തിപകരാനുള്ള ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അ തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ ഇടം നല്‍കിയത് കാണാം.

മതേതരത്വത്തോടുള്ള ജമാഅത്തിന്റെ ഈ സമീപനത്തെ ഇസ്ലാമികമായി വിമര്‍ശിക്കാന്‍ പ്രമാ ണങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ അതിന്നാണ് മുജാഹിദ് സുഹൃത്തുക്കള്‍ തയ്യാറാകേണ്ടത്. അതല്ലാതെ, ജമാഅത്തെ ഇസ്ലാമി കൃത്യമായും വേര്‍തിരിച്ചു പറഞ്ഞ കാര്യങ്ങളെ ബോധപൂര്‍വം കൂട്ടിക്കുഴച്ചുകൊണ്ടോ സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്ത വാചകങ്ങളുദ്ധരിച്ചുകൊണ്ടോ, അവയ്ക്ക് ഇല്ലാത്ത അര്‍ഥങ്ങള്‍ നല്‍കിക്കോണ്ടോ അല്ല.

ജനാധിപത്യം :

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് കേവല ജനാധിപത്യം. ദൈവത്തിനോ മതത്തിനോ അതില്‍ സ്ഥാനമില്ല. പരമാധികാരി ജനങ്ങളാണ്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ശാരിഉം അവര്‍ നിരോധിക്കുന്നത് ഹറാമും അനുവദിക്കുന്നത് ഹലാലുമാകുന്നു. അവര്‍ നിശ്ചയിക്കുന്ന നിയമാവലികള്‍ ഖുര്‍ആനും സുന്നത്തും പോലെ ചോദ്യംചെയ്യപ്പെട്ടുകൂടാത്തതാകുന്നു. ഈയര്‍ഥത്തിലുള്ള നിര്‍മതവും കേവല ഭൌതികവുമായ ജനാധിപത്യ സങ്കല്‍പം ഇസ്ലാമികാദര്‍ശങ്ങള്‍ക്ക് നിരക്കുന്നതല്ല.

ഒരു ജീവിത വ്യവസ്ഥ എന്ന നിലയില്‍ ജനാധിപത്യത്തിന്റെ താത്വികാടിത്തറ നിയമനിര്‍മാണ ത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നതായിരിക്കും. ശരിതെറ്റുകളുടെയും നന്മതിന്മകളുടെയും അടി സ്ഥാനം ജനഹിതം അഥവാ മനുഷ്യേഛയായിരിക്കും. ജനങ്ങളുടെ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമനുസ രിച്ച് അവ മാറിമറിഞ്ഞുകൊണ്ടിരിക്കും. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, 51 ശതമാനം പറയുന്നതൊക്കെ ശരിയും ന്യായവും നീതിയും ധര്‍മവുമായിരിക്കും. മദ്യപാനവും വ്യഭിചാരവും സ്വവര്‍ഗഭോഗവും ചൂഷണവും മോഷണവും ചൂതും പലിശയുമൊക്കെ, അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും എണ്ണവ്യ ത്യാസമനുസരിച്ച് ശരിയും തെറ്റുമായിക്കൊണ്ടിരിക്കും. സുസ്ഥിരവും ശാശ്വതവുമായ മൂല്യങ്ങളും മാനദ ണ്ഡങ്ങളുമില്ലെന്ന ഭൌതിക വീക്ഷണത്തിന്റെയും അരാജകത്വ വാദത്തിന്റെയും സൃഷ്ടിയാണിത്. ഇതിനെ അംഗീകരിക്കാനും അനുകൂലിക്കാനും ദൈവത്തിലും മതത്തിലും വിശ്വസിക്കുന്ന ആര്‍ക്കും സാധ്യമല്ല. ഖുര്‍ആനും സുന്നത്തും മൂലപ്രമാണങ്ങളായ ഇസ്ലാമിന് ഏതായാലും ജനാഭിലാഷം മാത്രം ശരിക്കും തെ റ്റിനുമുള്ള മാനദണ്ഡമായി അംഗീകരിക്കാനാവില്ല. ജനങ്ങളില്‍ നൂറു ശതമാനവും ആവശ്യപ്പെട്ടാല്‍ പോ ലും ഇസ്ലാമിക വ്യവസ്ഥിതിയില്‍ ശരി ശരിയും, തെറ്റ് തെറ്റുമായിത്തന്നെ നില്‍ക്കും. അതുകൊണ്ടാണ് ഇസ്ലാമില്‍ പരമാധികാരം ജനങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നത്. ദൈവഹിതത്തിനപ്പുറം ജനഹിതം പോവരുതെന്നര്‍ഥം.

ഇസ്ലാമിക വിശ്വാസ പ്രകാരം പരമമായ ഉടമസ്ഥതയും അധികാരവും ശക്തിയും ജ്ഞാനവുമെല്ലാം അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാകുന്നു. ജനങ്ങള്‍ അല്ലാഹുവിന്റെ അടിമകളും അവന്റെ വിധിവിലക്കു കളനുസരിച്ച് ജീവിക്കേണ്ടവരുമാണ്. ഈ അടിസ്ഥാനങ്ങളുടെ വെളിച്ചത്തില്‍ ജനാധിപത്യമാകട്ടെ മതേത രത്വമാകട്ടെ മറ്റു ഭൌതിക പ്രത്യയശാസ്ത്രങ്ങളാവട്ടെ പൂര്‍ണമായ അര്‍ഥത്തില്‍ നിരുപാധികം സ്വീകരിക്കാന്‍ മുസ്ലിംകള്‍ക്കാവില്ല. അങ്ങനെ ചെയ്യുന്ന ത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പരമാധികാരത്തിലും ഉടമസ്ഥതയിലും അവയെ പങ്കുചേര്‍ക്കലായിരിക്കും. ഈ വസ്തുത ജമാഅത്തെ ഇസ്ലാമി എന്നും ചൂണ്ടി ക്കാട്ടിയിട്ടുള്ളതാണ്. പരമാധികാരം അല്ലാഹുവിന് വകവെച്ചുകൊടുക്കുകയും ജനങ്ങളുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുകയും ആശയാഭിലാഷങ്ങള്‍ മാനിക്കുകയും ചെ യ്യുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്. അത്തരം ഒരു സംവിധാനത്തിനേ സമൂഹത്തില്‍നിന്ന് അക്രമ വും അനീതിയും അഴിമതിയും തുടച്ചുനീക്കാനും ക്ഷേമവും ശാന്തിയും സംജാതമാക്കാനും സാധിക്കൂ.

മേല്‍പറഞ്ഞ വിധം ശരിയും തെറ്റും തീരുമാനിക്കാനും മനുഷ്യനെ പൂര്‍ണമായും നിയന്ത്രിക്കാനുമു ള്ള അധികാരം കൈയിലെടുത്തുകൊണ്ട് ജനാധിപത്യം ഒരു വ്യവസ്ഥയായി മാറുന്നതിനെ സയ്യിദ് അബു ല്‍ അഅ്ലാ മൌദൂദി ശക്തിയായി തള്ളിപ്പറയുകയും ചോദ്യം ചെ യ്യുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: 'ഓരോ ദേശവും ഓരോ ഭൂ വിഭാഗവും അതതു ദേശവാസികളുടെ ഉടമയിലാണ്. അവരാണ് അവിടത്തെ അധീശാധിപതികള്‍. ഈ വശത്തിലുടെ പുരോഗമിച്ച് ജനാധിപത്യവാദമിന്ന് സ്വീ കരിച്ചിട്ടുള്ള രൂപവിശേഷമിതാണ്: തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചേടത്തോ ളം ഏതൊരു ജനതയും സര്‍വതന്ത്ര സ്വതന്ത്രരാകുന്നു. ജനതയുടെ അഥവാ പ്രയോഗത്തില്‍ 51 ശതമാന ത്തിന്റെ സാമൂഹികമായ അഭിലാഷത്തെയും അഭീഷ്ടത്തെയും നിയന്ത്രിക്കുന്ന യാതൊരു ശക്തിയുമില്ല. സദാചാരപരമോ നാഗരികമോ സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ഏതു തത്വമായാ ലും ശരി, ജനാഭിലാഷം ശരിവെക്കുന്നതാണ് സത്യം; പൊതുജനാഭിപ്രായം തള്ളിക്കളയുന്നത് അസത്യവും!. ജനഹിതത്തെ ആശ്രയിച്ചാണ് നിയമം നിലകൊള്ളുന്നത്. ജനഹിതത്തിന് യഥേഷ്ടം ഏതു നിയമ വും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനും ഭേദഗതി ചെയ്യാനും സ്വാതന്ത്യ്രമുണ്ട്.'(മതേതരത്വ, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം. പേജ്:10,11)

ജനാധിപത്യം ഈ വിധം മൂല്യനിഷേധപരമായ ജീവിത വ്യവസ്ഥയായി മാറുന്നതിനെയാണ് സയ്യിദ് മൌദൂദി തള്ളിപ്പറഞ്ഞത്. അതേസമയം ഒരു രീതിശാസ്ത്രമെന്ന നിലയില്‍ മാനവ സമൂഹത്തിന്റെ മുന്നില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും നല്ലത് ജനാധിപത്യം തന്നെയാണെന്നും അതിനാല്‍ തന്നെ അത്ര ത്തോളം അവ പിന്തുണക്കപ്പെടേണ്ടതാണെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യ ചങ്ങല പൊട്ടിച്ചെറിയുന്നതിന് വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പ്പിക്കാനോ അവരെ സ്വന്തം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവും അവകാശവുമില്ല. ഇത്രയും കാര്യം പരമാര്‍ഥം തന്നെ.... ജനങ്ങളുടെ അധീശാധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴി മേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്.-ആധുനിക കാലത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹിക ജീവിതത്തില്‍ എല്ലാ ഓരോ രുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട് -ഒരു പാശ്ചാത്യന്‍ ജനാധിപത്യ വാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവു മായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണ നിര്‍വഹണവും ഭരണാധികാരികളുടെ തെര ഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായവുമില്ല. പ്രജകള്‍ക്ക് അഭിപ്രായ സ്വാ തന്ത്യ്രവും സംഘടനാ സ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവുമില്ലാത്തതോ ജനനത്തെയും ജാതിയെ യും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബ ന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യ ത്തിന്റെ യഥാര്‍ഥ സത്തായ ഈ വിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെ യ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല. ഇവയൊന്നും തന്നെ പാശ്ചാത്യര്‍ നമ്മെ അഭ്യസിപ്പിച്ചതുമല്ല. പടിഞ്ഞാറന്‍ ജനായത്ത വാദികള്‍ ജന്മമെടുക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നമുക്കതറിയാം. അതിന്റെ ഏറ്റവും നല്ല മാതൃക ലോകത്തിന് നാം പ്രായോഗികമായി കാട്ടി ക്കൊടുത്തിട്ടുള്ളതുമാണ്. വാസ്തവത്തില്‍ ഈ പുത്തന്‍ ജനാധിപത്യത്തില്‍ നമുക്ക് പറ്റാത്തതായി ഒന്നുമാ ത്രമേയുള്ളൂ. അത് ജനങ്ങളുടെ സ്വേഛാ പ്രഭുത്വത്തെ ആവിഷ്കരിച്ചു എന്നത്. ഈ കാര്യത്തില്‍ നമുക്ക തിനോട് കഠിനമായ എതിര്‍പ്പും ശത്രുതയുമാണുള്ളത്. കാരണം, യാഥാര്‍ഥ്യം നോക്കുമ്പോള്‍ അബദ്ധജ ഡിലമായതോടുകൂടി ഫലം കൊണ്ട് അത്യാപല്‍ക്കരവുമായ ഒന്നാണത്.'(അതേ പുസ്തം, പേജ്:15-20).

അല്‍പം കൂടി മുന്നോട്ടു പോയി, ഒരു രീതിശാസ്ത്രമെന്ന നിലയില്‍ ഇന്ത്യക്ക് ഏറ്റവും പറ്റിയത് ജനാധിപത്യമാണെന്ന് വിഭജനത്തിന് മുമ്പുതന്നെ സയ്യിദ് മൌദൂദി വ്യക്തമാക്കിയിട്ടുണ്ട്. 'വിവേകമുള്ള ആരും ഇന്ത്യന്‍ ജനാധിപത്യത്തെ എതിര്‍ക്കുകയും പകരം രജാധിപത്യമോ സ്വേഛപ്രഭുത്വമോ മറ്റേതെങ്കിലുമൊരു ഭരണ സമ്പ്രദായമോ സ്വീകരിക്കണമെന്ന് പറയുകയും ചെ യ്യുകയില്ല'(മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ്. ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍, പേജ്:8).

വ്യവസ്ഥാ മാറ്റത്തിന്റെ മാര്‍ഗമായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതും മനം മാറ്റത്തിലൂടെ വ്യവസ്ഥാ മാറ്റമെന്ന ജനാധിപത്യ രീതിയാണെന്ന് കാണാം. പാകിസ്ഥാനില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജമാ അത്തെ ഇസ്ലാമി വ്യവസ്ഥാ മാറ്റത്തിന് സ്വീകരിച്ച മാര്‍ഗം ജനാധിപത്യത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായിരുന്നു. അദ്ദേഹത്തിനു ശേഷം ഇതുവരെയും ഇപ്പോഴും പകിസ്താന്‍ ജമാഅത്ത് അവലംബിക്കുന്നതും അതേ മാര്‍ഗം തന്നെയാണ്.

വാസ്തവത്തില്‍, ജനാധിപത്യത്തെ അടച്ചാക്ഷേപിക്കുകയല്ല മൌദൂദിയോ ജമാഅത്തെ ഇസ്ലാമിയോ ചെയ്തത്. അതിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നതോടൊപ്പം മികവുകള്‍ ഊന്നിപ്പറയുകയുമായിരുന്നു. തന്റെ തഫ്ഹീമാത്തില്‍ സയ്യിദ് മൌദൂദി ജനാധിപത്യത്തെ വിലയിരുത്തിയിട്ടുള്ളതിപ്രകാരമാണ്: 'ഖുര്‍ആനും സുന്നത്തും നിര്‍ദ്ദേശിക്കുന്നതും ദേശവാസികളുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണവുമാണ് യഥാര്‍ഥത്തില്‍ ജനാധിപത്യം. രാജ്യം ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ ഗ്രൂപ്പിന്റെയോ അല്ല, മറിച്ച് ആ രാജ്യത്ത് വസിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സ്വത്താകുന്നു എന്നാണ് ജനാധിപത്യത്തിന്റെ നേര്‍ക്കു നേരെയുള്ള അര്‍ഥം. അതുകൊണ്ടുതന്നെ അതാര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളുടെ അ ല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ ഇഷ്ടമനുസരിച്ചായിരിക്കണം...

രാജ്യനിവാസികള്‍ക്ക് പകരം ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണം നടത്തുന്ന ഭരണകൂടത്തിനുമേല്‍ ജനധിപത്യമെന്ന് വെണ്ടക്ക അക്ഷരങ്ങളില്‍ എഴുതിവെച്ചതുകൊണ്ട് കാര്യമില്ല. ഈ ഏര്‍പ്പാടില്‍ രാജ്യപുരോഗതിയോ ജനക്ഷേമമോ ആയിരിക്കില്ല ലക്ഷ്യം. ക്രമേണ അത് ജനഹിതത്തിനെതിരാവുകയും ഒടുവില്‍ സംഘര്‍ഷത്തിനും അരാജകത്വത്തിനും വഴിവെക്കുകയും ചെയ്യും. വിനാശകരമായ ഇത്തരമൊരവസ്ഥ സംജാതമാവുന്നതില്‍നിന്ന് രാഷ്ട്രത്തെ രക്ഷിക്കേണ്ടതുണ്ട്. അതിന്, ആദ്യം വേണ്ടത്, രാജ്യത്തിന്റെ ഭരണ വ്യവസ്ഥയെ സ്വാധീനിക്കാവുന്ന മുഴുവന്‍ ആളുകളും ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയാണ്. ശേഷം ഈ തത്വം പ്രാവര്‍ത്തികമാക്കുന്ന ഭരണകൂടം സ്ഥാപിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കണം.

ജനാധിപത്യത്തിലും ഒത്തിരി ന്യൂനതകളും പോരായ്മകളുമുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്. ജനങ്ങ ള്‍ക്ക് ധാര്‍മിക ബോധമില്ലെങ്കില്‍, രാജ്യത്തിന്റെ താല്‍പര്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്നതിന് പകരം വ്യക്തിപരവും പാര്‍ട്ടിപരവും പ്രാദേശികവും വംശീയവുമായ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെങ്കില്‍ ജനാധിപത്യത്തിന്റെ ദൂഷ്യങ്ങള്‍ പ്രകടമാകും. ഈ സത്യം അംഗീകരിക്കു ന്നതോടൊപ്പം അത്തരം ദൂഷ്യങ്ങള്‍ ഇല്ലാതാക്കുന്നതിനും വിവേകമുള്ള ഒരു സുസംഘടിത സമൂഹമായി ജനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിനുമുള്ള മാര്‍ഗം ജനാധിപത്യം തന്നെയാണെന്നത് യാഥാര്‍ഥ്യമായി അവ ശേഷിക്കുന്നു.' (തഫ്ഹീമാത്ത്: ഭാഗം:5). സയ്യിദ് മൌദൂദി ജനാധിപത്യ വിരുദ്ധനായിരുന്നു എന്ന മുജാഹിദ് ആരോപണം തദ്സംബന്ധമായി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിക്കൊണ്ടുള്ളതും ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ളതുമാണെന്നതിന് ഇതില്‍പരം തെളിവെന്തുവേണം?.

നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നും മൂല്യങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനം മനുഷ്യേഛയാണെന്നുമുള്ള തത്വത്തിലധിഷ്ഠിതമായ ഒരു ജീവിതക്രമമെന്ന നിലയില്‍ ജനാധിപത്യത്തെ അംഗീകരിക്കാനോ സ്വീകരിക്കാനോ യഥാര്‍ഥ ദൈവ വിശ്വാസികള്‍ക്കോ മൂല്യബോധമുള്ളവര്‍ക്കോ സാധ്യമല്ലെന്ന് വ്യക്തം. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടും അതുതന്നെ. എന്നാല്‍ ഒരു രീതിശാസ്ത്രമെന്ന നിലയില്‍ ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. 'ജമാഅത്തെ ഇസ്ലാമി പ്രബോധനവും പരിപാടിയും' എന്ന കൃതിയില്‍ ഇപ്രകാരം കാണാം: 'ഇന്ത്യന്‍ ഭരണഘടന ജനാധിപത്യപരമാണ്; ഏകാധിപത്യപരമോ സര്‍വാധിപത്യപരമോ അല്ല എന്നത് ഇന്നത്തെ സ്ഥിതിക്ക് വലിയ ഒരു നേട്ടമായി ഞങ്ങളും അംഗീകരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ അനുകരിക്കപ്പെട്ടിട്ടുള്ള പാശ്ചാത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ഒരു വശത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. അതായത്, മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളില്‍ ദൈവത്തിന് ലഭിക്കേണ്ടിയിരുന്ന സ്ഥാനം അത് ഭൂരിപക്ഷത്തിന് നല്‍കിയിരിക്കുന്നു. എല്ലാ കുഴപ്പങ്ങള്‍ക്കും മൂലകാരണമാണിത്. എന്നിരുന്നാലും ജനാധിപത്യത്തിന്റെ പ്രായോഗിക വശവും അനന്തര ഫലങ്ങളും പര്‍ഗണിക്കുമ്പോള്‍ ഏകാധിപത്യത്തെയും സര്‍വാധിപത്യത്തെയും അപേക്ഷിച്ച് ഞങ്ങള്‍ ഏതുനിലക്കും അതിന് മുന്‍ഗണന നല്‍കുന്നു. കാരണം, ദൈവ പ്രാതിനിധ്യത്തിന് കീഴില്‍ സാക്ഷാല്‍ അധികാര കര്‍തൃത്വം ജനഭൂരിപക്ഷത്തിനാണ്. ഏതെങ്കിലും വ്യക്തിക്കോ വിഭാഗങ്ങള്‍ക്കോ അല്ല എന്ന ഞങ്ങളുടെ വിശ്വാസത്തോട് അതാണ് താരതമ്യേന അകല്‍ച്ച കുറഞ്ഞത്. കൂടാതെ, മനുഷ്യ സമത്വം, അഭിപ്രായ ചിന്താ സ്വാതന്ത്യ്രം, എന്നീ ഇസ്ലാമികാദര്‍ശങ്ങള്‍ക്ക് ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ സാമാന്യമായ ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏകാധിപത്യമാവട്ടെ വിശേഷിച്ചും, കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ നിഴലില്‍ സ്ഥാപിക്കപ്പെട്ട അഭിനവ ഏകാധിപത്യം- മനുഷ്യനെ മനുഷ്യത്വത്തിന്റെ പദവിയില്‍നിന്നും മൃഗങ്ങളുടെ പതനത്തിലേക്ക് പിടിച്ചിറക്കുകയാണ് ചെയ്യുന്നത്. മേല്‍ കാരണങ്ങളാല്‍ ഏകാധിപത്യത്തിന്റെയും സര്‍വാധിപത്യത്തിന്റെയും പ്രവണതകളെ വളര്‍ത്തുന്ന എല്ലാ സംരംഭങ്ങളെയും എതിര്‍ക്കുവാനും ജനാധിപത്യ സമ്പ്രദായത്തിന്റെ വളര്‍ച്ചക്കുതക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആനുകൂല്യവും പിന്തുണയും നല്‍കാനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു'(ജമാഅത്തെ ഇസ്ലാമി പ്രബോധന പരിപാടി, പേജ്: 48,49).

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പോളിസി പ്രോഗ്രാമില്‍ ഇപ്രകാരം കാണാം: 'അഭിപ്രായ സ്വാതന്ത്യ്രവും ചിന്താ സ്വാതന്ത്യ്രവും ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. നാട്ടിന്റെ ശരിയായ നിര്‍മാണവും അഭിവൃദ്ധിയും എന്നുവേണ്ട ജമാഅത്തെ ഇസ്ലാമിയുടെ തന്നെ പ്രവര്‍ത്തനങ്ങളും തുടര്‍ ന്നുപോകുന്നതിന് രാജ്യത്ത് ആ സ്വാതന്ത്യ്രങ്ങള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമായ ഒരുപാധിയാണ്. അ തിനാല്‍ സര്‍വാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പ്രവണതകള്‍ വളരാനുതകുന്ന പ്രവര്‍ത്തന ങ്ങളെ അധിക്ഷേപിക്കുക, നാട്ടില്‍ അഭിപ്രായ ചിന്താ സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും വളര്‍ച്ച നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക, ആവശ്യമനുസരിച്ച് അതിന്നായി പൊതുജനാഭിപ്രായം അനുകൂലമാക്കിത്തീരുക്കുക, ഇത് നമ്മുടെ പ്രോഗ്രാമിന്റെ ഒരു ഭാഗമായിരിക്കും' (ജമാഅത്തെ ഇസ്ലാമി പോളിസി പ്രോഗ്രാം, പേജ്:19)

ചുരുക്കത്തില്‍, തീരെ തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമായ ഒരു സിദ്ധാന്താമായിട്ടല്ല ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ ഗണിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നിലനില്‍പ്പിന്നും വളര്‍ച്ചക്കും അനുപേക്ഷണീയമായ ഒരുപാധി എന്ന നിലക്ക് തദനുസൃതമായ ഒരു നിലപാടാണ് അത് കൈകൊള്ളുന്നത്. രാജ്യത്ത് ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ പ്രകടമായപ്പോഴൊക്കെ ജമാഅത്തെ ഇസ്ലാമി അതിന്റെ കഴിവിന്‍ പടി അതിനെതിരില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അതേസമയം അല്ലാഹുവിന്റെ ഹാക്കിമിയ്യത്തുമായി ഏറ്റുമുട്ടുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ അത് നിരാകരിക്കുന്നു. അഥവാ ഇസ്ലാമിക വീക്ഷണമനുസരിച്ച് ജനങ്ങള്‍ പരമാധികാരികളോ പരമ സ്വതന്ത്രരോ അല്ല. അവരെല്ലാവരും അല്ലാഹുവിന്റെ അടിമകളും പ്രതിനിധികളുമാണ്. മനുഷ്യന്റെ തന്നെയോ മറ്റുവല്ല സൃഷ്ട്രികളുടെയുമോ അടിമത്തം സ്വീകരിക്കുവാന്‍ അല്ലാഹു മനുഷ്യനെ അനുവദിക്കുന്നില്ല. അവന്റെ പ്രതിനിധികളായി അവന്റെ വിധിവിലക്കുകള്‍ ഭൂമിയില്‍ നടപ്പിലാക്കുകയാണ് മനുഷ്യന്റെ ചുമതല. അതുകൊണ്ട് പരമാധികാരം(ഹാക്കിമിയ്യത്ത്) ജനങ്ങള്‍ക്കാണ് എന്ന അടിസ്ഥാനത്തിലുള്ള അനിയന്ത്രിതവും നിരപേക്ഷവുമായ ജനാധിപത്യത്തെ ഇസ്ലാമിക പ്രസ്ഥാനം സൈദ്ധാന്തികമായി അംഗീകരിക്കുന്നില്ല. അന്നും ഇന്നും. എന്നാല്‍ ജനാധിപത്യം പൌരന്മാര്‍ക്ക് അനുവദിച്ചുകൊടുക്കുന്ന മൌലികാവകാശങ്ങളെയും സ്വാതന്ത്യ്രങ്ങളെയും അത് പിന്തുണക്കുന്നു. അവ ഇസ്ലാം അനുവദിക്കുന്നതും ഖുര്‍ആനികാധ്യാപനങ്ങ ളോട് സമീകരിക്കപ്പെട്ടതുമാണെന്നതാണ് കാരണം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വ്യ വസ്ഥിതിയില്ലെങ്കില്‍ പിന്നെ ഏറ്റവും ആശ്രയിക്കാവുന്ന ഭൌതിക വ്യവസ്ഥിതി ജനായത്തമാണ്. കാരണം, ഏകാധിപത്യ-സര്‍വാധിപത്യ ഭൌതിക വ്യവസ്ഥിതികളെ അപേക്ഷിച്ച് ഇസ്ലാമികാശയങ്ങളോട് കൂടുതല്‍ പൊരുത്തപ്പെടുന്നു ജനാധിപത്യം. ഇന്ത്യയില്‍ ഇന്നത്തെ രീതിയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നില നില്‍ക്കാനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കുന്നത് അവിടെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടാണ്. ഭരണകൂടത്തിന്റെ അധര്‍മങ്ങളെയും അക്രമങ്ങളെയും ചോദ്യം ചെ യ്യാനും തിരുത്താനാവശ്യപ്പെടാനും കഴിയുന്നു എന്നതും ഈ സമ്പ്രദായത്തിന്റെ മെച്ചമാണ്. അതുകൊ ണ്ട് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യണമെന്ന് ജമാഅത്ത് ആഗ്രഹി ക്കുന്നു. ഇസ്ലാമിനേക്കാള്‍ മെച്ചം അതാണെന്നതുകൊണ്ടോ അതുതന്നെയാണ് ഇക്കാലത്ത് പ്രായോഗിക മായത് എന്നതുകൊണ്ടോ, അത്തരം ഭൌതിക പ്രത്യയശാസ്ത്രങ്ങളോടുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്തി യതുകൊണ്ടോ അല്ല; മറ്റു ഭൌതിക വ്യവസ്ഥകളേക്കാള്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഗുണകരമതാണ് എന്നതുകൊണ്ടുമാത്രമാണ്.

മുജാഹിദുകള്‍ ആരോപിക്കുന്നതുപോലെ (നോക്കുക: 'മൌദൂദിസം അനവസ്ഥിതം -എ.എ ഹമീദ് കൊച്ചി, സല്‍സബീല്‍ 1994 ഏപ്രില്‍) അടിയന്തരാവസ്ഥ കാലത്തെ ജയില്‍ വാസം അസഹ്യമായപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ ജമാഅത്ത് നേതാക്കന്മാര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ അടവല്ല ഇത്. അടിയന്തരാവസ്ഥയുടെ ഒന്നര ദശകം മുമ്പുതന്നെ ഇക്കാര്യം ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയിട്ടുള്ളതാണ്. 1960ലെ ദല്‍ഹി സമ്മേളനത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസ് നദ്വി ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞതായി കാണാം: 'ഇന്ത്യന്‍ ഭരണഘടന ജനാധിപത്യപരമാണ്; ഏകാധിപത്യപരമോ സര്‍വാധിപത്യപരമോ അല്ലെന്നത് ഇന്നത്തെ സ്ഥിതിക്ക് വലിയ നേട്ടമായി ഞങ്ങള്‍ അംഗീകരിക്കുന്നു'(ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി ലഘുപരിചയം, പേജ്:12). ഈ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏകാധിപത്യവും ജനാധിപത്യവും തമ്മില്‍ നിര്‍ണായക സംഘട്ടനം നടക്കുന്ന ഏതവസരത്തിലും ജനാധിപത്യത്തിന് അനുകൂലമായിരിക്കും ജമാഅത്തിന്റെ നിലപാടെന്നും അത് അന്നേ അസന്ദിഗ്ദ മായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതുപോലെ പാശ്ചാത്യന്‍ -മതേതരത്വങ്ങളെ കുറിച്ചുള്ള നിലപാടും ജമാ അത്ത് മുമ്പേ വിശദീകരിച്ചിട്ടുണ്ട്. 1970 ആഗസ്റ്റില്‍ ജമഅത്തിന്റെ കേന്ദ്ര ഉപദേശക സമിതി അംഗീകരി ച്ച പ്രമേയത്തില്‍ പറയുന്നതുകാണുക: 'ഇന്ത്യന്‍ ഭരണഘടന വിവിധ മതങ്ങള്‍ക്കും മതാനുയായികള്‍ക്കു മിടയില്‍ നിഷ്പക്ഷമാണ്. അഥവാ, മതത്തിന്റെ അടിസ്ഥാനത്തില്‍ അത് പൌരന്മാര്‍ക്കിടയില്‍ യാതൊരു വിവേചനവും അനുവര്‍ത്തിക്കുകയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇക്കാരണ ത്താല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യപരവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് ആദ്യം പറഞ്ഞ സവിശേഷതകളോടുകൂടിയ മതനിരപേക്ഷ ജനാധിപത്യക്രമം നിലല്‍നിക്കണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നു. എന്നാല്‍, മതനിഷേധപരമായ ഭൌതികവാദത്തെ ജമാ അത്ത് ഒരിക്കലും പിന്താങ്ങുന്നില്ല. കമ്യൂണിസ്റ്റ് മാതൃകയിലുള്ള സെക്യുലറിസം അതിന് സ്വീകാര്യവുമല്ല.' -ഇതാണ് ഇവ്വിഷയകമായി പണ്ടുമുതലേ ജമാഅത്ത് സ്വീകരിച്ചിട്ടുള്ള സമീപനം.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം സ്ഥായിയായി അനുവര്‍ത്തിക്കപ്പെടേണ്ട ഒരു മൌലിക സിദ്ധാന്തമല്ല ഇത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. നടേസൂചിപ്പിച്ചതുപോലെ ചില പ്രത്യേക സാഹ ചര്യങ്ങളില്‍ സ്വീകരിക്കേണ്ട അനിവാര്യവും മെച്ചപ്പെട്ടതുമായ സമീപനമാണത്. അതോടൊപ്പം ഇതര മതവിഭാഗങ്ങളോടുള്ള സാഹോദര്യവും സഹകരണവും നിലനിര്‍ത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ പൊതുജീ വിതം മുഴുവന്‍ ഇസ്ലാമിക ധര്‍മങ്ങള്‍ക്കനുഗുണമായി പരിവര്‍ത്തിപ്പിക്കാന്‍ സമാധാനപരമായി പരിശ്രമി ക്കേണ്ടത് ഈ മതേതര-ജനാധിപത്യം പ്രായോഗികമായി അംഗീകരിച്ച മുസ്ലിമിന്റെയും ബാധ്യതയാകുന്നു. അതായത്, സവിശേഷ സാഹചര്യങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട സമീപനമെന്ന നിലയില്‍ ഇന്ത്യയിലേ തുപോലുള്ള സെക്യുലറിസത്തെയും ജനാധിപത്യത്തെയും സ്വീകരിക്കുമ്പോള്‍ തന്നെ ഒരു മുസ്ലിമിന്റെ ആത്യന്തിക ലക്ഷ്യം അത്തരമൊരു വ്യവസ്ഥിതിയല്ല. ദൈവത്തിന്റെ ഭൂമിയില്‍ ദൈവ നിര്‍ദ്ദിഷ്ടമായ സാ മൂഹിക വ്യവസ്ഥയാണവന്റെ ലക്ഷ്യം. സെക്യുലറിസവും ജനാധിപത്യവുമൊക്കെ അതിലേക്കുള്ള പ്രയാണത്തിലെ ഇടത്താവളങ്ങളാണ്. വഴിയമ്പലങ്ങള്‍ എത്ര വിശിഷ്ടമായിരുന്നാലും അതിനേക്കാള്‍ വിശിഷ്ടമായ സാക്ഷാല്‍ തീര്‍ഥാടന കേന്ദ്രത്തെ അത് വിസ്മൃതമാക്കിക്കൂടാ. അതിനാല്‍, നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ മുസ്ല്‍മാന്‍ വ്യത്യസ്ഥ മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ എന്ന നിലയില്‍ മതേതരത്വത്തെ അംഗീകരിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. അതോടൊപ്പം അവയ്ക്കെല്ലാം അപ്പുറമു ള്ള ഏറെ വിശിഷ്ടവും മഹത്തരവും മുസല്‍മാന്റെ യഥാര്‍ഥ ലക്ഷ്യവുമായ ദൈവിക വ്യവസ്ഥക്ക് വേണ്ടി യുക്തമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും വേണം. മുജാഹിദുകള്‍ പറയുന്നതുപോലെ (മുമ്പുദ്ധരിച്ച, 'മുസ്ലിംകള്‍ ന്യൂനപക്ഷമായേടങ്ങളില്‍ സെക്യുലറിസമാണ് വേണ്ടതെന്നും അവര്‍ ഭൂരിപക്ഷമായാല്‍ സെക്യുലറിസം പാടില്ലെന്നുമുള്ള വാദം വര്‍ഗീയവും പക്ഷപാതപരവുമാണ്. അതിന് ഇസ്ലാമിന്റെ പിന്‍ബലം അവകാശപ്പെടുന്നത് വക്രതമാത്രമാകുന്നു. ഭൂരിപക്ഷമായിടത്ത് മുസ്ലിംകള്‍ അംഗീകരിക്കുന്ന ഒരു നിലപാട് മാത്രമേ, ന്യൂനപക്ഷമാകുന്നിടത്തും സ്വീകരിക്കാവൂ. അല്ലെങ്കില്‍ അവസരവാദികളുടെ മതം എന്ന ചീത്തപ്പേര് ഇസ്ലാമിന് വാങ്ങിക്കൊടുക്കലാകുമത്....' എന്നുതുടങ്ങിയ മുജാഹിദ് മൌലവിമാരുടെ പ്രസ്താവനകള്‍ ഒരിക്കള്‍ കൂടി ഓര്‍മിക്കുക.) മുസ്ലിംകള്‍ ഭൂരിപക്ഷമായാലും മതേതര വ്യവസ്ഥ തന്നെയാണ് നിലനില്‍ക്കേണ്ടത് എന്ന് വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെ യ്യുന്നത് ഇസ്ലാമിക വിരുദ്ധമാണ്. മതേതരത്വത്തോടും ജനാധിപത്യത്തോടും ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ള സമീപനത്തിന്റെ ഇസ്ലാമിക മാനവും മുജാഹിദ് നിലപാടിലെ ഇസ്ലാമിക വിരുദ്ധതയും ഇപ്പോള്‍ വ്യക്തമായിട്ടുണ്ടാകുമല്ലോ.

മതേതര-ജനാധിപത്യത്തോടുള്ള ജമാഅത്തിന്റെ ഈ ദ്വന്ദമാന സമീപനം മനസ്സിലാക്കാന്‍ പ്രയാസമുള്ളതുകൊണ്ടല്ല മുജാഹിദുകള്‍ അതിലെ ഓരോ മാനത്തെയും വേര്‍തിരിച്ചെടുത്ത് ജമാഅത്തിനെ ആ ക്ഷേപിക്കുകയും ജനാധിപത്യവിരുദ്ധരും തീവ്രവാദികളുമായി മുദ്രകുത്തുന്നതും. മറിച്ച്, യഥാര്‍ത്ഥ ഇസ്ലാ മിന്റെ വക്താക്കളും വാഹകരുമാണ് തങ്ങളെന്നവകാശപ്പെട്ടുകൊണ്ട് ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ച ത്തില്‍ ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിര്‍ക്കാന്‍ പ്രയാസമായതുകൊണ്ട് അവരതിനെ തങ്ങള്‍ക്ക് എതിര്‍ക്കാന്‍ സൌകര്യമുള്ള ഒന്നാക്കി വ്യാഖ്യാനിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഈ വിഷയത്തില്‍ ജമാഅത്തിനെ എതിര്‍ക്കുന്നതില്‍ ഭൌതികരും നിര്‍മതവാദികളുമായ ആളുകള്‍ താരതമ്യേന മുജാഹിദുകളേക്കാള്‍ സത്യസന്ധത പുലര്‍ത്തുന്നവരാണ്!. എന്തെന്നാല്‍ അവര്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടിനെ നേരിട്ടുതന്നെ എതിര്‍ക്കുകയാണ് ചെ യ്യുന്ന ത്. കാരണം രാഷ്ട്രീയ രംഗത്ത് അല്ലാഹുവിന്റെ അധികാരത്തിനോ വിധിവിലക്കുകള്‍ക്കോ സ്ഥാനം നല്‍കുന്നതിനോട് അവര്‍ക്ക് ഒരു ശതമാനം പോലും യോജിപ്പില്ല. അത്തരക്കാരെപ്പോലും സ്വന്തം സ്റ്റേജുകളിലൂടെയും പേജുകളിലൂടെയും ജമാഅത്തിനെതിരെ അവതരിപ്പിക്കുന്നവര്‍ സ്വയം തന്നെ അവരുടെ നിലപാട് സ്വീകരിച്ച്, മുഖം മൂടി വലിച്ചെറിഞ്ഞ് ധൈര്യമായി രംഗത്തുവരികയും, മതേതര-ജനാധിപത്യത്തോട് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ള സുചിന്തിതവും ആദര്‍ശ പ്രചോദിതവുമായ സമീപനത്തെ പ്രാമാണികമായി ഖണ്ഡിക്കുവാന്‍ സാധിക്കുമെങ്കില്‍ അതാണ് യഥാര്‍ഥ 'ജിഹാദി'ന്റെ ആളുകളാണെങ്കില്‍ മുജാഹിദുകള്‍ ചെയേîണ്ടത്. അതി ന്നുപകരം ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കാനും സാധാരണക്കാര്‍ക്കിടയില്‍ വസ്വാസുകളുണ്ടാക്കാനും വേണ്ടി തെരുവിലറങ്ങി തെറിയഭിഷേകം ചെയ്യുന്ന , ദുരാരോപണങ്ങളുന്നയിക്കുന്ന, അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന രീതി മാന്യതയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. മതത്തെ ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടാപാടായി കാണുന്ന മതേതരത്വവുമായും, സകല ധാര്‍മിക-സദാചാര മൂല്യങ്ങള്‍ക്കും അതീതമായി ജനാഭിപ്രായത്തെ നിയമനിര്‍മാണത്തിന് അടിസ്ഥാനമായി സങ്കല്‍പിക്കുന്ന ജനാധിപത്യവുമായും അടിസ്ഥാനപരമായി ഇസ്ലാം യോജിക്കുന്നു എന്നാണ് മുജാഹിദുകളുടെ വാദമെങ്കില്‍ 'ഖുര്‍ആനും സുന്നത്തും പ്രമാണമാക്കുന്ന' അവര്‍ അത് തെളിയിക്കട്ടെ. ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ, മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തമായി നിരൂപണം ചെയ്ത, സെക്യുലറിസത്തിന്റെ മൂല്യങ്ങളില്‍ ഒ ന്നിനുപോലും ഇസ്ലാമുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അവയെ അടിസ്ഥാനമായംഗീകരിക്കുന്ന വര്‍ക്ക് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ലെന്നും തുറന്നെഴുതിയ ലോക പ്രശസ്ത സലഫി/ഇസ്ലാമിക പണ്ഡിതന്മാരെ കുറിച്ച അവരുടെ അഭിപ്രായം വ്യക്തമാക്കട്ടെ.

No comments:

Post a Comment